Connect with us

tech

ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 സ്മാര്‍ട് ഫോണുകള്‍

ആഗോള കണ്‍സള്‍ട്ടന്‍സ് സ്ഥാപനമായ ഓംദിയയുടെ കണക്കുപ്രകാരം ലോകത്ത് ഏറ്റവുംകൂടുതല്‍ വിറ്റഴിക്കുന്ന ഫോണുകളില്‍ ആപ്പിളിന്റെ 5 മോഡലുകളും സാംസങ്ങിന്റെ ഒരുമോഡലും ഉള്‍പ്പെട്ടു.

Published

on

ലോകത്ത് ഇപ്പോള്‍ സ്മാര്‍ട്‌ഫോണ്‍ തരംഗമാണ്. ക്യാമറ, കമ്പ്യൂട്ടര്‍, ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങി മനുഷ്യന്റെ ഡിജിറ്റല്‍ ആവശ്യങ്ങളെല്ലാം സ്മാര്‍ട്‌ഫോണ്‍ എന്ന ഒരൊറ്റ ഉപകരണത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു. വ്യത്യസ്തവും ആകര്‍ഷകവുമായ നിരവധി സ്മാര്‍ട്‌ഫോണ്‍ മോഡലുകളാണ് ഒരോ ദിവസവും വിപണിയിലിറങ്ങുന്നത്.

2020ന്റെ രണ്ടാംപാദത്തില്‍ ആഗോളതലത്തില്‍ സ്മാര്‍ട്ഫോണുകളുടെ വില്‍പന 20.4ശതമാനം കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 29.47 കോടി സ്മാര്‍ട്ഫോണുകളാണ് ഈ കാലയളവില്‍ വിറ്റുപോയത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 37.03 കോടിയായിരുന്നു വില്‍പന.

ഐഫോണ്‍ 11 ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഫോണ്‍. സാംസങ്ങിന്റെ ഗാലക്‌സി എ51 ആണ് രണ്ടാംസ്ഥാനത്തുള്ളത്. ഷവോമിയുടെ റെഡ്മി നോട്ട് 8, റെഡ്മി നോട്ട് 8 പ്രോ മോഡലുകള്‍ മൂന്നും നാലും സ്ഥാനത്തുണ്ട്. മറ്റു കമ്പനികളെ അപേക്ഷിച്ച് ആപ്പിള്‍ ഐഫോണ്‍ 11 വില്‍പനയില്‍ ബഹുദൂരം മുന്നിലാണ്.

ആഗോള കണ്‍സള്‍ട്ടന്‍സ് സ്ഥാപനമായ ഓംദിയയുടെ കണക്കുപ്രകാരം ലോകത്ത് ഏറ്റവുംകൂടുതല്‍ വിറ്റഴിക്കുന്ന ഫോണുകളില്‍ ആപ്പിളിന്റെ 5 മോഡലുകളും സാംസങ്ങിന്റെ ഒരുമോഡലും ഉള്‍പ്പെട്ടു.

Auto

അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ കാറുകളുടെ വില പ്രഖ്യാപിച്ചു: 15.11 ലക്ഷം മുതല്‍

Published

on

കോഴിക്കോട്: ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ ഏറ്റവും പുതിയ മോഡലായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ വാഹനങ്ങളുടെ വിലകള്‍ പ്രഖ്യാപിച്ചു. 15,11,000 രൂപ മുതല്‍ 18,99,000 രൂപ വരെയാണ് ആദ്യ നാല് ഗ്രേഡ് വാഹനങ്ങളുടെ വില.

വി ഇഡ്രൈവ് 2 ഡബ്ല്യുഡി ഹൈബ്രിഡ് 18,99,000 രൂപ, ജി ഇെ്രെഡവ് 2 ഡബ്ല്യുഡി ഹൈബ്രിഡ് 17,49,000 രൂപ, എസ് ഇഡ്രൈവ് 2 ഡബ്ല്യുഡി ഹൈബ്രിഡ് 15,11,000 രൂപ, വി എടി 2 ഡബ്ല്യുഡി നിയോ െ്രെഡവ് 17,09,000 രൂപ എന്നിങ്ങനെയാണ് വിവിധ വേര്യന്റുകളുടെ എക്‌സ് ഷോറൂം വില. ശേഷിക്കുന്ന മൂന്ന് വേര്യന്റുകളുടെ വില പിന്നീട് പ്രഖ്യാപിക്കും.

മികച്ച പ്രകടനം, ഇന്ധനക്ഷമത, അതിവേഗ ആക്‌സിലറേഷന്‍, പരിസ്ഥിതി സൗഹാര്‍ദ സവിശേഷതകള്‍ തുടങ്ങിയ പ്രത്യേകതകളുമായി എത്തുന്ന അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ബി എസ്‌യുവി സെഗ്‌മെന്റില്‍ ആദ്യത്തെ തന്നെ സെല്‍ഫ് ചാര്‍ജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനമാണെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജിക് മാര്‍ക്കറ്റിങ്ങ്, അസോസിയേറ്റ് വൈസ് പ്രസിഡന്റ് അതുല്‍ സൂദ് അഭിപ്രായപെട്ടു.
ജൂലൈ ആദ്യവാരം അവതരിപ്പിച്ച മോഡലുകളുടെ ബുക്കിങ് ആരംഭിച്ചിരുന്നു. ടൊയോട്ടയുടെ ആഗോള എസ്‌യുവി ശ്രേണിയുടെ സ്‌റ്റൈലും, ഏറ്റവും പുതിയ സാങ്കേതിക സവിശേഷതകളുമടങ്ങുന്ന പുതിയ മോഡലാണ് അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍.

സ്വയം ചാര്‍ജിംഗ് ശേഷിയുള്ള ഹൈബ്രിഡ് മോഡലിലും, നിയോ ഡ്രൈവ് മോഡലിലുമെത്തുന്ന ഹൈറൈഡറിനു കരുത്ത് പകരുന്നത് ഇഡ്രൈവ് ട്രാന്‍സ്മിഷനാണ്. കൂടാതെ 40% ദൂരവും 60% സമയവും ഇലക്ട്രിക് പവറില്‍ ഓടുന്ന എഞ്ചിന്‍, 27.97 കിലോമീറ്റര്‍ ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നു. ഇതിനോടൊപ്പം തന്നെ 1.5 ലിറ്റര്‍ കെസീരീസ് നിയോ െ്രെഡവ് മോഡല്‍, അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും ലഭ്യമാണ്.

Continue Reading

News

കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ തെറ്റായി കൈകാര്യം ചെയ്തു; ഇന്‍സ്റ്റഗ്രാമിന് പിഴ

Published

on

ഡബ്ലിന്‍: കൗമാരക്കാരായ കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ തെറ്റായി കൈകാര്യം ചെയ്തതിന് ഇന്‍സ്റ്റഗ്രാമിന് കനത്ത പിഴ ചുമത്തി അയര്‍ലന്‍ഡ്. ഇതുപ്രകാരം 405 ദശലക്ഷം യൂറോ കമ്പനി അടയ്ക്കണം. 13 മുതല്‍ 17 വരെ പ്രായമുള്ളവരുടെ ഫോണ്‍ നമ്പറുകളും ഇ-മെയില്‍ ഐ.ഡിയും മറ്റ് സ്വകാര്യ വിവരങ്ങളും നല്‍കിയതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇന്‍സ്റ്റഗ്രാമിന് വിനയായത്.

Continue Reading

india

പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ് ആരുമറിയാതെ പുറത്തു ചാടാം; സ്റ്റാറ്റസ് കാണില്ല

പുതിയ മൂന്ന് ഫീച്ചറുകള്‍ കൂടി പ്രഖ്യാപിച്ച് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ് ആപ്.

Published

on

ന്യൂഡല്‍ഹി: പുതിയ മൂന്ന് ഫീച്ചറുകള്‍ കൂടി പ്രഖ്യാപിച്ച് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ് ആപ്. ഉപയോക്താക്കളുടെ വ്യക്തിഗത സുരക്ഷക്കും സ്വകാര്യതക്കും ഊന്നല്‍ നല്‍കിയുള്ള ഫീച്ചറുകളാണ് അവതരിപ്പിക്കുക. മെറ്റ സി.ഇ.ഒ സക്കര്‍ബര്‍ഗാണ് ഇത് പുറത്തുവിട്ടത്.

ഗ്രൂപ്പുകളില്‍ നിന്ന് ആരുമറിയാതെ പുറത്തു കടക്കുക, ഓണ്‍ലൈനിലാണെന്ന സ്റ്റാറ്റസ് മറച്ചുവെക്കുക, ചില മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കുന്നത് തടയുക തുടങ്ങിയ പുതിയ അപ്‌ഡേറ്റുകളാണ് വന്നിരിക്കുന്നത്. ഈ ഫീച്ചറുകള്‍ എല്ലാം തന്നെ ഉടന്‍ ലഭ്യമാകും. പുതിയ അപ്‌ഡേറ്റ്‌സ് പ്രകാരം ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഇന്‍ഡിക്കേറ്റര്‍ ആരൊക്കെ കാണണമെന്ന് ഉപയോക്താവിന് തിരഞ്ഞെടുക്കാം.സ്വകാര്യത ആഗ്രഹിക്കുന്നവര്‍ക്ക് ഈ സേവനം ഗുണം ചെയ്യും. ഉപയോക്താക്കള്‍ക്ക് അവരുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസ് കാണേണ്ടവരെ all users, conta cts only, nobody എന്നിങ്ങനെ തിരഞ്ഞെടുക്കാം. കൂടാതെ വ്യു വണ്‍സ് ആയിട്ട് അയക്കുന്ന മെസേജുകള്‍ അയച്ച ആള്‍ ബ്ലോക്ക് ചെയ്യുകയാണെങ്കില്‍ ഇനി മുതല്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുക്കാന്‍ സാധിക്കില്ല.

വ്യൂ വണ്‍സ് എന്ന ഫീച്ചറിന്റെ പ്രധാന്യമായിരുന്നു അത്. സ്‌ക്രീന്‍ ഷോട്ട് എടുത്ത് സൂക്ഷിക്കാമായിരുന്നു. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളില്‍ ഒന്നാണ് ഗ്രൂപ്പുകളില്‍ നിന്ന് എക്‌സിറ്റ് ആവുന്നതുമായി ബന്ധപ്പെട്ടുള്ളത്. നമ്മള്‍ അംഗങ്ങളായിട്ടുള്ള ഗ്രൂപ്പില്‍ തുടരാന്‍ താല്‍പര്യമില്ലെങ്കില്‍ മറ്റ് അംഗങ്ങള്‍ അറിയാതെ പുറത്തിറങ്ങാന്‍ സാധിക്കും.

Continue Reading

Trending