കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളുള്ള സിനിമയായിരുന്നു മമ്മുട്ടിയുടെ ‘ബിഗ്ബി’. വാരിവലിച്ച സംഭാഷണങ്ങളില്ലെങ്കിലും നായകന്‍ പറയുന്നതെല്ലാം പഞ്ച് ഡയലോഗുകളായിരുന്നു. ചിത്രത്തില്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രമായി മമ്മുട്ടി തന്റെ അഭിനയത്തിന്റെ കരുത്തു തെളിയിച്ചു. മമ്മുട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ദി ഗ്രേറ്റ് ഫാദര്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനും പോസ്റ്ററുകള്‍ക്കും ശേഷം ടീസറും പുറത്തെത്തിയിരിക്കുകയാണിപ്പോള്‍. ജോണ്‍ കുരിശിങ്കലിനെ ഓര്‍മ്മിപ്പിക്കും വിധമാണ്  ടീസറിന് വരുന്ന കമന്റുകള്‍. ഫസ്റ്റ് ലുക്കിറങ്ങിയപ്പോള്‍ സോഷ്യല്‍മീഡിയയിലടക്കം വന്‍ സ്വീകരണമാണ് ലഭിച്ചിരുന്നത്. ഇപ്പോള്‍ ടീസറും സോഷ്യല്‍മീഡിയ കയ്യോടെ ഏറ്റെടുത്തു. യുട്യൂബിലൂടെ ടീസര്‍ വൈറലാവുകയും ചെയ്തു.

പൃഥ്വിരാജിന്റെ എസ്രയ്‌ക്കൊപ്പം തീയേറ്ററുകളില്‍ ടീസര്‍ പ്രദര്‍ശനമാരംഭിച്ചിരുന്നു. പിന്നീടാണ് യുട്യൂബിലെത്തിയത്. അനുരാഗ കരിക്കിന്‍വെള്ളത്തിന് ശേഷം ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും സന്തോഷ് ശിവനും ഷാജി നടേശനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. ഫാമിലി ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ് ചിത്രം. എന്തായാലും സ്ലൊമോഷന്‍ സ്വഭാവം കാണിക്കുന്ന ചിത്രം ഹിറ്റ് ലിസ്റ്റുകളില്‍ ഇടംപിടിക്കുമോ എന്നാണ് കാത്തിരിക്കുന്നത്.

watch video: 

https://www.youtube.com/watch?v=RSHaalmuQVI