Connect with us

Culture

യൂണിയന്‍ നേതാക്കള്‍ എത്തിയത് അഖിലിനെയും ഉമര്‍ഖാനെയും കൊല്ലപ്പെടുത്താന്‍ ; പൊലീസ് എഫ്‌ഐആര്‍

Published

on

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ അഖില്‍ ചന്ദ്രന്‍ അക്രമിക്കപ്പെട്ട സംഭവത്തില്‍ എസ്.എഫ്.ഐ ഗുണ്ടായിസത്തിന്റെ ക്രൂരത വ്യക്തമാക്കുന്ന എഫ്‌ഐആര്‍ പുറത്ത്. അഖില്‍ ചന്ദ്രനെ കൊലപ്പെടുത്താനായിരുന്നു യൂണിറ്റ് കമ്മിറ്റി നേതാക്കളുടെ ശ്രമമെന്നാണ് പൊലീസിന്റെ എഫ്‌ഐആര്‍.

ഉമൈര്‍ ഖാനെയാണ് നോട്ടമിട്ടതെങ്കിലും അഖിലിനെയാണ് കയ്യില്‍ കിട്ടിയതെന്നും എഫ്‌ഐആറില്‍ പറയുന്നു. എസ്.എഫ്.ഐയുടെ യൂണിറ്റ് കമ്മിറ്റിക്കെതിരെ ശക്തമായ എഫ്.ഐ.ആറാണ് കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയതത്.

അക്രമങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറിയില്‍ പൊലീസ് പരിശോധന നടത്തി. തിരുവന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കാമ്പസില്‍ പരിശോധന നടത്തിയത്. പ്രതികള്‍ക്ക് വേണ്ടി വ്യാപകമായ പരിശോധനയാണ് നടത്തുന്നത്. സുഹൃത്തുക്കളുടെ വീട്ടിലും പരിശോധന നടത്തി. എന്നാല്‍ ആരേയും ഇതുവരെ പിടികൂടിയട്ടില്ല.
കേസില്‍ ഉള്‍പ്പെട്ട ആറ് പേരെയും കൌണ്‍സില്‍ ചേര്‍ന്ന് പുറത്താക്കുമെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു. അതേസമയം ക്യാപസില്‍ പ്രിസിപ്പള്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് വമര്‍ശനം ഉയരുന്നുണ്ട്.

അക്രമം നടന്ന ദിവസം കൊല നടപ്പാക്കാനാണ് കോളജിനകത്തേക്ക് യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. അഖിലിനെയും ഉമര്‍ഖാനെയും കൊല്ലണമെന്ന ഉദ്ദേശം നേരത്തെ തന്നെ യൂണിറ്റ് കമ്മിറ്റിക്കുണ്ടായിരുന്നു. ഉമൈര്‍ഖാന്‍ രക്ഷപ്പെട്ടതോടെ അഖിലിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കുത്തുകയായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ശിവരഞ്ജിത്താണ് കുത്തിയതെന്നാണ് അഖില്‍ ഡോക്ടറോട് പറഞ്ഞത്. ഇടിമുറിയില്‍ പരിശോധിച്ചുവെങ്കിലും ആയുധങ്ങളൊന്നും കണ്ടെത്തിയില്ല. ഇത് നേരത്തെ തന്നെ മാറ്റിക്കാണുമെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ദിവസം കോളജ് കാന്റീനില്‍ പാട്ടു പാടിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെ സ്വന്തം സംഘടനക്കാരനെ കുത്തിവീഴ്ത്തിയത്. മൂന്നാം വര്‍ഷ ബിരുദ പൊളിറ്റിക്‌സ് വിദ്യാര്‍ത്ഥി അഖിലിനാണ് കുത്തേറ്റത്. ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നേതൃത്വത്തിനെതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പ്രതിഷേധവുമായി തെരുവിലിറങ്ങി. ഗുണ്ടായിസത്തില്‍ പൊറുതി മുട്ടിയ വിദ്യാര്‍ത്ഥികള്‍ കോളജിലെ എസ്.എഫ്.ഐ യൂണിയന്‍ ഓഫീസ് അടിച്ചു തകര്‍ത്തു.

രണ്ടുദിവസം മുമ്പ് അഖിലും കൂട്ടുകാരും കോളജ് കാന്റീനില്‍ പാട്ടുപാടിയതാണ് എസ്.എഫ്.ഐ നേതാക്കളെ പ്രകോപിപ്പിച്ചത്. എസ്.എഫ്.ഐ യൂണിറ്റംഗത്തിന്റെ നേതൃത്വത്തില്‍ പാട്ടുപാടിയ അഖിലിനെയും കൂട്ടുകാരെയും മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്നലെയും ഇതിന്റെ പേരില്‍ അഖിനേയും കൂട്ടുകാരെയും എസ്.എഫ്.ഐ നേതാക്കള്‍ മര്‍ദ്ദിച്ചു. ഈ സംഘര്‍ഷത്തിലാണ് അഖിലിന് കുത്തേറ്റത്. ഇതോടെ എസ്എഫ്ഐ നേതാക്കളുടെ ഗുണ്ടായിസത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കോളജിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും തെരുവിലിറങ്ങി. എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ.്ഐ സംഘടനയില്‍പ്പെട്ട മറ്റുവിദ്യാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചു നടത്തി. മാര്‍ച്ചിന് ശേഷം തിരികെ വന്ന വിദ്യാര്‍ത്ഥികള്‍, എസ്.എഫ്.ഐ യൂണിറ്റ് ഓഫീസ് അടിച്ചു തകര്‍ത്തു. കുത്തിയവര്‍ കോളജിനകത്ത് ഉണ്ടെന്നും അവരെ അറസ്റ്റു ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കേസെടുക്കുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതിനെതുടര്‍ന്നാണ് ഒടുവില്‍ സമരം അവസാനിപ്പിച്ചത്.
സംഭവത്തില്‍ എസ്.എഫ.്‌ഐ യൂണിറ്റ് പ്രസിഡന്റ് നസീം അടക്കം ആറുപേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. പാളയത്ത് ട്രാഫിക് പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ് നസീം. സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി അടക്കമുള്ള സംഘടനകള്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി. എസ്.എഫ.്‌ഐ യൂണിറ്റ് ഭാരവാഹികള്‍ അനാവശ്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നാണ് വിദ്യര്‍ത്ഥികളുടെ പരാതി. സംഭവത്തില്‍ പ്രതികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 300 വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട ഹര്‍ജി കോളജ് പ്രിന്‍സിപ്പലിന് കൈമാറി.
അതേസമയം സംഭവമറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകരെ കോളജ് കാമ്പസില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കൊപ്പം കൂടിയ പ്രിന്‍സിപ്പല്‍, വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ വിവരം അറിഞ്ഞില്ലെന്ന മറുപടിയാണ് നല്‍കിയത്. എസ്.എഫ്.ഐ ഭീഷണി കാരണം മാസങ്ങള്‍ക്ക് മുമ്പ് കോളജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചത് വിവാദമായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ഗോഡ്സില്ല എക്‌സ്‌ കോങ്:ന്യൂ എംപയര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ആപ്പിള്‍ ടിവിയില്‍ പുരോഗമിക്കുന്ന മോണാര്‍ക്ക് സീരിസിന്റെ തുടര്‍ച്ചയായി അടുത്ത വര്‍ഷം ചിത്രം എത്തും.

Published

on

ലെജന്‍ഡറിയുടെ മോണ്‍സ്റ്റര്‍വേര്‍സിലെ പുതിയ ചിത്രം ഗോഡ്സില്ല എക്‌സ്‌
കോങ്:ന്യൂ എംപയര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു പ്രത്യേക ദൌത്യത്തിന് വേണ്ടി ഇരു ഭീകരന്മാരും ഒന്നിക്കുന്നു എന്നതാണ് പുതിയ ചിത്രത്തിന്റെ സൂചന. ഒപ്പം തന്നെ പുതിയ വില്ലനും ഉദയം ചെയ്യുന്നുണ്ട്.

മനുഷ്യരാശിയെ തുടച്ചുനീക്കുമെന്ന് ഉറച്ച പുതിയ ഭീകരന്‍ കുരങ്ങിനെതിരെ പോരാടാന്‍ ഗോഡ്‌സില്ലയും കോങും ഒന്നിക്കുന്നതായി ട്രെയിലറില്‍ കാണിക്കുന്നു.

ആദ്യ ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലാണ് ഗോഡ്‌സില്ലയും കോങും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക എന്ന് ട്രെയിലര്‍ വ്യക്തമാകുന്നു. ആപ്പിള്‍ ടിവിയില്‍ പുരോഗമിക്കുന്ന മോണാര്‍ക്ക് സീരിസിന്റെ തുടര്‍ച്ചയായി അടുത്ത വര്‍ഷം ചിത്രം എത്തും.

സംവിധായകന്‍ ആദം വിംഗാര്‍ഡ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെബേക്ക ഹാള്‍, ബ്രയാന്‍ ടൈറി ഹെന്റി , ഡാന്‍ സ്റ്റീവന്‍സ് , കെയ്ലി ഹോട്ടില്‍ , അലക്സ് ഫേണ്‍സ്, ഫാല ചെന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ടെറി റോസിയോ, സൈമണ്‍ ബാരറ്റ് , ജെറമി സ്ലേറ്റര്‍ എന്നിവരുടെതാണ് തിരക്കഥ. 2024 ഏപ്രില്‍ 10നായിരിക്കും ചിത്രം റിലീസ് ചെയ്യുക.

 

Continue Reading

Film

‘അബ്രഹാം ഓസ്ലര്‍’ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

കഴിഞ്ഞ കുറച്ച് നാളുകളായി മലയാളത്തില്‍ ഹിറ്റുകള്‍ ഇല്ലാത്ത ജയറാമിന്റെ തിരിച്ചുവരവ് ചിത്രമായേക്കാവുന്ന സിനിമയാണ് എബ്രഹാം ഓസ്ലര്‍.

Published

on

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്ലര്‍’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ക്രിസ്മസ് റിലീസ് ആയി എത്തുമെന്നാണ് സെപ്റ്റംബറില്‍ അണിയറക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം ക്രിസ്മസിന് ഉണ്ടാവില്ല.മറിച്ച് ജനുവരി റിലീസ് ആയി എത്തും.

2024 ജനുവരി 11 ന് ചിത്രം തിയറ്ററുകളില്‍ എത്തും. തിയറ്ററുകളില്‍ വന്‍ വിജയം നേടിയ അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷകപ്രതീക്ഷ നേടിയ ചിത്രമാണിത്. ജയറാമാണ് നായകനെന്നതും ചിത്രത്തിന്റെ ഹൈപ്പ് വര്‍ധിപ്പിക്കുന്ന ഘടകമാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി മലയാളത്തില്‍ ഹിറ്റുകള്‍ ഇല്ലാത്ത ജയറാമിന്റെ തിരിച്ചുവരവ് ചിത്രമായേക്കാവുന്ന സിനിമയാണ് എബ്രഹാം ഓസ്ലര്‍. ഓസ്ലറുടെ രചന മിഥുന്‍ അല്ല. ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഒരു അതിഥിവേഷത്തില്‍ മമ്മൂട്ടി എത്തുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

 

Continue Reading

Film

റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Published

on

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു.

ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ക്യാമറ അജ്മല്‍ സാബു , എഡിറ്റിങ് ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം വിനോദ് രവീന്ദ്രന്‍ ,കോസ്റ്റ്യൂം ഡിസൈന്‍സ് ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, ലിറിക്സ് സുഹൈല്‍ കോയ, ആക്ഷന്‍ ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി ശ്രീജിത്ത് ഡാന്‍സിറ്റി.

Continue Reading

Trending