മുബൈ: റിയ ചക്രവര്‍ത്തിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഹരി മരുന്ന് ഉപയോഗം, കടത്ത് എന്നിവയുമായി ബന്ധപ്പെട്ട വാട്‌സാപ് ചാറ്റുകള്‍ കണ്ടെത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സിബിഐയെ അറിയിച്ചതായി സൂചന. സുശാന്ത് കേസില്‍ സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്നത് ഇഡി യാണ്.

അതിനിടെ കണ്ടെത്തിയ സംശയകരമായ ഇടപാടുകള്‍ സിബിഐയെ അറിയിക്കുകയായിരുന്നു. വിദേശത്ത് ലഹരിമരുന്ന് ഇടപാടുമായി ബന്ധമുള്ള ഒരാള്‍ സുശാന്തിനെ മരണദിവസം സന്ദര്‍ശിച്ചതായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സുശാന്തിന്റെ അക്കൗണ്ടുകളുടെ വിശദാംശം കൈമാറാന്‍ ബാങ്ക് അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്.