Connect with us

Football

സസ്‌പെൻഷൻ നേരിടേണ്ടിവരും; ബ്രസീലിന് മുന്നറിയിപ്പുമായി ഫിഫ

ജനുവരിയില്‍ നടക്കുന്ന ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തിരഞ്ഞെടുപ്പില്‍ സോക്കര്‍ ബോഡിയുടെ ഇടപെടല്‍ ഉണ്ടാകരുതെന്നാണ് ഫിഫയുടെ നിര്‍ദ്ദേശം.

Published

on

ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന് മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍. ജനുവരിയില്‍ നടക്കുന്ന ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തിരഞ്ഞെടുപ്പില്‍ സോക്കര്‍ ബോഡിയുടെ ഇടപെടല്‍ ഉണ്ടാകരുതെന്നാണ് ഫിഫയുടെ നിര്‍ദ്ദേശം. ഇത് ലംഘിച്ചാല്‍ ബ്രസീല്‍ ദേശീയ ടീമിനും ക്ലബുകള്‍ക്കും അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ല.

തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രസീല്‍ ഫുട്‌ബോള്‍ പ്രസിഡന്റായിരുന്ന എഡ്‌നാള്‍ഡോ റോഡ്രിഗസിനെ പുറത്താക്കിയിരുന്നു. റിയോ ഡി ജനെയ്‌റോ കോടതിയുടേതായിരുന്നു നടപടി. ഒരു മാസത്തിനകം പുതിയ ഭരണസമിതിയെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താന്‍ കോടതി ഉത്തരവിട്ടു. ഇതിനായി താത്കാലിക സമിതിയെയും കോടതി നിയോഗിച്ചു.

ഫിഫ അംഗമായ രാജ്യങ്ങളുടെ ഫുട്‌ബോള്‍ ബോഡിയില്‍ സര്‍ക്കാരിന്റെയോ മറ്റ് അധികാര കേന്ദ്രങ്ങളുടെയോ ഇടപെടല്‍ പാടില്ലെന്നാണ് നിയമം. എഡ്‌നാള്‍ഡോ റോഡ്രിഗസിന്റെ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെങ്കിലും പിന്നാലെ സര്‍ക്കാര്‍ നടത്തിയ ഇടപെടലും ഫിഫയുടെ സസ്‌പെന്‍ഷന് കാരണമായേക്കാം. എങ്കില്‍ അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലിന് കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഒളിംപിക്‌സ്: മൊറോക്കോയ്‌ക്കെതിരായ മത്സരത്തിലെ അനിഷ്ട സംഭവങ്ങള്‍; ഫിഫയ്ക്ക് പരാതി നല്‍കി അര്‍ജന്റീന

ഫിഫയുടെ അച്ചടക്ക സമിതി മുമ്പാകെയാണ് അര്‍ജന്റീന ഔദ്യോഗികമായി പരാതി നല്‍കിയത്.

Published

on

ഒളിംപിക്‌സ് ഫുട്ബോളില്‍ മൊറോക്കോയ്ക്കെതിരേ ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിലെ നാടകീയ സംഭവങ്ങളില്‍ ഫിഫയ്ക്ക് പരാതി നല്‍കി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍. ഫിഫയുടെ അച്ചടക്ക സമിതി മുമ്പാകെയാണ് അര്‍ജന്റീന ഔദ്യോഗികമായി പരാതി നല്‍കിയത്.

ഒന്നിനെതിരേ 2 ഗോളുകള്‍ക്ക് മൊറോക്കോ മുന്നിട്ടുനില്‍ക്കേ 16 മിനിറ്റ് ഇന്‍ജുറി ടൈം അനുവദിച്ച മത്സരത്തിന്റെ അവസാന നിമിഷം അര്‍ജന്റീന സമനില ഗോള്‍ നേടിയിരുന്നു. ഇതിനു പിന്നാലെ മൊറോക്കന്‍ കാണികള്‍ മൈതാനത്തേക്കിറങ്ങി അക്രമാസക്തരായതോടെ റഫറി മത്സരം നിര്‍ത്തിവെയ്ക്കുകയായിരുന്നു. അര്‍ജന്റീന താരങ്ങള്‍ക്കുനേരേ പടക്കമേറും കുപ്പിയേറുമുണ്ടായി. കളി തീര്‍ന്നെന്നാണ് ഇതോടെ എല്ലാവരും കരുതിയത്. പക്ഷേ സുരക്ഷാ നടപടികളുടെ ഭാഗമായി അധികൃതര്‍ മത്സരം നിര്‍ത്തി വയ്ക്കുകയായിരുന്നുവെന്ന് പിന്നീട് വിശദീകരണം വന്നു.

പിന്നാലെ ഒന്നര മണിക്കൂറിന് ശേഷം വാര്‍ പരിശോധിച്ച റഫറി അര്‍ജന്റീന നേടിയ രണ്ടാം ഗോള്‍ ഓഫ് സൈഡാണെന്ന് വിധിച്ച് ഗോള്‍ നിഷേധിക്കുകയായിരുന്നു. ഇതോടെ മത്സരം അര്‍ജന്റീന തോറ്റു. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് ഒഴിപ്പിച്ച് മത്സരം പുനരാരംഭിക്കുകയും ചെയ്തു. മൂന്നു മിനിറ്റും 15 സെക്കന്‍ഡുമാണ് പിന്നീട് മത്സരം നടത്തിയത്. ഈ സമയത്ത് ഗോള്‍ നേടാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചതുമില്ല.

മൊറോക്കന്‍ കാണികള്‍ മൈതാനത്തേക്ക് അതിക്രമിച്ച കടന്ന ശേഷം റഫറി താത്കാലികമായി നിര്‍ത്തിവെച്ച മത്സരം പുനരാരംഭിക്കാന്‍ കളിക്കാര്‍ക്ക് ലോക്കര്‍ റൂമില്‍ 2 മണിക്കൂറോളമാണ് കാത്തിരിക്കേണ്ടിവന്നതെന്നും ഇത് ബുദ്ധിശൂന്യവും മത്സര നിയമങ്ങള്‍ക്ക് വിരുദ്ധവുമായിരുന്നുവെന്നും അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയ പ്രസ്താവനയില്‍ പറഞ്ഞു.

കളി പുനരാരംഭിക്കേണ്ടതില്ലെന്ന ഇരു ടീം ക്യാപ്റ്റന്മാരുടെ അഭിപ്രായങ്ങളും റഫറി പരിഗണിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ടാപിയ ആവശ്യപ്പെട്ടു. ‘എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ സര്‍ക്കസ്’ എന്നാണ് അര്‍ജന്റീന കോച്ച് ഹാവിയര്‍ മഷറാനോ സംഭവങ്ങളെ വിശേഷിപ്പിച്ചത്.

Continue Reading

Football

പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; ഫുട്ബോളില്‍ അർജന്റീനയും സ്പെയിനും കളത്തിലിറങ്ങും

സെന്റ്‌ ഇറ്റിനിയിലെ ജെഫ്രി–-ഗുയിചാർഡ്‌ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ ആറരയ്‌ക്കാണ്‌ മത്സരം.

Published

on

പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും, മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ വിസിൽ ഫുട്‌ബോളിലാണ്. ലോകകപ്പും കോപയും നേടിയ അർജന്റീന ഇന്ന്‌ മൊറോക്കോയെ നേരിടും. സെന്റ്‌ ഇറ്റിനിയിലെ ജെഫ്രി–-ഗുയിചാർഡ്‌ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ ആറരയ്‌ക്കാണ്‌ മത്സരം.

യൂറോ ചാമ്പ്യൻമാരായ സ്‌പെയ്‌നിന്‌ ഉസ്‌ബെകിസ്ഥാനാണ്‌ എതിരാളി. നിലവിലെ വെള്ളി മെഡൽ ജേതാക്കളാണ്‌ സ്‌പെയ്‌ൻ. ആതിഥേയരായ ഫ്രാൻസ്‌ ആദ്യകളിയിൽ അമേരിക്കയുമായി ഏറ്റുമുട്ടും. ഫ്രാൻസിലെ ഏഴ്‌ വേദികളിലാണ്‌ പുരുഷ–വനിതാ മത്സരങ്ങൾ. പുരുഷ വിഭാഗത്തിൽ 16 ടീമുകളാണ്‌. അണ്ടർ 23 കളിക്കാരാണ്‌ അണിനിരക്കുക. ഒരു ടീമിൽ മൂന്നു മുതിർന്ന കളിക്കാരെ ഉൾപ്പെടുത്താം.

അതേസമയം നിലവിലെ ചാമ്പ്യൻമാരായ ബ്രസീലിന്‌ യോഗ്യത നേടാനായില്ല. നാലുവീതം ഗ്രൂപ്പുകളിലായാണ്‌ മത്സരം. ആദ്യ രണ്ട്‌ സ്ഥാനക്കാർ ക്വാർട്ടറിലേക്ക്‌ കടക്കും. ഓഗസ്റ്റ് ഒൻപതിനാണ് ഫൈനൽ.

.ഗ്രൂപ്പ് എ : ഫ്രാൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഗിനിയ, ന്യൂസിലൻഡ്

.ഗ്രൂപ്പ് ബി : അർജന്റീന, മൊറൊക്കോ, യുക്രെയ്ൻ, ഇറാഖ്

.ഗ്രൂപ്പ് സി : ഉസബക്കിസ്ഥാൻ, സ്പെയിൻ, ഈജിപ്ത്, ഡൊമിനിക്കൻ റിപ്പബ്ലിക്ക്

.ഗ്രൂപ്പ് ഡി : ജപ്പാൻ, പരഗ്വായ്, മാലി, ഇസ്രാഈല്‍

മത്സരക്രമം (ഇന്ത്യൻ സമയ പ്രകാരം)

ജൂലൈ 24, ബുധൻ

⚫️അർജന്റീന vs മൊറോക്കോ (വൈകിട്ട് 6.30 ന്)
⚫️ഉസ്ബക്കിസ്ഥാൻ VS സ്പെയിൻ (വൈകിട്ട് 6.30 ကိ)
⚫️ഗിനിയ vs ന്യൂസിലൻഡ് (രാത്രി 8.30 ന്)
⚫️ഈജിപ്ത് vs ഡൊമിനിക്കൻ റിപ്പബ്ലിക്ക് (രാത്രി 8.30 ㎡)
⚫️ഇറാഖ് VS യുക്രെയ്ൻ (രാത്രി 10.30 ന്)
⚫️ജപ്പാൻ VS പരഗ്വായ് (രാത്രി 10.30 ന്)

ജൂലൈ 25, വ്യാഴം

⚫️ഫ്രാൻസ് vs യുണൈറ്റഡ് സ്റ്റേറ്റ്സ് (പുലർച്ചെ 12.30 ㎡)
⚫️മാലി vs ഇസ്രയേൽ (പുലർച്ചെ 12.30 ന്)

ജൂലൈ 27, ശനി

⚫️അർജന്റീന vs ഇറാഖ് (വൈകിട്ട് 6.30 ന്)
⚫️ഡൊമിനിക്കൻ റിപ്പബ്ലിക്ക് VS സ്പെയിൻ (വൈകിട്ട് 6.30 )
⚫️യുക്രെയ്ൻ VS മൊറോക്കോ ( രാത്രി 8.30 ന്)
⚫️ഉസ്ബക്കിസ്ഥാൻ VS ഈജിപ്‌ത് (രാത്രി 8.30 ന്)
⚫️ന്യൂസിലൻഡ് vs യുണൈറ്റഡ് സ്റ്റേറ്റ്സ് (രാത്രി 10.30 ㎡)
⚫️ഇസ്രയേൽ VS പരഗ്വായ് (രാത്രി 10.30 ന്)

ജൂലൈ 28, ഞായർ

⚫️ഫ്രാൻസ് vs ഗിനിയ (പുലർച്ചെ 12.30 ന്)
⚫️ജപ്പാൻ vs മാലി (പുലർച്ചെ 12.30 ന്)

ജൂലൈ 30, ചൊവ്വ

⚫️ഡൊമിനിക്കൻ റിപ്പബ്ലിക്ക് VS ഉസ്ബക്കിസ്ഥാൻ (വൈകിട്ട് 6.30 ന്)
⚫️സ്പെയിൻ VS ഈജിപ്ത് (വൈകിട്ട് 6.30 ന്)
⚫️ഉക്രെയ്ൻ VS അർജന്റീന (രാത്രി 8.30 ന്)
⚫️മൊറോക്കോ VS ഇറാഖ് (രാത്രി 8.30 ന്)
⚫️ന്യൂസിലൻഡ് vs ഫ്രാൻസ് (രാത്രി 10.30 ന്)
⚫️യുണൈറ്റഡ് സ്റ്റേറ്റ്സ് vs ഗിനിയ (രാത്രി 10.30 ന്)

ജൂലൈ 31, ബുധൻ

⚫️ഇസ്രയേൽ vs ജപ്പാൻ (പുലർച്ചെ 12.30 ന്)
⚫️പരഗ്വായ് vs മാലി (പുലർച്ചെ 12.30 ന്)

Continue Reading

Football

ഡിബ്രുയിനെ സിറ്റി വിടില്ല: ഉറപ്പ് നല്‍കി പെപ് ഗ്വാര്‍ഡിയോള

നേരത്തെ കെവിന്‍ ഡിബ്രുയിനെ സഊദി അറേബ്യന്‍ ക്ലബ്ബുകളുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അവരുമായി കരാര്‍ ധാരണയില്‍ എത്തി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Published

on

സഹീലു റഹ്മാന്‍

ബെല്‍ജിയന്‍ ക്യാപ്ടനും മാഞ്ചസ്റ്റര്‍ സിറ്റിയുടെ മിഡ്ഫീല്‍ഡ് എന്‍ജിനുമായ കെവിന്‍ ഡി ബ്രുയിനെയെ ക്ലബ്ബ് ഈ വര്‍ഷം വില്‍ക്കില്ല എന്ന് ഉറപ്പുനല്‍കി മുഖ്യപരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. നേരത്തെ കെവിന്‍ ഡിബ്രുയിനെ സഊദി അറേബ്യന്‍ ക്ലബ്ബുകളുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അവരുമായി കരാര്‍ ധാരണയില്‍ എത്തി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ നേരത്തെതന്നെ താരം തള്ളിയിരുന്നു. ഇപ്പോള്‍ പരിശീലകന്‍ ഗ്വാര്‍ഡിയോളയും ഈ റിപ്പോര്‍ട്ടുകള്‍ക്കെതിരായി വന്നിരിക്കുകയാണ്.

2024-25 സീസണില്‍ കെവിന്‍ ഡി ബ്രുയിനെ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ഉണ്ടാകുമെന്ന് താന്‍ ഉറപ്പു നല്‍കുന്നു എന്ന് പരിശീലകനായ പെപ് പറഞ്ഞു. ഏറെ വര്‍ഷങ്ങളായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് ഡി ബ്രുയിനെ. എന്നാല്‍ അവസാന സീസണുകളില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വിടാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നും കരിയറിന്റെ അവസാനത്തില്‍ കൂടുതല്‍ പണം ലഭിക്കുന്ന ഓഫറുകള്‍ പരിഗണിക്കുമെന്നുമുള്ള പ്രസ്താവനകള്‍ ഡി ബ്രുയിനെ നടത്തിയിരുന്നു. ഇതാണ് താരത്തെ സഊദി അറേബ്യന്‍ ക്ലബ്ബുകളുമായി ബന്ധപ്പെടുത്താന്‍ കാരണം. കഴിഞ്ഞ സീസണില്‍ താരം പരിക്കിന്റെ പിടിയില്‍ അകപ്പെട്ടിരുന്നു.

പെപ് ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയതിനാല്‍ കെഡിബി ഈ വര്‍ഷം ക്ലബ്ബ് വിട്ട് പോകില്ലെന്ന്  ആരാധകര്‍ക്ക് ഉറപ്പിക്കാന്‍ ആകും. പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്താനായി മാഞ്ചസ്റ്റര്‍ സിറ്റി ഇപ്പോള്‍ പ്രീസീസണില്‍ ഒരുങ്ങുകയാണ്. സിറ്റിയുടെ മാസ്റ്റര്‍ ബ്രെയിനായ കെഡിബി ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ നിരവധി കിരീടങ്ങള്‍ ഇത്തിഹാദ് സ്‌റ്റേഡിയത്തിലേക്ക്‌  എത്തിക്കാന്‍ കഴിഞ്ഞിരുന്നു.

Continue Reading

Trending