തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സെക്രട്ടേറിയേറ്റിലെ തീപിടുത്തം ആസൂത്രിതമാണ്. സ്വര്‍ണകടത്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കത്തി നശിച്ച ഫയലുകളില്‍ സ്വര്‍ണകടത്ത് കേസിലെ ഫയലുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് ഇന്നലെ വൈകീട്ട് തീപിടുത്തമുണ്ടായത്. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. അപകടത്തില്‍ ആളപായമില്ല.