Connect with us

More

‘ഇന്ന് കരയുന്നവര്‍ അന്ന് കരുതല്‍ നല്‍കിയിരുന്നെങ്കില്‍’; ഐ.വി ശശിക്ക് സിനിമാലോകത്തിന്റെ പരിഗണന ലഭിച്ചില്ലെന്ന് വിനയന്‍

Published

on

ഐ.വിശശിക്ക് സിനിമാലോകം വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്ന പരാതിയുമായി സംവിധായകന്‍ വിനയന്‍. ഒരു സുഹൃത്തിന്റെ കുറിപ്പ് ഫേസ്ബുക്കിലിട്ടാണ് വിനയന്‍ സിനിമാലോകം ഐ.വി ശശിക്ക് വേണ്ടത്ര കരുതല്‍ നല്‍കിയിരുന്നില്ലെന്ന് അഭിപ്രായപ്പെട്ടത്. ഇന്ന് വാവിട്ടുകരയുന്ന പ്രഗത്ഭര്‍ ഒന്ന് സപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ ഒരു പത്മ അവാര്‍ഡെങ്കിലും വര്‍ഷം പത്തിലധികം സിനിമചെയ്ത സംവിധായകനെ തേടിയെത്തിയേനെയെന്ന് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സിനിമയൊന്നും ചെയ്യാതെ ഏകദേശം എട്ടുവര്‍ഷത്തോളം നൂറ്റിയന്‍പതോളം സിനിമകള്‍ ചെയ്തസംവിധായകന്‍ ക.ഢ ടമശെ ഇവിടെ ഉണ്ടായിരുന്നു. അന്ന് സിനിമാലോകം മാദ്ധ്യമലോകം അദ്ദേഹത്തിനൊരു കരുതല്‍ നല്‍കിയിരുന്നെങ്കില്‍, ഇന്ന് വാവിട്ടുകരയുന്ന പ്രഗത്ഭര്‍ ഒന്ന് സപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ ഒരു പത്മ അവാര്‍ഡെങ്കിലും വര്‍ഷം പത്തിലധികം സിനിമചെയ്ത സംവിധായകനെ തേടിയെത്തിയേനെ. മരണം കൈപ്പിടിയിലൊതുക്കിയാല്‍ വിശേഷണങ്ങളും വിവരണങ്ങളും കൊണ്ട് വീര്‍പ്പുമുട്ടിക്കുന്നവര്‍ തന്നെയാണ് അര്‍ഹിച്ച അംഗീകാരങ്ങള്‍ നല്‍കാതെ യാത്രയയക്കുന്നതും. കാളിങ് ബെല്ലടിക്കുമ്പോള്‍ ഇനി സീമാചേച്ചി കതകുതുറന്നുകൊണ്ട് ചിരിമാഞ്ഞ മുഖത്തോടെ പറയും ‘ശശിയേട്ടന്‍ സ്വര്‍ഗ്ഗത്തിലാ’.

ഇനിയും പ്രതിഭകള്‍ ഒളിച്ചിരിക്കുന്നുണ്ടിവിടെ.. തമ്പിസാറിനെയും കെ .ജി . ജോര്‍ജിനെയും പോലുള്ളവര്‍. .. സിനിമയ്ക്ക് വേണ്ടി ജീവിതമുഴിഞ്ഞുവെച്ച പ്രഗത്ഭര്‍. അവരെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പരിഗണിക്കൂ. ഇവരാണ് മാറ്റങ്ങള്‍ കൊണ്ടുവന്നത്. ഇവര്‍നിര്‍ത്തിയിടത്തുനിന്നാണ് നമ്മള്‍ തുടങ്ങിയിരിക്കുന്നത്. അത് മനസ്സിലാക്കാത്ത ഒരുപാട് സിനിമാക്കാര്‍ ഇവിടുണ്ട്. മരണത്തിന്റെ കൈതൊട്ടാല്‍ പിന്നെ ആദരവ് വെറും കണ്ണുനീര്‍ത്തുള്ളി മാത്രമാവും.
ടെക്‌നോളജിവളരും മുന്നേ സിനിമയെ ചുമലിലേറ്റിയ ഈ കലാകാരന്മാരല്ലേ നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയനക്ഷത്രങ്ങളെ സൃഷ്ടിച്ചത്.പലപ്പോഴും അര്ഹിക്കാത്തകരങ്ങളിലേയ്ക്ക് പുരസ്‌കാരങ്ങള്‍ നീങ്ങുന്നത് നോക്കിനില്‍കുവാന്‍ മാത്രമാവരുത് ആ കലാകാരന്മാരുടെ ജന്മം.
മലയാളത്തില്‍ മാത്രമാണ് ഇങ്ങനെയൊരു അവഗണയും വിലയില്ലായ്മയും കൂടുതലായി കണ്ടുവരുന്നത്. ശ്രീ ഐ .വി ശശി എന്ന മഹാമേരുവിനോടുള്ള സകല ബഹുമാനത്തോടുകൂടിയും പറയുന്നു.അങ്ങയുടെ വിയോഗത്തില്‍ അശ്രുപൊഴിക്കുന്ന ജീവിക്കുന്ന മേരുക്കളും നക്ഷത്രങ്ങളും ആണ് യഥാര്‍ത്ഥത്തില്‍ *ശശി* ആയിരിക്കുന്നത്.
(ഒരു സുഹൃത്ത് അയച്ചുതന്ന ഈ കുറിപ്പ് നൂറു ശതമാനം ശരിയും സത്യസന്ധവും ആണന്നു തോന്നിയതിനാല്‍ ഇവിടെ പോസ്‌ററ് ചെയ്തതാണ്)..

india

ആഗ്രയിൽ മുസ്‌ലിം യുവാവിനെ വെടിവെച്ച് കൊന്നു; പഹൽഗാം ആക്രമണത്തിനുള്ള പ്രതികാരമെന്ന് പ്രഖ്യാപിച്ച് ഹിന്ദുത്വ സംഘടന

വെടിവെപ്പിന് പിന്നാലെ ക്ഷത്രിയ ഗോ രക്ഷ ദൾ അംഗങ്ങൾ എന്നവകാശപ്പെടുന്ന രണ്ട് പേർ ആക്രമണത്തി​ന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്

Published

on

ഉത്തർപ്രദേശ് ആ​ഗ്ര സ്വദേശിയായ മുഹമ്മദ് ​ഗുൽഫഹാം എന്ന 25 കാരനെയാണ് പഹൽ​ഗാം ആക്രമണത്തിന് പ്രതികാരമെന്നാക്രോശിച്ചു കൊണ്ട് ഹിന്ദുത്വ വാദികൾ വെടിവെച്ച് കൊന്നത്. ആ​ഗ്രയിൽ ബിരിയാണി റെസ്റ്റോറ​ന്റ് നടത്തുകയായിരുന്ന ​ഗുൽഫഹാം രാത്രി കടയടക്കുന്നതിനിടെ ബൈക്കിലെത്തിയ മൂന്ന് പേർ യുവാവിനും സഹോദരനും നേരെ വെടിവെക്കുകയായിരുന്നു. ​ഗുൽഫഹാമി​ന്റെ സഹോദരൻ സൈഫ് അലിക്കും വെടിയേറ്റെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. ​

വെടിവെപ്പിന് പിന്നാലെ ക്ഷത്രിയ ഗോ രക്ഷ ദൾ അംഗങ്ങൾ എന്നവകാശപ്പെടുന്ന രണ്ട് പേർ ആക്രമണത്തി​ന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സ്വയം ഗോ രക്ഷക് ആണെന്നവശപ്പെട്ട മനോജ് ചൗധരി എന്നയാളാണ് കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിഡിയോ പോസ്റ്റ് ചെയ്തത്. ആ​ഗ്ര പൊലീസ് കൊലപാതകത്തിന് കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

Continue Reading

india

പാക് പ്രകോപനത്തിന് മറുപടിയുമായി നാവികസേന; എന്തിനും തയ്യാറെന്ന് ഇന്ത്യന്‍ നാവികസേനയുടെ പോസ്റ്റ്

Published

on

ദൗത്യത്ത് സജ്ജമെന്ന് ഇന്ത്യൻ നാവികസേന. എക്‌സിലൂടെയാണ് പ്രതികരണം. പടക്കപ്പലുകളുടെ ഫോട്ടോയും ഇന്ത്യൻ നാവികസേന പങ്കുവച്ചു. “ദൗത്യത്തിന് തയ്യാർ; എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും എങ്ങനെയായാലും”- ഇന്ത്യൻ നാവികസേന എക്‌സിൽ കുറിച്ചു. എവിടെയും എപ്പോഴും, ഐക്യമാണ് ശക്തിയെന്നും അവർ കുറിക്കുന്നു.

അതേസമയം അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വീണ്ടും പാകിസ്താന്‍ വെടിയുതിർത്തു. ഇതിന് ശക്തമായി തന്നെ സൈന്യം തിരിച്ചടി നൽകി. ഇതിനിടെ പഹൽഗാം ആക്രമണവുമായി ബന്ധമുള്ള രണ്ട് പ്രാദേശിക ഭീകരരുടെ വീടുകൾ കൂടി സൈന്യം തകർത്തു.

ഐഎന്‍എസ് സൂറത്തില്‍നിന്നും മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു എന്ന് നാവികസേന നേരത്തെ അറിയിച്ചിരുന്നു. കടലിലെ അഭ്യാസത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കറാച്ചി തീരത്ത് പാകിസ്താന്‍ മിസൈല്‍ പരിശീലനം നടത്തി എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യന്‍ നാവികസേനയും കരുത്ത് തെളിയിച്ചുകൊണ്ട് അഭ്യാസപ്രകടനം കാഴ്ചവെച്ചത്.

അതേസമയം, അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വീണ്ടും പാകിസ്താന്‍ വെടിയുതിർത്തു. ഇതിന് ശക്തമായി തന്നെ സൈന്യം തിരിച്ചടി നൽകി. ഇതിനിടെ പഹൽഗാം ആക്രമണവുമായി ബന്ധമുള്ള രണ്ട് പ്രാദേശിക ഭീകരരുടെ വീടുകൾ കൂടി സൈന്യം തകർത്തു.

 

Continue Reading

kerala

പഹല്‍ഗാം ഭീകരാക്രമണം: മുസ്ലിം യൂത്ത് ലീഗ് ഭീകര വിരുദ്ധ സായാഹ്നം ഇന്ന്

Published

on

കോഴിക്കോട് : രാജ്യത്തെ നടുക്കിയ പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന്. നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ധര്‍ണ്ണ രൂപത്തിലാണ് ഭീകര വിരുദ്ധ സായാഹ്ന സദസ്സ് സംഘടിപ്പിക്കുക. രാഷ്ട്രീയ,സാമൂഹിക,സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കാളികളാകും.

പെഹല്‍ഗാമില്‍ നടന്നത് മനുഷ്യത്വവിരുദ്ധ പ്രവര്‍ത്തിയാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും അവര്‍ രാജ്യദ്രോഹികളും മനസാക്ഷിയില്ലാത്തവരുമാണ്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് തക്കതായ ശിക്ഷ നല്‍കേണ്ടതുണ്ട്. രാജ്യം ഞെട്ടി വിറച്ച ഈ ഭീകരാക്രമണത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരികയാണ്. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന സന്ദേശം ഉയര്‍ത്തിയാണ് മുസ്ലിം യൂത്ത് ലീഗ് ഭീകരവിരുദ്ധ സായാഹ്നം സംഘടിപ്പിക്കുന്നതെന്ന് നേതാക്കള്‍ തുടര്‍ന്നു.

ശ്രദ്ധേയമായ രീതിയില്‍ ഭീകര വിരുദ്ധ സായാഹ്നം സംഘടിപ്പിക്കാന്‍ നിയോജക മണ്ഡലം കമ്മിറ്റികള്‍ മുന്നിട്ടിറങ്ങണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.

 

Continue Reading

Trending