ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫാക്ടറി ഡല്‍ഹിക്ക് സമീപം നോയിഡയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണകൊറിയന്‍ പ്രഡിഡണ്ട് മൂ ജെ യും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഒരു മാസം ഒരു കോടി ഫോണുകളായിരിക്കും ഇവിടെ നിര്‍മ്മിക്കുക. രാജ്യത്തെ സെല്‍ഫോണ്‍ മാര്‍ക്കറ്റിന്റെ എഴപത് ശതമാനവും ഇവിടെ നിന്നാവും നിര്‍മ്മിക്കുക.

നിലവില്‍ രാജ്യത്തെ 40 കോടി ജനങ്ങള്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നുണ്ട്. 32 കോടി ജനങ്ങള്‍ ബ്രോഡ്ബാന്‍ഡിന്റെ ഉപഭോക്താക്കളാണ്. ഇവിടെ നിര്‍മ്മിക്കുന്ന 30 ശതമാനം വിദേശത്തേക്ക് കയറ്റിഅയക്കും. ഇത് രാജ്യാന്തര വിപണിയില്‍ ഇന്ത്യയുടെ സ്ഥാനം അടയാളപ്പെടുത്താന്‍ കാരണമാവുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.