Connect with us

Culture

വിട പറഞ്ഞത് ഹിറ്റുകളുടെ തോഴന്‍

Published

on

ക്യാമറക്കു പിന്നിലിരുന്ന് മാസ്മരികത തീര്‍ത്ത സംവിധായകനാണ് ഐ.വി ശശി. കഥാപാത്രങ്ങളെ പ്രേക്ഷക മനസ്സിലേക്ക് അനായാസം ആഴ്ന്നിറക്കാന്‍ പ്രത്യേക കഴിവു തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. സാങ്കേതിക വിദ്യ അത്രക്കൊന്നും വളര്‍ന്നിട്ടില്ലാത്ത കാലഘട്ടത്തില്‍ ബ്ലാക്ക് ആന്റ് വൈറ്റില്‍ നിര്‍മിച്ച ഉത്സവം വന്‍ വിജയമായിരുന്നു. നായകനെങ്കില്‍ പ്രേംനസീറിന്റെ പേര് മാത്രം ഉയര്‍ന്നു കേട്ട കാലത്താണ് കെ.പി. ഉമ്മറിനെ നായകനാക്കി ഉത്സവം ഒരുക്കാന്‍ ഐ.വി ശശി തീരുമാനിക്കുന്നത്.
ഐ.വി ശശിയും ആലപ്പി ഷെരീഫും ചേര്‍ന്ന് മലയാള സിനിമയില്‍ ആദ്യത്തെ ന്യൂജനറേഷന്‍ തരംഗത്തിന് തുടക്കമിട്ടുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ടായിരുന്നു. ഭാവിയില്‍ സംഭവിച്ചേക്കാവുന്ന വിഷയത്തെ കാലങ്ങള്‍ക്കു മുമ്പേ അഭിപ്രാളിയിലെത്തിക്കുകയായിരുന്നു ഇരുവരും. കുടിവെള്ളത്തിനായുള്ള രണ്ടു കരക്കാരുടെ പോരാട്ടമായിരുന്നു ചിത്രത്തിലുടനീളം വിവരിച്ചത്. പിന്നീട് ശശി-ഷെരീഫ് കൂട്ടുക്കെട്ടില്‍ 11 ചിത്രങ്ങള്‍. ഹിറ്റ്‌മേക്കഴ്‌സ് എന്ന പട്ടം ഇരുവര്‍ക്കും അന്നത്തെ സിനിമാ പ്രവര്‍ത്തകര്‍ ചാര്‍ത്തി നല്‍കി.
തൊടുന്നതെല്ലാം പൊന്നാക്കുന്ന തരത്തില്‍ ഐ.വിയുടെ സിനിമകളെല്ലാം ഹിറ്റുകളായി മാറി. ലൈംഗിക തൊഴിലാളിയുടെ കഥ അവതരിപ്പിച്ച അവളുടെ രാവുകള്‍ എന്ന ചിത്രമാണ് ഐ.വി ശശിയുടെ ജീവിതത്തില്‍ നിര്‍ണായക വഴിത്തിരിവായത്. ഭാര്യ സീമയെ കണ്ടുമുട്ടിയതും ഇതേ ചിത്രത്തിന്റെ സെറ്റിലായിരുന്നു. പിന്നീട് മുപ്പതോളം ചിത്രങ്ങളില്‍ സീമ തന്നെയായിരുന്നു ഐ.വി ശശിയുടെ നായിക. ഛായാഗ്രാഹകന്‍, സംവിധാന സഹായി തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തിച്ച അദ്ദേഹത്തെ തേടി 2014ല്‍ ജെ.സി ഡാനിയേല്‍ പുരസ്‌കാരവുമെത്തി.

Film

ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു പരാതിയിൽ പറയുന്നു

Published

on

കൊച്ചി: കലക്‌‍ഷനിൽ റെക്കോർഡുകൾ സൃഷ്ടിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവ്. അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം സബ് കോടതി ഉത്തരവിട്ടത്. സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു സിറാജ് പരാതിയിൽ പറയുന്നു.

ചിത്രത്തിന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസ്സിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിരൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമാതകൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചതെന്നാണ് ഹരജി.

ആഗോള തലത്തിൽ ഇതുവരെ 220 കോടി രൂപ ചിത്രം കലക്ഷൻ നേടിയിട്ടുണ്ടെന്നും ഒ.ടി.ടി പ്ലാറ്റ്‍ഫോമുകള്‍ മുഖേനയും ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കു കോടതി നോട്ടിസ് അയച്ചു. ഹർജി ഭാഗത്തിന് വേണ്ടി അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായി.

Continue Reading

Film

മലയാളത്തിന്റെ വേ​ഗമേറിയ 100 കോടി; റെക്കോർഡ് സ്വന്തമാക്കി ‘ആടുജീവിതം’

100 കോടി ക്ലബില്‍ ഇടം നേടുന്ന ആറാമത്തെ മലയാള സിനിമയാണ് ആടുജീവിതം

Published

on

ആഗോള തലത്തില്‍ 100 കോടി കളക്ഷന്‍ സ്വന്തമാക്കിപ്രിത്വിരാജിന്റെ ആടുജീവിതം. മാര്‍ച്ച് 28ന് റിലീസിനെത്തിയ ചിത്രം ഒന്‍പത് ദിവസം കൊണ്ടാണ് 100 കോടി ക്ലബില്‍ ഇടം നേടിയതെന്ന് ട്രേന്‍ഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നു. പൃഥ്വിവിരാജ് നായകനാകുന്ന 100 കോടി ചിത്രമാണ് ആടുജീവിതം.

100 കോടി ക്ലബില്‍ ഇടം നേടുന്ന ആറാമത്തെ മലയാള സിനിമയാണ് ആടുജീവിതം. ‘പുലിമുരുകന്‍’ 36 ദിവസം കൊണ്ടും, ‘ലൂസിഫര്‍’ 12 ദിവസം കൊണ്ടും, ‘2018’ 11 ദിവസം കൊണ്ടും, പ്രേമലു 36 ദിവസം കൊണ്ടും, മഞ്ഞുമ്മല്‍ ബോയ്‌സ് 12 ദിവസം കൊണ്ടുമായിരുന്നു 100 കോടി ക്ലബില്‍ ഇടം നേടിയത്.

Continue Reading

Film

‘ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി സുഭാഷ് ചന്ദ്ര ബോസ് ആണെന്ന് കങ്കണ റണാവത്ത്’

നടിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധിപ്പേര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

Published

on

സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാണെന്ന പരാമര്‍ശവുമായി നടിയും ബിജെപി ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്ത്. ടൈംസ് നൗ നടത്തിയ ഒരു പരിപാടിക്കിടയിലാണ് കങ്കണയുടെ വിവാദ പരാമര്‍ശം. ‘ഒരു കാര്യം വ്യക്തമാക്കൂ, നമുക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ നമ്മുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന സുഭാഷ് ചന്ദ്ര ബോസ് എവിടെ പോയി?,’ എന്നായിരുന്നു നടി പറഞ്ഞത്.

https://twitter.com/i/status/1775892221344288951

കങ്കണയുടെ ഈ പരാമര്‍ശം ഏറെ വിവാദമായിരിക്കുകയാണ്. നടിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധിപ്പേര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ‘വിദ്യാസമ്പന്നരും വിവേകികളുമായ ആളുകള്‍ക്ക് വോട്ട് ചെയ്യുക,’ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഡല്‍ഹി മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയും എഎപി രാജ്യസഭാ എംപിയുമായ സ്വാതി മലിവാള്‍ പ്രതികരിച്ചത്.

നടന്‍ പ്രകാശ് രാജും വിഷയത്തില്‍ പ്രതികരിച്ചു. ‘സുപ്രീം ജോക്കര്‍ നയിക്കുന്ന പാര്‍ട്ടിയിലെ കോമാളികള്‍… എന്തൊരു നാണക്കേടാണ്,’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ‘കങ്കണ റണാവത്തിന്റെ ഐക്യു 110 ആണ്’, ‘അവര്‍ ക്വാണ്ടം ഹിസ്റ്ററിയില്‍ ബിരുദധാരിയാണ്’, ‘കങ്കണ അറിവിന്റെ പ്രതിരൂപമാണ്’ എന്നിങ്ങനെ പോകുന്നു മറ്റു പ്രതികരണങ്ങള്‍.

 

Continue Reading

Trending