ആലപ്പുഴ: മദ്യപിച്ച് വാഹനമോടിച്ച സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാരെ പിടികൂടി. നാല് സ്‌കൂള്‍ ബസ് െ്രെഡവറുമാരെ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ആലപ്പുഴ, ചെങ്ങന്നൂര്‍ ചേര്‍ത്തല എന്നിവിടങ്ങളില്‍ നിന്നാണ് അറസ്റ്റ്. ജില്ലയിലെ സ്‌കൂളുകളുടെ പരിസരത്ത് രാവിലെ പോലീസ് നടത്തിയ പരിശോധയിലാണ് മദ്യപിച്ച് വാഹനമോടിച്ചെത്തിയ െ്രെഡവര്‍മാര്‍ വലയിലായത്. സ്‌ക്കൂളിന് സമീപത്ത് പരിശോധന തുടരുകയാണ്.