കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് വിലക്കിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ത്ഥ് രംഗത്ത്. ഞങ്ങള്‍ വെറും ഇന്ത്യക്കാരണെന്നും ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂവെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

tweet2

കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ അനാവശ്യമാണ്. സംസ്ഥാന സര്‍ക്കാരുകള്‍ അത് അനുവദിക്കുകയോ അനുവദിക്കാതിരിക്കുകയോ ചെയ്യട്ടെ. കേന്ദ്രം അതില്‍ ഇടപെടേണ്ട. നിങ്ങള്‍ക്ക് അധികാരമുണ്ട്. അത് ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിന് ഉപയോഗപ്പെടുത്തൂ. ആളുകളുടെ സ്വകാര്യ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വിട്ടുനില്‍ക്കൂവെന്നും സിദ്ധാര്‍ത്ഥ് കേന്ദ്രസര്‍ക്കാരിനോട് പറയുന്നു.

ഞങ്ങള്‍ വെറും ഇന്ത്യക്കാരാണ്. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂവെന്നും വെറുപ്പിന്റെ രാഷ്ട്രീയം കളയൂവെന്നും സിദ്ധാര്‍ത്ഥ് തുറന്നടിക്കുന്നു. ഹിന്ദുരാഷ്ട്രമെന്ന നിങ്ങളുടെ വാദം കളയൂ. സര്‍ക്കാരിന്റെ നിലപാടുകള്‍ ആളുകളെ ധ്രുവീകരിക്കാനേ സാധിക്കൂവെന്നും സിദ്ധാര്‍ത്ഥ് ട്വിറ്ററിലൂടെ പ്രതികരിച്ചു.