More
രാജിയല്ലാതെ ചാണ്ടിക്ക് വഴിയില്ല; കലക്ടറുടെ അന്തിമ റിപ്പോര്‍ട്ടും പുറത്ത്

ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും അക്കമിട്ട് നിരത്തുന്ന ജില്ലാ കലക്ടറുടെ അന്തിമ റിപ്പോര്‍ട്ട് പുറത്തായി. ആലപ്പുഴ ജില്ലാ കലക്ടര്‍ ടി. വി അനുപമ റവന്യുവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ചിരിക്കുന്ന 20 പേജുള്ള അന്തിമ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. റിസോര്‍ട്ടുമായി ബന്ധപ്പെട്ട റോഡ് നിര്‍മാണം, പാര്‍ക്കിങ് സ്ഥലനിര്‍മാണം, കല്‍ക്കെട്ട് നിര്‍മാണം എന്നിവയെ കുറിച്ച് പ്രത്യേക തലക്കെട്ടുകളോടെ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ട് കൂടി പുറത്തായതോടെ തോമസ് ചാണ്ടി സംരക്ഷണമൊരുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാകും.
എം.പിമാരുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച വലിയകുളം മുതല്‍ സീറോ ജെട്ടി റോഡിന് പിന്നില്‍ ഗുരുതര നിയമലംഘനമുണ്ടെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലേക് പാലസ് റിസോര്‍ട്ടിന് മുന്നില്‍ ടാറിംഗ് അവസാനിക്കുന്ന ഈ റോഡ് നിര്‍മ്മിച്ച ഘട്ടത്തില്‍ സംസ്ഥാനതല നീരീക്ഷണ സമിതിയുടെ അനുമതി തേടിയിരുന്നില്ല. റോഡ് നിര്‍മിക്കാന്‍ അനുമതി ലഭിച്ചതായി പിന്നീട് എഴുതിച്ചേര്‍ത്തു. ഇതില്‍ സംശയം നിലനില്‍ക്കുന്നു. 2.8 മീറ്റര്‍ വീതിയുണ്ടായിരുന്ന ബണ്ടിലൂടെ റോഡ് നിര്‍മ്മിക്കാനായിരുന്നു ഭരണാനുമതി ലഭിച്ചിരുന്നത്. എന്നാല്‍ നിര്‍വഹണ സമിതി സമര്‍പ്പിച്ച ബില്ലുകളില്‍ റോഡിന്റെ വീതി 3.5മുതല്‍ നാല് മീറ്റര്‍ വരെയായി കാണപ്പെട്ടു.
ആദ്യ 250 മീറ്ററില്‍ റോഡിന്റെ പ്രയോജനം മന്ത്രിയുടെ റിസോര്‍ട്ടിനു മാത്രമാണെന്നും കളക്ടര്‍ കണ്ടെത്തിയിട്ടുണ്ട്. .നിര്‍വഹണോദ്യോഗസ്ഥനായ ആര്യാട് ബ്ലോക്ക് ഡവലപ്മന്റ് ഓഫീസര്‍ വസ്തുതകള്‍ തീര്‍ത്തും പരിശോധിച്ചിട്ടില്ല. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചതിനാലും സംസ്ഥാന സമിതി അംഗീകാരം വാങ്ങാത്തതിനാലും ഈ അധിക നികത്തിന് സാധൂകരണം നല്‍കണോയെന്ന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനിക്കേണ്ടതാണ്. പാടശേഖരസമിതി കൃഷി ഭൂമിയുടെ ഉത്തമ താല്പര്യം സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നതായും കലക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.ലേക്ക് പാലസിന് മുന്നില്‍ പാര്‍ക്കിംഗിനായും അപ്രോച്ച് റോഡിനായും നിലം നികത്തിയത് വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി തന്നെയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ഭുമി കമ്പനിയുടേതല്ലെന്ന വാദമായിരുന്ന ഹിയറിംഗ് സമയത്ത് ഉയര്‍ത്തിയിരുന്നത്. എന്നാല്‍ തോമസ് ചാണ്ടിയുടെ കമ്പനി തന്നെയാണ് ഇവിടെ നിലം നികത്തിയതെന്ന് ജില്ലാ കലക്ടര്‍ സ്ഥിരീകരിക്കുന്നു.
ഈ ഭൂമി തോമസ് ചാണ്ടിയുടെ സഹോദരി ലീലാമ്മ ഈശോയുടെ പേരിലാണെങ്കിലും ഇത് കൈകാര്യം ചെയ്യുന്നതും ഇവിടെ നിര്‍മ്മാണം നടത്തിയതും കമ്പനിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ ഇവിടെ നിലം നികത്തലിന് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത് വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ക്കായിരുന്നു. ഇത് തങ്ങളുടെ സ്ഥലമല്ലെന്ന് അതുമായി ബന്ധപ്പെട്ട നടപടി ഘട്ടങ്ങളില്‍ വില്ലേജ് ഓഫീസര്‍, കലക്ടര്‍, ഹൈക്കോടതി എന്നിവിടങ്ങളില്‍ ഒരിടത്തും കമ്പനി പറഞ്ഞിട്ടില്ല. സ്ഥലം ഉടമയായ ലീലാമ്മ ഈശോക്ക് കമ്പനിയുമായി നേരിട്ട് ബന്ധമുണ്ടെന്നും കണ്ടെത്തി. 323 മീറ്റര്‍ നീളത്തിലും 4.6 മുതല്‍ 12.5 മീറ്റര്‍ വരെ വീതിയിലും സ്ഥലം നിരപ്പാക്കി പാര്‍ക്കിംഗ് ഏരിയക്കായി മാറ്റി. ഇവിടെ ഗേറ്റ് വച്ച് കാവല്‍ക്കാരനെ നിയോഗിച്ച് സ്വകാര്യ സ്ഥലമായി റിസോര്‍ട്ടിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ ഉപയോഗിക്കുകയാണ്.
ഉപഗ്രഹ ചിത്രങ്ങള്‍ കിട്ടിയ ശേഷം കളക്ടറുടെ അധികാരം ഉപയോഗിച്ച് അനധികൃതമായി നികത്തിയെടുത്ത പാര്‍ക്കിംഗ് സ്ഥലവും അപ്രോച്ച് റോഡും പൂര്‍വ്വ സ്ഥിതിയിലാക്കും. റിസോര്‍ട്ടിലെ നിയമ ലംഘനങ്ങള്‍ക്ക് എതിരെ നടപടിയെടുത്താല്‍ കോടതയലക്ഷ്യമാകുമെന്ന കമ്പനിയുടെ വാദവും റിപ്പോര്‍ട്ടില്‍ കളക്ടര്‍ വ്യക്തമാക്കുന്നു.
kerala
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

kerala
കോഴിക്കോട് സഹോദരിമാരുടെ കൊലപാതം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ മരിച്ച നിലയില്‍

കോഴിക്കോട് തടമ്പാട്ടുതാഴത്ത് സഹോദരിമാരുടെ കൊലപാതക കേസിലെ പ്രതി പ്രമോദിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തലശ്ശേരി കുയ്യാലി പുഴയില്‍ നിന്നും കണ്ടെടുത്തു. കൊല്ലപ്പെട്ട ശ്രീജയ, പുഷ്പലളിത എന്നിവരുടെ ഇളയ സഹോദരനാണ് പ്രമോദ്. കൊലപാതകത്തിനുശേഷം ശനിയാഴ്ച പുലര്‍ച്ചെ പ്രമോദ് നടന്നുപോകുന്ന സിസിടിവി ദ്യശ്യം പുറത്തുവന്നിരുന്നു.
കഴിഞ്ഞ ദിവസം പൊലീസ് പ്രമോദിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. സഹോദരിമാരുടെ മരണം ബന്ധുക്കളെ അറിച്ചതിനുശേഷം പ്രമോദ് ഒളിവില്‍ പോവുകയായിരുന്നു. അവസാനമായി ടവര്‍ ലോക്കേഷന്‍ കണ്ടത് ഫറോക്കിലായിരുന്നു. ഇവര്‍ മൂന്നുപേരും തമ്മില്‍ മറ്റുപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലന്നാണ് അയല്‍വാസികള്‍ പറയുന്നത്.
ചേവായൂരിലെ വീട്ടിനുള്ളിലാണ് ശ്രീജയ, പുഷ്പലളിത എന്നിവരെ മരിച്ച നിലയില്‍ കണ്ടത്തിയിരുന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പോസ്റ്റ് മോട്ടം റിപ്പോര്‍ട്ട്. പ്രമോദിനോടപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന വിവരം പ്രമോദ് ബന്ധുക്കളെ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോള്‍ രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. അഞ്ചു തെങ്ങ് സ്വദേശി മൈക്കിൾ, ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്നു പേരെ രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനായി പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്.
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
News2 days ago
പാകിസ്താന് ആണവായുധമുള്ള രാജ്യം, സിന്ധുനദിയില്‍ ഇന്ത്യ ഡാം പണിതാല്‍ തകര്‍ക്കും; ഭീഷണിയുമായി പാക് സൈനിക മേധാവി
-
News2 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
-
Film2 days ago
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’
-
india2 days ago
സ്വാതന്ത്ര്യദിനം മുസ്ലിം യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കും
-
india2 days ago
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്
-
india2 days ago
‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി