ഫസല്‍ വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരായ ഡി.വൈ.എസ്.പിമാരായ സദാനന്ദനെയും പ്രിന്‍സ് അബ്രഹാമിനെയുമാണ് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഭീഷണിപ്പെടുത്തിയത്.

ജയരാജനും സംഘവും കാരായി രാജനെയും ചന്ദ്രശേഖരനേയും രക്ഷിക്കാന്‍ ഏത് കുടില തന്ത്രവും പ്രയോഗിക്കുമെന്നതില്‍ അദ്ഭുതമില്ലെന്നും എന്നാല്‍ ഡി.വൈ.എസ്.പി മാരെന്തിനാ അക്കാര്യങ്ങള്‍ ചെയ്യുന്നതെന്നും ചോദിച്ചാണ് സുരേന്ദ്രന്റെ പോസ്റ്റ് ആരംഭിക്കുന്നത്.

പാര്‍ട്ടിക്കാരാണെങ്കില്‍ രാജി വെച്ച് പുറത്ത് പോകണമെന്നും സര്‍വ്വീസ് കഴിഞ്ഞിറങ്ങിയാല്‍ നീയൊക്കെ വെറും സദാ പൗരന്മാരാണെന്നുമുള്ള ഭീഷണിയോടെയാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.