ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി’യുടെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ട്വിറ്ററിലൂടെ സംവിധായകന്‍ എസ്.എസ് രാജമൗലിയാണ് പുറത്തുവിട്ടത്.

ചിത്രത്തില്‍ നായകനായ പ്രഭാസ് ഇടിമിന്നലിന്റെ പശ്ചാത്തലത്തില്‍ ഇടതുകൈയില്‍ ചുറ്റിക്കെട്ടിയ ചങ്ങലയും വലതുകൈയില്‍ കഠാരയുമായി നില്‍ക്കുന്നതാണ് പോസ്റ്റര്‍. നാളെ പ്രഭാസിന്റെ ജന്മദിനമാണ്. മിനുട്ടുകള്‍ക്കുള്ളില്‍ പതിനായിരക്കണക്കിനു പ്രതികരണങ്ങളാണ് രാജമൗലിയുടെ ട്വീറ്റിനു ലഭിച്ചത്. #Baahubali2FirstLook ഇന്ത്യന്‍ ട്വിറ്ററില്‍ ടോപ് ട്രെന്‍ഡായി മാറുകയും ചെയ്തു.

രാജമൗലിയുടെ ട്വീറ്റ്‌

ചിത്രത്തിന്റെ വീഡിയോ ഫസ്റ്റ്‌ലുക്ക് ഇന്ന് രാത്രി പുറത്തുവിടുമെന്ന് രാജമൗലി വ്യക്തമാക്കി. 2017 ഏപ്രിലിലാണ് ചിത്രം റിലീസ് ചെയ്യുക.

ബാഹുബലിയുടെ നിര്‍മാണ ഘട്ടങ്ങളുടെ വീഡിയോ നാളെ രാവിലെ 11 മണി മുതല്‍ യൂട്യൂബ് 360-ല്‍ ലഭ്യമാവുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് ഉപയോഗിച്ചാല്‍ 3 ഡിയില്‍ ഇത് ആസ്വദിക്കാനാവും.