സിനിമാരംഗത്ത് താരങ്ങള്‍ തമ്മിലുള്ള വിവാഹവും വിവാഹമോചനവും ഇപ്പോള്‍ പതിവു സംഭവമാണ്. മലയാളികള്‍ക്ക് പണ്ടത്തെ പോലെ ഇത്തരം വേര്‍പിരിയല്‍ വാര്‍ത്തകളില്‍ ഞെട്ടലുണ്ടാക്കുന്നുമില്ല. എന്നാല്‍ ഇത്തവണ അത് വിപരീരതമായേക്കും. കാരണം മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളായ ഐ.വി ശശിയും സീമയും വേര്‍പിരിയുന്നുവെന്നതാണ് പുതിയ വാര്‍ത്ത. മാതൃക താരദമ്പതികളെന്ന് ഖ്യാതി നേടിയ ഇരുവരുടെയും വിവാഹമോചന വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഐ.വി ശശിയോ സീമയോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

13-1497332882-ranveer-singh
ഐ.വി ശശി സംവിധാനം ചെയ്ത അവരുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെയാണ് സീമ ക്യാമറക്കു മുന്നിലെത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധായകനും നായികയും തമ്മില്‍ പ്രണയത്തിലായി. ഇരുവരും തമ്മിലുള്ള പ്രണയത്തിനൊപ്പം സീമയെന്ന നടിയും വളര്‍ന്നു. തന്റെ എക്കാലത്തെയും ഇഷ്ടനായിക സീമയാണെന്നാണ് ഐ.വി ശശി പറഞ്ഞിരുന്നത്. മുപ്പതോളം സിനിമകളില്‍ ഐ.വി ശശി സീമയെ നായികയാക്കി. തുടര്‍ന്ന് 1980ല്‍ ഇരുവരും തമ്മിലുള്ള വിവാഹം. പിന്നീട് ചെന്നൈയിലേക്ക് താമസം മാറി. ഇതോടെ സീമ സിനിമാമേഖലയില്‍ നിന്ന് അകന്നു. അമ്മ വേഷങ്ങളിലൂടെ താരം വീണ്ടും സിനിമയില്‍ തിളങ്ങാന്‍ ആരംഭിച്ചതിനു പിന്നാലെയാണ് വിവാഹ മോചന വാര്‍ത്ത പ്രചരിക്കുന്നത്.