കൊച്ചി: നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിനെ ജയിലില്‍ പോയി കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സംവിധായകന്‍ വിനയന്‍. സ്വന്തം മകനായാല്‍ പോലും ഇത്തരം സാഹചര്യത്തില്‍ എത്തിയാല്‍ കോടതിയുടെ തീരുമാനത്തിനു അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കുള്ളൂവെന്നുമായിരുന്നു വിനയന്റെ പ്രതികരണം. ദിലീപിന്റെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ വേദന ഇതിനിടയില്‍ മുങ്ങിപ്പോകരുതെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെ കാണുന്നതിന് ഇന്നലെയും ഇന്നുമായി സിനിമാരംഗത്തെ നിരവധി പ്രമുഖര്‍ ജയിലിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിനയന്‍ പ്രതികരണമറിയിച്ചത്.