Connect with us

Culture

അലപ്പോയില്‍ സമാധാനം അകലെയെന്ന് യു.എന്‍

Published

on

ദമസ്‌ക്കസ്: സിറിയയിലെ അലപ്പോയില്‍ സമാധാന ശ്രമങ്ങള്‍ക്ക് ഇനി സ്ഥാനമില്ലെന്ന് യുഎന്‍. കഴിഞ്ഞ ദിവസവും യുഎന്‍ സ്ഥാനപതി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. കുട്ടികള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളും ഷെല്ലാക്രമണവും സമാധാന ശ്രമങ്ങള്‍ക്ക് വിലങ്ങു തടിയാകുന്നതായി യു.എന്‍ സ്ഥാനപതി സ്റ്റാഫന്‍ ഡി മിസ്തുര സിറിയന്‍ വിദേശകാര്യ മന്ത്രി വാലിദ് മുല്ലേമുമായി നടത്തിയ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. ദമസ്‌ക്കസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

അലപ്പോയില്‍ നടക്കുന്ന അക്രമങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തത്. അലപ്പോയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള യുഎന്നിന്റെ ശ്രമങ്ങള്‍ക്ക് ഫലമായില്ല എന്നാണ് സൂചന. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അലപ്പോയില്‍ കനത്ത വ്യോമാക്രമണമാണ് നടക്കുന്നത്. ബാരലല്‍ ബോംബാക്രമണവും രൂക്ഷമാണ്. കുട്ടികള്‍ വ്യാപകമായി കൊല്ലപ്പെടുന്നതും യുഎന്‍ പ്രതിനിധി ചര്‍ച്ച ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എണ്ണിയാല്‍ ഒതുങ്ങാത്ത കുട്ടികളാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. സ്‌കൂളുകള്‍ അടക്കമുള്ളിടത്ത് ബോംബാക്രമണങ്ങള്‍ നടക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ബോംബാക്രമണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ജീവനുവേണ്ടി പായുന്ന രംഗങ്ങള്‍ സ്വകാര്യ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബോംബാക്രമണത്തില്‍ തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു പിഞ്ചു കുരുന്നിനെ രക്ഷപ്പെടുത്തുന്ന രംഗങ്ങളും സോഷ്യല്‍ മീഡിയയിലും സ്വകാര്യ ചാനലുകളിലും പ്രചരിച്ചിരുന്നു. സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടിയൊളിക്കുന്ന കുരുന്നുകളുടെ രംഗങ്ങള്‍ കരളലിയിപ്പിക്കുന്നതാണെന്നു യുഎന്‍ സ്ഥാനപതി ചൂണ്ടിക്കാട്ടി. അലപ്പോ നഗരം മരുഭൂമിക്കു തുല്യമാണെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പോരാളികള്‍ മാത്രമാണ് നഗരങ്ങളില്‍ അവശേഷിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 54 പേര്‍ കൊല്ലപ്പെട്ടു- ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ് എന്ന സംഘടന അറിയിച്ചു. മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ 103 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. ഇവരില്‍ 17 കുട്ടികളും ഉള്‍പ്പെടുന്നു.

Film

മലയാള സിനിമ റിലീസ് തടയില്ല, തുടരും; നിലപാട് മാറ്റി ഫിയോക്

കാര്യങ്ങൾ മുമ്പത്തെ പോലെ മുന്നോട്ടു പോകുമെന്നും ദിലീപ് വ്യക്തമാക്കി.

Published

on

നിലപാടിൽ അയവ് വരുത്തി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. മലയാള സിനിമകൾ കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് തുടരുമെന്നും സിനിമ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ഫിയോക്ക് ചെയർമാൻ ദിലീപ് പറഞ്ഞു. കാര്യങ്ങൾ മുമ്പത്തെ പോലെ മുന്നോട്ടു പോകുമെന്നും ദിലീപ് വ്യക്തമാക്കി.

ഫെബ്രുവരി 22ന് മലയാള ചിത്രങ്ങൾ റിലീസ് ചെയ്യുമെന്ന് ഫിയോക്ക് വ്യക്തമാക്കിയിരുന്നു. സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്ത് വളരെ വേഗം ഒടിടി പ്ലാറ്റുഫോമുകൾക്ക് വിട്ടുകൊടുക്കുന്നതാണ് സമരത്തിന്റെ പ്രധാനകാരണമായി തിയേറ്റര്‍ ഉടമകള്‍ ചൂണ്ടിക്കാണിച്ചത്.
ഇത് കൂടാതെ ഷെയറിങ് രീതികളിൽ മാറ്റം വരുത്തണം, പബ്ലിസിറ്റി കോൺട്രിബ്യൂഷൻ, പേസ്റ്റിങ് ചാർജ് എന്നിവ പൂർണ്ണമായും നിർത്തലാക്കണം, വിപിഎഫ് ചാർജ് പ്രൊഡ്യൂസറോ ഡിസ്ട്രിബ്യൂട്ടറോ നൽകണം എന്നിവയും ഫിയോക്ക് മുന്നോട്ടു വച്ച പ്രധാന ആവശ്യങ്ങളിൽ പറയുന്നു.

Continue Reading

Film

അക്ഷയ് കുമാർ-ടൈഗർ ഷ്‌റോഫ് പരിപാടിയിൽ സംഘർഷം, ചെരിപ്പേറ്; ലാത്തിച്ചാർജ് നടത്തി പൊലീസ്

തിങ്കളാഴ്ച ലഖ്‌നൗവിലെ ചരിത്രപ്രസിദ്ധമായ ഹുസൈനാബാദ് ക്ലോക്ക് ടവറിനു സമീപത്തായിരുന്നു പരിപാടി

Published

on

ബോളിവുഡ് നടന്മാരായ അക്ഷയ് കുമാര്‍ ടൈഗര്‍ ഷൊറഫ് എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ ആരാധകര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി. പരിപാടിക്ക് ഇടയില്‍ സുരക്ഷാ ബാനര്‍ തകര്‍ത്ത് ആരാധകര്‍ താരങ്ങള്‍ക്കടുത്തേക്ക് എത്തിയപ്പോഴാണ് പൊലീസ് ലാത്തി ചാര്‍ജ് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച ലഖ്‌നൗവിലെ ചരിത്രപ്രസിദ്ധമായ ഹുസൈനാബാദ് ക്ലോക്ക് ടവറിനു സമീപത്തായിരുന്നു പരിപാടി. താരങ്ങളെ കാണാനായി ആയിരങ്ങളാണു തടിച്ചുകൂടിയിരുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അക്ഷയ് കുമാറും ടൈഗര്‍ ഷ്‌റോഫും സമ്മാനങ്ങള്‍ വാരിവിതറിയതോടെയാണ് ആള്‍ക്കൂട്ടത്തിന്റെ നിയന്ത്രണം നഷ്ടമായത്. ആളുകള്‍ സൃഷ്ടിച്ച ഉന്തിലും തള്ളിലും നിരവധി പേര്‍ക്ക് പരിക്ക് പറ്റിയതായും വീഡിയോകളില്‍ നിന്നും വ്യക്തമാണ്.

Continue Reading

Film

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

മോട്ടോർ വാഹന വകുപ്പ് മൂന്നുതവണ കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടും മറുപടി ലഭിക്കാതായതോടെയാണ് സസ്‌പെൻഷൻ നടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്

Published

on

നടൻ സുരാജ് വെഞ്ഞാറമൂടിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്. രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ച്‌ ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിലാണ് നടപടി. മോട്ടോർ വാഹന വകുപ്പ് മൂന്നുതവണ കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടും മറുപടി ലഭിക്കാതായതോടെയാണ് സസ്‌പെൻഷൻ നടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്.

തമ്മനം-കാരണക്കോടം റോഡിലാണ് കേസിനാസ്പദമായ സംഭവം. 2023 ജൂലൈ 29ന് രാത്രിയിൽ സുരാജിന്റെ അമിതവേഗതയിൽ വന്ന കാർ മഞ്ചേരി സ്വദേശി ശരത്തിൻ്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ശരത്തിൻ്റെ (31) വലതുകാലിൻ്റെ പെരുവിരലിന് പൊട്ടലും മറ്റ് കാൽവിരലുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

 

Continue Reading

Trending