ടോക്യോ ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് വെങ്കലം. ചൈനയുടെ ഹി ബിംഗ് ജിയാവോയെ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ സിന്ധു കീഴടക്കിയത്.

21-13, 21-15 എന്ന സ്‌കോറിനാണ് സിന്ധുവിന്റെ ജയം. ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണിത്.

സിന്ധുവിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയതിനു ശേഷമാണ് ജിയാവോ തോല്‍വി സമ്മതിച്ചത്. കഴിഞ്ഞ ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ ജേതാവാണ് സിന്ധു.