കൊല്‍ക്കത്ത: പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്ത് ആര്‍എസ്എസ് വര്‍ഗീയ കലാപത്തിന് നീക്കം നടത്തുന്നതായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

വടക്കന്‍ ബംഗാളിലെ അലിപുര്‍ദൗറില്‍ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മമതയുടെ വെളിപ്പെടുത്തല്‍. ആര്‍എസ്എസ് പുറത്തിറക്കിയ പുസ്തകം സംസ്ഥാനത്തെ രണ്ടാം ക്ലാസിലെ കുട്ടികള്‍ക്കാണ് നല്‍കിയത്. കഴിഞ്ഞ ദിവസം ഒരു പുസ്തകം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മമത പറഞ്ഞു.

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു സ്വകാര്യ പുസ്തകമാണത്. സംഭവത്തില്‍ കേസെടുത്തതായും മമത പറഞ്ഞു. പുസ്തകം വീട്ടില്‍ കൊണ്ടുപോകുന്ന കുട്ടികള്‍ അത് ഉറക്കെ വായിക്കുമ്പോള്‍ പ്രശ്‌നമുണ്ടാകണമെന്നാണ് ആര്‍എസ്എസ് കരുതുന്നത്.

എത്രത്തോളം ഹീനമാണ് അവരുടെ പ്രവര്‍ത്തകളെന്നും സംസ്ഥാനത്തിന്റെ ക്രമസമാധാനം തകര്‍ക്കാനുള്ള അത്തരം കെണികളില്‍ ആരും വീഴരുതെന്നും മമത പറഞ്ഞു.