കോഴിക്കോട്: വടകര സ്വദേശിയെ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതികള്‍ പിടിയില്‍. വടകര സ്വദേശിയായ യുവാവിനെയാണ് ബംഗളൂരുവില്‍ എത്തിയപ്പോള്‍ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. കര്‍ണാടക സ്വദേശിയായ മുഹമ്മദ് സമീര്‍, കണ്ണൂര്‍ സ്വദേശികളായ അഷ്‌റഫ്, ഉനൈസ് എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവാവിനെ പ്രതികളായ മൂന്ന് പേര്‍ ചേര്‍ന്ന് മൂന്ന് ദിവസം നഗരത്തിലെ ലോഡ്ജില്‍ താമസിപ്പിച്ചു. ബന്ധുക്കളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി അമ്പതിനായിരം രൂപ കൈക്കലാക്കി. പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം വിട്ടയച്ചു.

പ്രതികളായ മുഹമ്മദ് സമീര്‍ കര്‍ണാടകയിലെ ഹസന്‍ സ്വദേശിയും അഷ്‌റഫ് കണ്ണൂര്‍ കീഴ്മാടം സ്വദേശിയും ഉനൈസ് തളിപ്പറമ്പ് സ്വദേശിയുമാണ്. ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുമായിരുന്നു അന്വേഷണം.