ചെന്നൈ: സംവിധായകന്‍ ഐ.വി ശശിയെ തേടി മരണമെത്തിയത് ആസ്‌ത്രേലിയയിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ. ഇന്നു രാത്രി മകള്‍ക്കു സമീപത്തേക്ക് പോകാനിരിക്കെയായിരുന്നു ഐ.വി ശശിയെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ അറിയിച്ചു. ന്യൂസിലാന്റിലായിരുന്ന മകന്‍ ഇന്നലെ രാത്രിയോടെ തിരിച്ചെത്തിയിരുന്നു. മകനുമൊത്ത് ഏറെ നേരം ചെലവഴിച്ച അദ്ദേഹം സന്തോഷവാനായിരുന്നു. പെട്ടെന്നാണ് രോഗം മൂര്‍ച്ഛിച്ചത്. ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നുവെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. ഭാര്യയും മകനും മരണ സമയത്തുണ്ടായിരുന്നു.
മകള്‍ എത്തിയ ശേഷം മാത്രമേ സംസ്‌കാര ചടങ്ങുകള്‍ തീരുമാനിക്കുകയുള്ളൂ.