കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി അറസ്റ്റിലായതിനെക്കുറിച്ച് നടി മഞ്ജുവാര്യര്‍ പ്രതികരിക്കുന്നു. മുഖ്യപ്രതിയെ പിടികൂടാന്‍ കഴിഞ്ഞത് പോലീസിന്റെ നേട്ടമാണെന്ന് മഞ്ജു പറഞ്ഞു. എന്നാല്‍ നടിക്കുനേരെയുള്ള ആക്രമണം ആസൂത്രിതമാണെന്ന് താരം ആവര്‍ത്തിച്ചുപറഞ്ഞു.

പ്രതികളെ പിടിച്ചതില്‍ സന്തോഷമുണ്ടെന്നും അന്വേഷണത്തിലൂടെ സത്യം പുറത്തുവരണമെന്നും താരം കൂട്ടിച്ചേര്‍ത്തു. സംഭവം നടന്നയുടനെ തന്നെ ആക്രമണത്തിനുപിന്നില്‍ ഗൂഢാലോചനയാണെന്ന് മഞ്ജുവാര്യര്‍ പറഞ്ഞിരുന്നു. പിന്നീടും നടി ഇത് ആവര്‍ത്തിച്ചു. ആക്രമണത്തിന് ശേഷം ആറുദിവസം കഴിഞ്ഞ് മുഖ്യപ്രതിഅറസ്റ്റിലായപ്പോഴും സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് തന്നെയാണ് മഞ്ജുവാര്യര്‍ പറയുന്നത്.