ലുവ: കൊച്ചിയില്‍ നടിക്കു നേരെയുണ്ടായ ആക്രമണത്തില്‍ നടനും സംവിധായകനുമായ നാദിര്‍ഷായുടെ പങ്ക് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച് കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി. നാദിര്‍ഷാക്കു കേസില്‍ പങ്കുണ്ടോയെന്ന് വി.ഐ.പി പറയട്ടെയെന്ന് സുനി പറഞ്ഞു. വി.ഐ.പി പറഞ്ഞില്ലെങ്കില്‍ വിചാരണ കോടതിയില്‍ താന്‍ പറയുമെന്നും പള്‍സര്‍ സുനി പറഞ്ഞു. അതേസമയം 2011ല്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സുനിയുടെ റിമാന്റ് കാലാവധി ഈ മാസം 22 വരെ എറണാകുളം മജിസ്‌ട്രേറ്റ് കോടതി നീട്ടി. അതേസമയം, വിയ്യൂര്‍ ജയിലില്‍ നിന്ന് മാറ്റണമെന്ന അപേക്ഷയും ജാമ്യാപേക്ഷയും ഈ മാസം 14ന് പരിഗണിക്കും.