Connect with us

crime

കോഴിക്കോട് കൂട്ടബലാത്സംഗം; ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി 22കാരിയെ പീഡിപ്പിച്ചു

സംഭവത്തില്‍ പൊലീസ് ചേവായൂര്‍ സ്വദേശികാളായ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു

Published

on

കോഴിക്കോട് പന്തീരങ്കാവില്‍ കൂട്ടബലാത്സംഗം. 22 കാരിയെ ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ പൊലീസ് ചേവായൂര്‍ സ്വദേശികാളായ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. രണ്ടുദിവസം മുമ്പാണ് പൊലീസില്‍ പരാതി ലഭിക്കുന്നത്. സോഷ്യല്‍മീഡിയ വഴി പ്രതികളിലൊരാള്‍ യുവതിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. പിന്നീട് കോഴിക്കോട്ടെ ഒരു ഫ്‌ലാറ്റിലെത്തിച്ച് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

സി.പി.ഐ നേതാവിന്റെ റേഷന്‍ കടയില്‍ ക്രമക്കേട്; ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

സി.പി.ഐ നേതാവിന്റെ റേഷന്‍ കടയില്‍ പരിശോധന നടത്തി കണ്ടെത്തിയ വനിത താലൂക്ക് സപ്ലൈ ഓഫിസറെ വയനാട്ടിലേക്ക് സ്ഥലംമാറ്റി

Published

on

സി.പി.ഐ നേതാവിന്റെ റേഷന്‍ കടയില്‍ പരിശോധന നടത്തി കണ്ടെത്തിയ വനിത താലൂക്ക് സപ്ലൈ ഓഫിസറെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. കുന്നത്തൂര്‍ ടി.എസ്.ഒ സുജ ഡാനിയേലിനെയാണ് സ്ഥലംമാറ്റിയത്. മാര്‍ച്ച് 10ന് സംസ്ഥാന ഭക്ഷ്യ കമ്മീഷന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്നത്തൂരിലെ റേഷന്‍കടയില്‍ പരിശേധന നടത്താന്‍ താലൂക്ക് സപ്ലൈ ഓഫിസറോട് നിര്‍ദേഷിച്ചത്. മാര്‍ച്ച് 13ന് സി.പി.ഐ നേതാവ് പിജി പ്രിയന്‍ കുമാര്‍ നടത്തുന്ന റേഷന്‍ കടയില്‍ പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തി.

സി.പി.ഐ സംഘടനയായ കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് പ്രിയന്‍ കുമാര്‍. അരി ഉള്‍പ്പടെ 21 ക്വിന്റല്‍ ധാന്യത്തിന്റെ വ്യത്യാസമാണ് പരിശോധനയില്‍ കണ്ടെത്തിയത്.

Continue Reading

crime

അഞ്ചാം ക്ലാസുകാരിയെ സ്‌കൂള്‍ പ്യൂണും സംഘവും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു

രാജ്യ തലസ്ഥാനത്ത് കൂട്ട ബലാത്സംഗം.

Published

on

രാജ്യ തലസ്ഥാനത്ത് കൂട്ട ബലാത്സംഗം. ഡല്‍ഹിയിയിലെ സ്‌കൂളില്‍ സ്‌കൂള്‍ പ്യൂണും സംഘവും ചേര്‍ന്നാണ് കൂട്ട ബലാത്സംഗം ചെയ്തത്. എം.സി.ഡി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്. ഉത്തര്‍പ്രദേശ് ജൗന്‍പൂര്‍ സ്വദേശിയായ 54 കാരന്‍ അജയ് എന്ന പ്യൂണും സംഘവുമാണ് അഞ്ചാം ക്ലാസുകാരിയോട് ക്രൂരത കാണിച്ചത്.

അജയിയെ പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു പ്രതികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചെങ്കിലും ഇവരെ പിടികൂടാനായില്ല. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

സ്‌കൂളില്‍ നിന്ന് അജ്ഞാത സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം ബലാത്സംഗം ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. കുട്ടിയെ എല്‍ബിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പിന്നീട് വൈദ്യപരിശോധനയ്ക്കും കൗണ്‍സിലിംങ്ങിനും വിദേയമാക്കി.

Continue Reading

crime

അമൃത്പാല്‍ സിങ്ങിനും കൂട്ടാളിക്കും അഭയം നല്‍കിയ യുവതി പിടിയില്‍

ഒളിവില്‍ കഴിയുന്ന വാരിസ് പഞ്ചാബ് ദേ തലവന്‍ അമൃത്പാല്‍ സിങ്ങിനും കൂട്ടാളിക്കും അഭയം നല്‍കിയ യുവതി പിടിയില്‍.

Published

on

ഒളിവില്‍ കഴിയുന്ന വാരിസ് പഞ്ചാബ് ദേ തലവന്‍ അമൃത്പാല്‍ സിങ്ങിനും കൂട്ടാളിക്കും അഭയം നല്‍കിയ യുവതി പിടിയില്‍. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ തന്റെ വീട്ടില്‍ ഇരുവരെയും പാര്‍പ്പിച്ച ബല്‍ജിത് കൗര്‍ എന്ന യുവതിയാണ് പിടിയിലായത്.

അമൃത്പാലിനെ രക്ഷപ്പെടാന്‍ സഹായിച്ചതിന് 4പേര്‍ ചൊവ്വാഴ്ച പിടിയിലായിരുന്നു. അതേ സമയം പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ട ഖലിസ്ഥാന്‍ നേതാവ് അമൃത് സിങ്ങിനായുള്ള പഞ്ചാബ് പൊലീസിന്റെ ഊര്‍ജിത തിരച്ചിലിന്റെ ആറാം ദിനമാണിത്.

ഇന്നലെ ഇയാള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്ക് പൊലീസ് കണ്ടെത്തിയിരുന്നു. ദാരാപൂരിലെ കനാലിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു ബൈക്ക്. ബൈക്കിന് പിറകിലിരുന്ന് ഇയാള്‍ കൂട്ടാളിക്കൊപ്പമുള്ള യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

12 മണിക്കൂറിനിടെ അഞ്ച് വാഹനങ്ങള്‍ മാറിക്കറിയാണ് അമൃത്പാല്‍ സിങ്ങ് രക്ഷപ്പെട്ടത്. അമൃത്പാലിനെ പിടികിട്ടാപ്പുള്ളിയായി പഞ്ചാബ് പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

Trending