kerala

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ ബൈക്കിന് തീയിട്ടു

By webdesk14

October 05, 2023

കണ്ണൂര്‍ മുഴപ്പാലയില്‍ അജ്ഞാതര്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ബൈക്കിന് തീയിട്ടു. മുഴപ്പാല കൈതപ്രത്തെ റിജുവിന്റെ ബൈക്കാണ് കത്തിനശിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് വച്ചിരുന്ന ബൈക്കിനാണു തീയിട്ടത്. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.