കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ പിടിച്ചത് നടിക്ക് ആശ്വാസമുള്ള കാര്യമാണെന്ന് നടിയുടെ കൂടെയുള്ള രമ്യാനമ്പീശന്‍. അറസ്റ്റ് വൈകുന്നതില്‍ നടിക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവള്‍ക്ക് ആശ്വാസമായെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

സുഹൃത്തുക്കളും സമൂഹവും അവള്‍ക്കൊപ്പം നിലയുറക്കുന്നത് അവള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ടെന്നും രമ്യാ നമ്പീശന്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു.