Connect with us

Cricket

രോഹിത് ശര്‍മ ഉള്‍പെടെ അഞ്ചു പേര്‍ക്ക് ഖേല്‍രത്‌ന; ജിന്‍സി ഫിലിപ്പിന് ധ്യാന്‍ചന്ദ് പുരസ്‌കാരം

രോഹിത്തിന് പുറമെ ഗുസ്തി താരം വിനേഷ് ഫോഗട്ട്, വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍, ടേബിള്‍ ടെന്നീസ് താരം മണിക ബത്ര, പാരാലിംപിക്‌സ് താരം തങ്കവേലു മാരിയപ്പന്‍ എന്നിവരാണ് ഈ വര്‍ഷത്തെ ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായത്.

Published

on

ന്യൂഡല്‍ഹി: ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് കായിക താരങ്ങള്‍ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായി. രോഹിത്തിന് പുറമെ ഗുസ്തി താരം വിനേഷ് ഫോഗട്ട്, വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍, ടേബിള്‍ ടെന്നീസ് താരം മണിക ബത്ര, പാരാലിംപിക്‌സ് താരം തങ്കവേലു മാരിയപ്പന്‍ എന്നിവരാണ് ഈ വര്‍ഷത്തെ ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം എസ് ധോണി, വിരാട് കോലി എന്നിവര്‍ക്കുശേഷം ഖേല്‍രത്‌ന പുരസ്‌കാരം ലഭിക്കുന്ന നാലാമത്തെ ക്രിക്കറ്റ് താരമാണ് രോഹിത് ശര്‍മ. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിലെ അഞ്ച് സെഞ്ചുറിയടക്കം ആകെ ഏഴ് സെഞ്ചുറികള്‍ നേടിയ രോഹിത് ഏകദിനത്തില്‍ കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സ്മാനുമായിരുന്നു.

ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ സ്വര്‍ണം നേടിയതാണ് വിനേഷ് ഫോഗട്ടിനെ ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് വിനേഷ് ഫോഗട്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും നേടിയാണ് ടേബിള്‍ ടെന്നീസ് താരം മണിക ബത്ര ഖേല്‍രത്‌നക്ക് അര്‍ഹയായത്.

2016ലെ റിയോ പാരാലിംപിക്‌സ് ഗെയിംസില്‍ ഹൈജംപിലെ സ്വര്‍ണനേട്ടമാണ് മാരിയപ്പന്‍ തങ്കവേലുവിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹയാവുന്ന മൂന്നാമത്തെ മാത്രം ഹോക്കി താരവും ആദ്യ വനിതാ താരവുമാണ് ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍. ഇത് ആദ്യമായാണ് രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരത്തിന് അഞ്ച് പേര്‍ ഒരുമിച്ചു അര്‍ഹരാവുന്നത്. 2016ല്‍ ബാഡ്മിന്റന്‍ താരം പിവി സിന്ധു, ജിംനാസ്റ്റ് ദീപ കര്‍മാകര്‍, ഷൂട്ടിങ് താരം ജിത്തു റായ്, ഗുസ്തി താരം സാക്ഷി മാലിക് എന്നിര്‍ ഒരുമിച്ച് പുരസ്‌കാരത്തിന് അര്‍ഹരായിരുന്നു.

മലയാളി പരിശീലക ജിന്‍സി ഫിലിപ്പ് അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് അര്‍ഹയായി. ദ്യുതി ചന്ദ് ഉള്‍പ്പെടെ 27 കായികതാരങ്ങളാണ് അര്‍ജ്ജുന പുരസ്‌കാരത്തിന് അര്‍ഹരായത്. കേരളാ ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന സന്ദേശ് ജിങ്കാന്‍, ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ, വനിതാ ക്രിക്കറ്റ് താരം ദീപ്തി ശര്‍മ ഹോക്കി താരം അക്ഷദിപ് സിംഗ് എന്നിവരും അര്‍ജ്ജുന പുരസ്‌കാരത്തിന് അര്‍ഹരായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

പ്രഥമ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്; ടൈറ്റസ് സധു കളിയിലെ താരം

ഇംഗ്ലണ്ടിനെ വെറും 68 റണ്‍സിന് പുറത്താക്കി ഇന്ത്യ 17.1 ഓവറില്‍ വിജയത്തിലെത്തി

Published

on

പ്രഥമ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് കിരീടം ചൂടി ടീം ഇന്ത്യ. ഇംഗ്ലണ്ടിനെ വെറും 68 റണ്‍സിന് പുറത്താക്കി ഇന്ത്യ 17.1 ഓവറില്‍ വിജയത്തിലെത്തി. നാല് ഓവറില്‍ ആറ് റണ്‍സ് മാത്രം കൊടുത്ത് രണ്ട് വിക്കറ്റ് നേടീയ ടൈറ്റസ് സധുവാണ് കളിയിലെ മിന്നുംതാരം. അര്‍ച്ചന ദേവി, പാര്‍ഷവി ചോപ്ര എന്നിവരും രണ്ട് വിക്കറ്റ് വീതം നേടിയിരുന്നു.

Continue Reading

Career

ബാബര്‍ അസം കഴിഞ്ഞ വര്‍ഷത്തെ മികച്ച ഐസിസി പുരുഷ ക്രിക്കറ്റര്‍

തിന് മുന്‍പ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി 2017ലും, 2018ലും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

Published

on

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഐസിസി പുരുഷ ക്രിക്കറ്റര്‍ എന്ന ബഹുമതിയ്ക്ക് അര്‍ഹനായി പാകിസ്താന്‍ നായകന്‍ ബാബര്‍ അസം. 2022ലെ സര്‍ ഗാര്‍ഫീഡ് സോബേഴ്‌സ് ട്രോഫിയാണ് താരം സ്വന്തമാക്കിയത്. 54.12 ശരാശരിയില്‍ 2598 റണ്‍സ് ബാബര്‍ കഴിഞ്ഞ വര്‍ഷം നേടിയിരുന്നു.

44 മത്സരങ്ങളില്‍ നിന്നായി 8 സെഞ്ച്വറികളും 17 അര്‍ധ സെഞ്ച്വറികളുമാണ് അസം നേടിയെടുത്തത്. ഇതുവഴി ഒരു കലണ്ടര്‍ വര്‍ഷത്തിലെ 2000 റണ്‍സെന്ന റെക്കോര്‍ഡ് നേടുന്ന ഏക താരമായി അസം മാറിയിരിക്കുകയാണ്. ഇതിന് മുന്‍പ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി 2017ലും, 2018ലും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

Continue Reading

Cricket

വനിതാ ഐപിഎല്‍ ലേലം പൂര്‍ത്തിയായി: ബിഡ് മൂല്യം 4669 കോടി

അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ഡല്‍ഹി, ലഖ്‌നൗ എന്നിവയാണ് ആദ്യ വനിതാ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുന്ന അഞ്ച് നഗരങ്ങള്‍.

Published

on

വനിതാ ഐപിഎല്‍ ലേലം അവസാനിച്ചു. ഉദ്ഘാടന സീസണിന് മുന്നോടിയായുള്ള ലേലമാണ് അവസാനിച്ചത്. ലേലം പൂര്‍ത്തിയായ വിവരം ബിസിസിഐ സെക്രട്ടറി ജയ് ഷാ ട്വിറ്ററില്‍ അറിയിച്ചു. വനിതാ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ടീമുകള്‍ക്കായി ബോര്‍ഡ് 5 ഫ്രാഞ്ചൈസികളെയാണ് അംഗീകരിച്ചത്. മൊത്തം ബിഡ് മൂല്യം 4669 കോടി രൂപ വരും. അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ഡല്‍ഹി, ലഖ്‌നൗ എന്നിവയാണ് ആദ്യ വനിതാ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുന്ന അഞ്ച് നഗരങ്ങള്‍.

അദാനി ഗ്രൂപ്പിന്റെ സ്‌പോര്‍ട്‌സ് സംരംഭമായ അദാനി സ്‌പോര്‍ട്‌സ്ലൈന്‍ െ്രെപവറ്റ് ലിമിറ്റഡിലൂടെ അഹമ്മദാബാദ് ഫ്രാഞ്ചൈസി സ്വന്തമാക്കി. അഹമ്മദാബാദ് ടീമിന് 1289 കോടി രൂപയുടെ ഏറ്റവും ഉയര്‍ന്ന ലേലമാണ് ലഭിച്ചത്.

ഇന്ത്യവിന്‍ സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് മുംബൈ ഫ്രാഞ്ചൈസിക്കായി 912.99 കോടി രൂപയും ബെംഗളൂരുവിന്റെ പുരുഷ ടീമിന്റെ ഉടമസ്ഥരായ റോയല്‍ ചലഞ്ചേഴ്‌സ് ഗ്രൂപ്പ് ടി20 ലീഗിന്റെ വനിതാ പതിപ്പില്‍ 901 കോടി രൂപയും ചെലവഴിച്ച് ടീമുകളെ സ്വന്തമാക്കി.

പുരുഷ ടൂര്‍ണമെന്റിലെ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന്റെ ഉടമകളായ ഷെം ഗ്രൂപ്പ് 810 കോടി രൂപയ്ക്ക് ടീമിനെ സ്വന്തമാക്കി. ലഖ്‌നൗ ഫ്രാഞ്ചൈസി സ്വന്തമാക്കാന്‍ 757 കോടി രൂപ ചെലവഴിച്ച കാപ്രി ഗ്ലോബല്‍ ആണ് ലീഗിലെ പുതുമുഖങ്ങള്‍.

Continue Reading

Trending