Connect with us

More

പനീര്‍സെല്‍വം രാജിവെച്ചു; തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികല അടുത്തയാഴ്ച്ച സ്ഥാനമേല്‍ക്കും

Published

on

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം രാജിവെച്ചു. അടുത്ത മുഖ്യമന്ത്രിയായി ശശികല നടരാജന്‍ സ്ഥാനമേല്‍ക്കും. അടുത്തയാഴ്ച്ചയായിരിക്കും സത്യപ്രതിജ്ഞ നടക്കുക. പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന എം.എല്‍.എമാരുടെ യോഗം ശശികലയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. പനീര്‍സെല്‍വമാണ് ശശികലയുടെ പേര് നിര്‍ദ്ദേശിച്ചത്.

മൂന്നു പതിറ്റാണ്ടുകാലത്തോളം ജയലളിതയുടെ തോഴിയായിരുന്നു ശശികല നടരാജന്‍. ജയലളിതയുമായുള്ള അവരുടെ ബന്ധം ശശികലയെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കും അവിടെ നിന്ന് മുഖ്യമന്ത്രിസ്ഥാനത്തേക്കും എത്തിക്കുകയായിരുന്നു. മുഖ്യമന്ത്രികൂടി ആകുന്നതോടെ പാര്‍ട്ടിയുടേയും ഭരണത്തിന്റേയും പൂര്‍ണ്ണ നിയന്ത്രണം 61കാരിയായ ശശികലയിലേക്ക് എത്തിച്ചേരുകയാണ്.

ജയലളിതയുടെ മരണശേഷമാണ് പനീര്‍സെല്‍വം മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. പാര്‍ട്ടി തന്നെ അദ്ദേഹത്തെ ഇടക്കാല മുഖ്യമന്ത്രിയായാണ് വിശേഷിപ്പിച്ചിരുന്നത്. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ശശികല ആറുമാസത്തിനകം വിജയിച്ച് നിയമസഭാംഗമാകേണ്ടതുണ്ട്്. ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗറില്‍ ശശികല മല്‍സരിച്ചേക്കുമെന്നാണ് സൂചന. ഫെബ്രുവരി ഒന്‍പതിന് ശശികല മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്നതിനാണ് സാധ്യത.

india

വേണ്ടി വന്നാല്‍ ഗുസ്തി താരങ്ങളെ വെടിവെക്കുമെന്ന് മുന്‍ കേരള വിജിലന്‍സ് മേധാവി; എവിടെ വരണമെന്ന് പറയൂ എന്ന് ഗുസ്തി താരം ബജ്‌റംഗ് പുനിയ

Published

on

ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ ചെയർമാൻ ബ്രിജ് ഭൂഷൺ സിംഗിനെതിരെ സമരം ചെയ്യുന്ന ഗുസ്തിക്കാർക്കെതിരെ വിവാദ പ്രസ്താവനയുമായി മുൻ ഐപിഎസ് ഉദ്യോഗസ്ഥനും കേരള വിജിലൻസ് മേധാവിയുമായ ഡോ. എൻസി അസ്താന. ആവശ്യമെങ്കിൽ പൊലീസ് ഗുസ്തി താരങ്ങളെ വെടിവെക്കുമെന്ന് ഡോ. എൻസി അസ്താന ഐപിഎസ് തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. ഇതിനു മറുപടിയായി, വെടിയേൽക്കാൻ എവിടെ വരണമെന്ന് പറയൂ എന്ന് ഒളിമ്പിക് മെഡൽ ജേതാവായ ഗുസ്തി താരം ബജ്റംഗ് പുനിയയും കുറിച്ചു. എൻഡിടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

ധൈര്യമുണ്ടെങ്കിൽ തന്നെ വെടിവെക്കൂ എന്ന് പൊലീസിനെ വെല്ലുവിളിക്കുന്ന ബജ്റംഗ് പുനിയയുടെ ദൃശ്യങ്ങളടങ്ങിയ ഒരു വാർത്താ ശകലം പങ്കുവച്ചുകൊണ്ട് അസ്താന ഇങ്ങനെ കുറിച്ചു, ‘ആവശ്യമെങ്കിൽ നിങ്ങളെ വെടിവെക്കും. ഞങ്ങളോട് നിങ്ങൾ പറഞ്ഞതുകൊണ്ടല്ല. ഞങ്ങൾ നിങ്ങളെ വലിച്ചിഴച്ച് എച്ചിൽ പോലെ ഉപേക്ഷിച്ചു. 129ആം വകുപ്പ് പൊലീസിനു വെടിയുതിർക്കാൻ അവകാശം നൽകുന്നതാണ്. സാഹചര്യം ആവശ്യപ്പെടുന്നതിനനുസരിച്ച് അത് നടത്തും. പക്ഷേ, അതിന് നിങ്ങൾ കാര്യങ്ങളറിയണം. പോസ്റ്റ്മോർട്ടം ടേബിളിൽ വച്ച് വീണ്ടും കാണാം.’

ഈ ട്വീറ്റ് പങ്കുവച്ച് പുനിയ കുറിച്ചത് ഇങ്ങനെ: ‘ഈ ഐപിഎസ് ഓഫീസർ ഞങ്ങളെ വെടിവെക്കുമെന്ന് പറയുന്നു. സഹോദരാ, ഞങ്ങൾ നിങ്ങൾക്ക് മുന്നിലുണ്ട്. എവിടെ വരണമെന്ന് പറയൂ. ഞങ്ങൾ നെഞ്ചിൽ തന്നെ വെടിയുണ്ടകളേറ്റുവാങ്ങുമെന്ന് ഞാൻ വാക്കുതരുന്നു. വെടിയുണ്ടകളല്ലാതെ ബാക്കിയെല്ലാം ഞങ്ങൾ ഏറ്റുവാങ്ങി. അതും വന്നോട്ടെ’ എന്നായിരുന്നു പുനിയയുടെ ട്വീറ്റ്‌.

 

Continue Reading

Education

പി.എസ്.സി ചോദ്യപേപ്പറില്‍ വീണ്ടും കോപ്പി പേസ്റ്റ് വിവാദം; ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് ചോദ്യങ്ങള്‍ അപ്പാടെ പകര്‍ത്തി

Published

on

പി.എസ്.സിയില്‍ വീണ്ടും ചോദ്യപേപ്പര്‍ പകര്‍ത്തിയെഴുത്ത് വിവാദം. ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ പകര്‍ത്തിയെഴുതിയെന്നാണ് ആരോപണം. 80 ചോദ്യങ്ങളില്‍ നിന്ന് 36 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് അപ്പാടെ പകര്‍ത്തി. 9 ചോദ്യങ്ങളില്‍ ചെറിയ വ്യത്യാസം മാത്രമാണ് വരുത്തിയത്. തെറ്റായ ഉത്തരങ്ങളും അതേപോലെ പകര്‍ത്തിയിട്ടുണ്ട്.

എട്ടുവര്‍ഷത്തിന് ശേഷമാണ് അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരീക്ഷ നടക്കുന്നത്. ഓണ്‍ലൈന്‍ ആപ്പുകളിലെ ചോദ്യങ്ങള്‍ മാത്രമല്ല, ഓപ്ഷനുകളിലും അതുപോലെ കോപ്പി ചെയ്തിട്ടുണ്ട്. എസ്.ഐ നിലവാരത്തിലുള്ള പരീക്ഷയായതിനാല്‍ പലരും വര്‍ഷങ്ങളായി ഇതിനായി തയ്യാറെടുത്തിരുന്നു. ആരെയെങ്കിലും സഹായിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു കോപ്പിയടി നടത്തിയെന്നതാണ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്.

നേരത്തെ പ്ലംബര്‍ പരീക്ഷയിലെ കോപ്പി പേസ്റ്റ് കണ്ടെത്തിയതോടെ പരീക്ഷ പി.എസ്.സി റദ്ദാക്കിയിരുന്നു. മാര്‍ച്ച് നാലിന് നടന്ന പരീക്ഷയിലെ 90 ശതമാനം ചോദ്യങ്ങളും പകര്‍ത്തിയത് ഒരു ഗൈഡില്‍ നിന്നായിരുന്നു.

Continue Reading

crime

ഡല്‍ഹിയില്‍ പതിനാറുകാരിയെ കാമുകന്‍ അതിക്രൂരമായി കൊലപ്പെടുത്തി

പെണ്‍കുട്ടിക്ക് 20ലേറെ തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു.

Published

on

ഡല്‍ഹിയിലെ രോഹിണിയില്‍ 16 കാരിയെ കാമുകന്‍ ക്രൂരമായി കൊലപ്പെടുത്തി. രോഹിണിയിലെ ഷഹബാദില്‍ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. വഴക്കിനു പിന്നാലെ പെണ്‍കുട്ടിയെ കല്ലുകൊണ്ട് പലതവണ തലയ്ക്കടിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. പെണ്‍കുട്ടിക്ക് 20ലേറെ തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു.സാക്ഷി ദീക്ഷിത് ആണ് കൊല്ലപ്പെട്ടത്.

സഹില്‍ (20) എന്ന ആളാണ് പ്രതിയെന്നും ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ആക്രമണം കണ്ട് ആളുകള്‍ കൂടിയെങ്കിലും ആരും തടഞ്ഞില്ല. പ്രതിയായ യുവാവിനായി തിരച്ചില്‍ തുടരുന്നു. സുഹൃത്തിന്റെ മകന്റെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയ പെണ്‍കുട്ടിയെ കാമുകന്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നാട്ടുകാരില്‍ ചിലര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. രക്തത്തില്‍ കുളിച്ച് റോഡില്‍ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് ഇരുവരും തമ്മില്‍ വഴക്കടിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് യുവാവ് വീണ്ടും പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. സാക്ഷിയെ പ്രതി പല തവണ കത്തി ഉപയോഗിച്ചു കുത്തി.

ഒരു തവണ ശരീരത്തില്‍ കുടുങ്ങിയ കത്തി പ്രയാസപ്പെട്ട് വലിച്ചെടുത്ത് വീണ്ടും കുത്തുകയായിരുന്നു.കത്തികൊണ്ട് കുത്തിയശേഷം അടുത്തു കിടന്ന കല്ലെടുത്തു പെണ്‍കുട്ടിയെ തുടരെ ഇടിച്ചു.ഇടിയേറ്റ് പെണ്‍കുട്ടി വീണിട്ടും ക്രൂരത തുടര്‍ന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Continue Reading

Trending