Connect with us

Education

വ്യോമ അഗ്‌നിവീര്‍: ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം

വിജ്ഞാപനത്തിന്റെ വിശദവിവരങ്ങള്‍ https://indianairforce. nic.in, https://careerindian airforce.cdac.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

Published

on

തിരുവനന്തപുരം: വേ്യാമ സേനയില്‍ അഗ്‌നിവീറായി ചേരുന്നതിനുള്ള സെലക്ഷന്‍ ടെസ്റ്റിനായി അവിവാഹിതരായ ഭാരതീയ/ നേപ്പാള്‍ പൗരന്‍മാരില്‍ നിന്ന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. നവംബര്‍ 23 വൈകുന്നേരം അഞ്ചു മണി വരെ https://agnipathvayu. cdac.in എന്ന വെബ് സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. 2002 ജൂണ്‍ 27നും 2005 ഡിസംബര്‍ 27നും മദ്ധ്യേ ജനിച്ചവര്‍ക്ക് (രണ്ടു ദിവസവും ഉള്‍പ്പെടെ) സെലക്ഷന്‍ ടെസ്റ്റിനായി അപേക്ഷിക്കാം. പരീക്ഷയുടെ എല്ലാ ഘട്ടങ്ങളും വിജയിക്കുന്ന ഉേദ്യാഗാര്‍ഥിയുടെ പ്രായപരിധി എന്റോള്‍മെന്റ് തീയതിയില്‍ പരമാവധി 21 വയസായി നിജപ്പെടുത്തിയിട്ടുണ്ട്.

കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയും ഇംഗ്ലീഷ് വിഷയത്തിന് പ്രത്യേകമായി 50 ശതമാനം മാര്‍ക്കോടെയുമുള്ള പന്ത്രണ്ടാം ക്ലാസ് വിജയമാണ് ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങള്‍ https://indianairforce. nic.in, https://careerindian airforce.cdac.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

ഓണ്‍ലൈന്‍ പരീക്ഷ, രജിസ്‌ട്രേഷന്‍ പ്രക്രിയ, അഡ്മിറ്റ് കാര്‍ഡുകള്‍ എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് പ്രസിഡന്റ്, സെന്‍ട്രല്‍ എയര്‍മെന്‍ സെലക്ഷന്‍ ബോര്‍ഡ്, ബ്രാര്‍ സ്‌ക്വയര്‍, ഡല്‍ഹി കാന്റ്, ന്യൂഡല്‍ഹി 110010 (ഫോണ്‍ നമ്പര്‍ 01125694209/ 25699606, ഇമെയില്‍: casbiaf@cdac.in എന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 02025503105/ 02025503106 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. കൂടാതെ അപേക്ഷകര്‍ സഹായത്തിനായി കൊച്ചിയിലെ എയര്‍മെന്‍ സെലക്ഷന്‍ സെന്ററുമായി 04842427010/ 9188431093 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Education

ഓണ്‍ലൈന്‍ ലേണിങ് അക്കാദമിക്ക് പൂട്ടിട്ട് ആമസോണ്‍

ഘട്ടം ഘട്ടമായി അക്കാദമി നിര്‍ത്തലാക്കാനാണ് തീരുമാനം.

Published

on

മുംബൈ: ഇന്ത്യയിലെ ഓണ്‍ലൈന്‍ ലേണിങ് അക്കാദമി അടച്ചുപൂട്ടാന്‍ ഒരുങ്ങി ആമസോണ്‍. ആരംഭിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ ആണ് ആമസോണിന്റെ തീരുമാനം. 2023 ഓഗസ്റ്റ് മുതല്‍ രാജ്യത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠന പ്ലാറ്റ്‌ഫോം അടച്ച്പൂട്ടുമെന്ന് ആമസോണ്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ആമസോണ്‍ അക്കാദമി പ്ലാറ്റ്‌ഫോം ആരംഭിച്ചത്. നിലവിലെ അക്കാദമിക് സെഷനില്‍ എന്റോള്‍ ചെയ്തവര്‍ക്ക് മുഴുവന്‍ ഫീസും തിരികെ നല്‍കുമെന്നും ആമസോണ്‍ അറിയിച്ചു.

കോവിഡ് മഹാമാരിയുടെ സമയത്ത് വെര്‍ച്വല്‍ ലേണിംഗിന്റെ കുതിച്ചുചാട്ടത്തിനിടയിലാണ് ആമസോണും ഓണ്‍ലൈന്‍ ലേണിങ് അക്കാദമി ആരംഭിച്ചത്. ഇന്ത്യയിലുടനീളമുള്ള മികച്ച എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് പ്രവേശനം അനുവദിക്കുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം (ജെ.ഇ.ഇ) ഉള്‍പ്പെടെയുള്ള മത്സര പരീക്ഷകള്‍ക്ക് അക്കാദമി കോച്ചിങ് വാഗ്ദാനം നല്‍കി. ഘട്ടം ഘട്ടമായി അക്കാദമി നിര്‍ത്തലാക്കാനാണ് തീരുമാനം.

Continue Reading

Education

ഇന്ത്യയിലെ ചില കളികളെക്കുറിച്ച് പരിചയപ്പെടാം

ചതുരംഗത്തിലെ പിന്മുറക്കാരായിട്ടാണ് ചെസ്സ് ഇന്ത്യയിലെത്തിയത്. ബുദ്ധി ഉപയോഗിച്ചുള്ള യുദ്ധം എന്ന നിലയ്ക്ക് പല രാജ്യങ്ങളിലും ഇന്ന് ചെസ്സ് നടക്കുന്നുണ്ട്.

Published

on

ചെസ്

ചതുരംഗത്തിലെ പിന്മുറക്കാരായിട്ടാണ് ചെസ്സ് ഇന്ത്യയിലെത്തിയത്. ബുദ്ധി ഉപയോഗിച്ചുള്ള യുദ്ധം എന്ന നിലയ്ക്ക് പല രാജ്യങ്ങളിലും ഇന്ന് ചെസ്സ് നടക്കുന്നുണ്ട്. ഒളിമ്പിക്‌സില്‍ അമ്പതിലധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഈ വിനോദം യുവാക്കളിലാണ് ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ളത്.

ഹോക്കി

ഇന്ത്യയുടെ ദേശീയ വിനോദം എന്ന പേരില്‍ പ്രശസ്തിയാര്‍ജ്ജിച്ച ഹോക്കി ലണ്ടനിലാണ് ആദ്യം അവതരിച്ചത്. ഹോക്കി ദക്ഷിണ പൂര്‍വ ലണ്ടനിലാണ് ആദ്യം നിലവില്‍ വന്നത്. ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയായ ഈ വിനോദം ഹോക്കി മാന്ത്രികന്‍ ധ്യാന്‍ ചന്ദിലൂടെയാണ് അറിയപ്പെടുന്നത്.

ഫുട്‌ബോള്‍

ഇംഗ്ലണ്ടിലാണ് ആദ്യമായി ഫുട്‌ബോള്‍ നടന്നത്. 1904ല്‍ ആണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍( ഫിഫ) രൂപം കൊണ്ടത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ മെക്കയായ കൊല്‍ക്കത്തയില്‍ രൂപീകൃതമായ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍.മലേഷ്യ,തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ഹോങ്കോങ്, തുടങ്ങിയ രാജ്യങ്ങള്‍ ചേര്‍ന്ന ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ എന്നിവയും ഇന്ന് നിലനില്‍ക്കുന്നു. വനിതകളും ഫുട്‌ബോള്‍ മത്സരരംഗത്ത് സജീവമാണ്.

ബോക്‌സിംഗ്

പ്രാചീന വിനോദമെന്ന നിലയില്‍ പ്രശസ്തിയാര്‍ജ്ജിച്ചതാണ് ബോക്‌സിംഗ്. ഗ്രീക്കുകാരാണ് ബോക്‌സിങിന്റെ ഉപജ്ഞാതാക്കള്‍. ബ്രിട്ടീഷുകാരനായ ബ്രൗട്ടനാണ് ബോക്‌സിംഗിന്റെ പിതാവ്. അന്താരാഷ്ട്ര അമേചര്‍ ബോക്‌സിങ് അസോസിയേഷന്‍ ആണ് ബോക്‌സിങ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്. ബോക്‌സിംഗിലൂടെ ഒളിമ്പിക്‌സില്‍ മെഡല്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ട്.

ബാസ്‌കറ്റ് ബോള്‍

ഡോ.ജെയിംസ് നയ്‌സ്മിയാണ് അന്താരാഷ്ട്ര ബാസ്‌കറ്റ് ബോളിന്റെ പിതാവ്. അഞ്ചു പേരടങ്ങിയ ടീമാണ് ഈ മത്സരത്തില്‍ കളിക്കുന്നത്. അമേരിക്കയില്‍ പ്രചാരം നേടിയ ബാസ്‌കറ്റ് ബോള്‍ ഒളിമ്പിക്‌സിലും മത്സരയിനമാണ്. 1950 ല്‍ അര്‍ജന്റീനയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലൂടെ ശ്രദ്ധാകേന്ദ്രമായ ബാസ്‌കറ്റ് ബോള്‍ ഇന്ത്യയില്‍ ചെന്നൈ യിലെ ഹാരിക്രേബെയുടെ കീഴിലാണ് പ്രചാരം നേടിയത്.

ക്രിക്കറ്റ്

ഇംഗ്ലണ്ടിലെ ആട്ടിടയന്മാരായിരുന്നു ആദ്യമായി ക്രിക്കറ്റ് കളിച്ചിരുന്നത്. ഈസ്റ്റിന്ത്യാ കമ്പനിക്കാരാണ് ആദ്യകാലത്ത് ഈ കളിയില്‍ ഏര്‍പ്പെട്ടത്. പാഴ്‌സികളെയാണ് ഇംഗ്ലീഷുകാര്‍ ആദ്യമായി ക്രിക്കറ്റ് കളി പരിശീലിപ്പിച്ചത്. 1926 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സ്ഥാപിതമായി. 1932 ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ ഇന്ത്യ പ്രഥമ ക്രിക്കറ്റ് ടെസ്റ്റ് കളിച്ചു.

ബാഡ്മിന്റണ്‍

ഇന്ത്യയിലെ പൂനെയില്‍ നിന്ന് ആരംഭിച്ചതാണ് ബാഡ്മിന്റണ്‍. പ്രകാശ് പദുക്കോണ്‍ എന്ന താരത്തിലൂടെ പ്രശസ്തമാണ് ഈ വിനോദം. വനിതകളും സജീവമാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ തന്നെ ഈ കളി ആരംഭിച്ചിട്ടുണ്ട്. 1935 അന്താരാഷ്ട്ര ബാഡ്മിന്റണ്‍ അസോസിയേഷനില്‍ ഇന്ത്യ അംഗത്വം നേടി.

ഗോള്‍ഫ്

മൈലുകള്‍ അകലെയുള്ള ഹോളുകളില്‍ റബര്‍ പന്ത് അടിച്ചു കയറ്റുന്നതാണ് ഗോള്‍ഫ്. ഏകദേശം 100 മുതല്‍ 500 വരെ അകലത്തില്‍ ഹോളുകള്‍ ഉണ്ടാകും. പ്രത്യേക സ്റ്റിക്കിലൂടെയാണ് പന്ത് അടിക്കുന്നത്.

കബഡി

പൂര്‍ണമായും ഇന്ത്യയില്‍ രൂപം കൊണ്ട കളിയാണ് കബഡി. മഹാരാഷട്രയിലാണ് ആദ്യം അരങ്ങേറിയത്. ഗ്രാമപ്രദേശങ്ങളില്‍ ഹുഡുഡു എന്നും കുടുകുടു എന്നുമൊക്കെ അറിയപ്പെടുന്ന കബഡി 1990 ല്‍ ബെയ്ജിങ് ഏഷ്യാഡില്‍ മത്സരയിനമായി.1952 ല്‍ ഇന്ത്യന്‍ കബഡി ഫെഡറേഷന്‍ രൂപം കൊണ്ടു. 1973 ല്‍ അമേച്ചര്‍ കബഡി ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ ഇത് പുനര്‍നാമകരണം ചെയ്യപ്പെട്ടു. 1978ല്‍ ഏഷ്യന്‍ അമേച്ചര്‍ കബഡി ഫെഡറേഷന്‍ രൂപീകരിച്ചതോടെ കബഡി മത്സരം ഏഷ്യാ വന്‍കരയാകെ വ്യാപിച്ചു. 1982 ലെ ഡല്‍ഹി ഏഷ്യാഡില്‍ കബഡി പ്രദര്‍ശന ഇനമായി അവതരിപ്പിച്ചു. 2004 ല്‍ മുംബൈയില്‍ പ്രഥമ ലോകകപ്പ് കബഡി അരങ്ങേറി. ഇറാനെ തോല്‍പിച്ച് ഇന്ത്യ ജേതാക്കളായി. കബഡിക്ക് നാലായിരത്തോളം വര്‍ഷം പഴക്കമുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്.

കായിക സംഘടനകള്‍

ഫെഡറേഷന്‍ ഓഫ് ഇന്റര്‍ നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഫുട്‌ബോള്‍ കളിക്ക് പ്രചാരമുള്ള രാജ്യങ്ങളിലെ ഔദ്യോഗിക ഫുട്‌ബോള്‍ സംഘടനകള്‍ക്ക് എല്ലാം അംഗത്വമുള്ള രാജ്യാന്തര ഫുട്‌ബോള്‍ സംഘടന. ഫിഫയുടെ ആസ്ഥാനം സ്വിറ്റ്‌സര്‍ലന്റിലെ സൂറിച്ചാണ്.

ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍

അന്തര്‍ ദേശീയ ഹോക്കി സംഘടന. ഫെഡാറാസിയോങ് ഇന്റര്‍ നാസിയാണല്‍ ദ് ഹോക്കി എന്നാണ് മുഴുവന്‍ പേര്. ലോകവ്യാപകമായി ഹോക്കി മത്സരങ്ങളുടെ നിയന്ത്രണം ഈ സംഘടനയ്ക്കാണ്.

ഇന്റര്‍നാഷണല്‍ ഹോക്കി റൂള്‍സ് ബോര്‍ഡ്

ഹോക്കി സംബന്ധമായ നിയമാവലി തയാറാക്കുകയും ഭേദഗതി വരുത്തുകയും ചെയ്യുന്നത് ഈ സംഘടനയാണ്.

അമച്വര്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

ദേശീയ അടിസ്ഥാനത്തില്‍ അത്‌ലറ്റിക് പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സംഘടന. ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ രാജ്യവ്യാപകമായി ബാഡ്മിന്റണ്‍ മത്സരങ്ങള്‍ നിയന്ത്രിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്ന ഔദ്യോഗിക സംഘടന. സംസ്ഥാന ബാഡ്മിന്റണ്‍ അസോസിയേഷനുകള്‍ ഇതിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുക

ഇന്റര്‍ നാഷണല്‍ ബാഡ് മിന്റണ്‍ ഫെഡറേഷന്‍

ലോകവ്യാപകമായി ബാഡ്മിന്റണ്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്ന സംഘടന

കായികപുരസ്‌കാരങ്ങള്‍

അര്‍ജുന അവാര്‍ഡ്

കായിക താരങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് അര്‍ജുന അവാര്‍ഡ്. ഈ പുരസ്‌കാരം 1961 മുതലാണ് നല്‍കി തുടങ്ങിയത്. നിരവധി മലയാളികളും ഈ പുരസ്‌കാരം നേടിയിട്ടുണ്ട്.

രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം

രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയാണ്. 1991ലാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ചെസ്സ് ചാമ്പ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദാണ് ആദ്യ ജേതാവ്.രാജീവ് ഗാന്ധിയുടെ പേര് മാറ്റി അടുത്തിടെ കേന്ദ്ര ഗവണ്‍മെന്റ് വിജ്ഞാപനമിറക്കി. ഇപ്പോള്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന എന്ന പേരിലാണ് അറിയപ്പെടുന്നത്.

ദ്രോണാചാര്യ അവാര്‍ഡ്

മഹാഭാരത കഥാപാത്രമായ ദ്രോണാചാര്യരുടെ പേരില്‍ മികച്ച കായിക പരിശീലകര്‍ക്ക് ഇന്ത്യ ഗവണ്‍മെന്റ് നല്‍കുന്ന അവാര്‍ഡാണിത്.ഈ പുരസ്‌കാരം 1985 ലാണ് നല്‍കാന്‍ ആരംഭിച്ചത്. ഒ.എം നമ്പ്യാരാണ് ആദ്യ പുരസ്‌കാരജേതാവ്.

ജീവി രാജ അവാര്‍ഡ്

കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്ഥാപക പ്രസിഡന്റായിരുന്ന ജി വി രാജയുടെ സ്മരണക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്.

ജിമ്മി ജോര്‍ജ് അവാര്‍ഡ്

കേരളത്തിലെ മികച്ചകായിക താരത്തെ കണ്ടെത്താന്‍ ജിമ്മിജോര്‍ജ് ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്.

ധ്യാന്‍ചന്ദ് പുരസ്‌കാരം

ഹോക്കി മാന്ത്രികന്‍ ധ്യാന്‍ ചന്ദിന്റെ പേരിലുള്ള ഈ പുരസ്‌കാരം ആജീവാനന്ത മികവ് പരിഗണിച്ച് സമ്മാനിക്കുന്നു. രാജ്യത്തെ മൂന്നാമത്തെ വലിയ കായിക പുരസ്‌കാരമാണിത്.

തയ്യാറാക്കിയത്:
ഷാക്കിര്‍ തോട്ടിക്കല്‍

Continue Reading

Education

പുരസ്‌ക്കാര നിറവില്‍ വള്ളിക്കാപ്പറ്റ സ്‌കൂള്‍ ഫോര്‍ ദ ബ്ലൈന്റ്

രാജ്യത്തിന് മാതൃകയാകുന്ന രൂപത്തില്‍ നടപ്പിലാക്കിയ വിവിധ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്

Published

on

കൂട്ടിലങ്ങാടി(മലപ്പുറം): ഭിന്നശേഷിക്കാര്‍ക്ക് മികച്ച പ്രാപ്യത നല്‍കുന്ന സ്‌കൂളിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ പുരസ്‌ക്കാരം വളളിക്കാപ്പറ്റ കേരള സ്‌കൂള്‍ ഫോര്‍ ദ ബ്ലൈന്റിന്. കാഴ്ച പരിമിതരുടെ വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനുമായി രാജ്യത്തിന് തന്നെ മാതൃകയാകുന്ന രൂപത്തില്‍ നടപ്പിലാക്കിയ വിവിധ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്.

ഗണിത ജ്യോതിശാസ്ത്ര ആശയങ്ങള്‍ ചിത്രീകരിച്ച് നിര്‍മ്മിച്ച ഉല്ലാസ് പെഡഗോഗി പാര്‍ക്ക്, തൊട്ടും മണത്തും രുചിച്ചും പഠിക്കാനാവശ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്ത നാമ്പ് എന്ന പേരിലുള്ള സ്പര്‍ശ ഗന്ധോദ്യാനം, ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകാര്‍ക്ക് ശാസ്ത്ര പരീക്ഷണ ക്കള്‍ക്കായി നിര്‍മ്മിച്ച അഡാപ്റ്റഡ് സയന്‍സ് ലാബ്, മികച്ച രീതിയില്‍ സജജീകരിച്ച ബ്രെയിനി ലൈബ്രറി, ആധുനിക സംവിധാനങ്ങളോടെ നിര്‍മ്മിച്ച ഭിന്ന സൗഹൃദ പാചക ഭക്ഷണപ്പുര തുടങ്ങിയവയാണ് സ്‌കൂളിനെ പുരസ്‌ക്കാരത്തിന് അര്‍ഹമാക്കിയത്.

മലപ്പുറം ജില്ലയില്‍ കൂട്ടിലങ്ങാടി പഞ്ചായത്തിലെ വള്ളിക്കാപ്പറ്റയില്‍ 1955 ല്‍ സ്ഥാപിച്ച ഈ റസിഡന്‍ഷ്യല്‍ വിദ്യാലയത്തില്‍ കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ,എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ഏഴ് ജില്ലകളില്‍ നിന്നുള്ളവരെ കൂടാതെ തമിഴ്‌നാട്ടിലെ ഗൂഢല്ലൂര്‍, ചെന്നെ. ബാംഗ്‌ളൂര്‍ എന്നിവിടങ്ങളില്‍ നിന്നായി 36 ആണ്‍കുട്ടികളും 38 പെണ്‍കുട്ടികളും ഉള്‍പ്പെടെ 74 കുട്ടികള്‍ താമസിച്ച് പഠിക്കുന്നുണ്ട്. കാഴ്ച പരിമിതരെ കൂടാതെ 2000 ല്‍ കേരളത്തില്‍ ആദ്യമായി സ്ഥാപിച്ച കാഴ്ച കേള്‍വി വൈകല്യങ്ങള്‍ ഒന്നിച്ച് ബാധിച്ച ബധിരാന്ധര്‍ക്കായുള്ള പുനരധിവാസ കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നു. 29 പേര്‍ ഈ കേന്ദ്രത്തിലുണ്ട്. 13 അധ്യാപകരില്‍ സംഗീതം ,ബ്രെയ്ല്‍, ഐടി എന്നിവയിലെ 4 പേരും 10 അനധ്യാപക ജീവനക്കാരില്‍ രണ്ട് പേരും കാഴ്ച പരിമിതരാണ്.

ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ബധിരാന്ധ പുനരധിവാസ കേന്ദ്രത്തിലേക്കാവശ്യമായ തെറാപ്പി ഉപകരണങ്ങള്‍, ബഹുവൈകല്യം, ഓട്ടിസം എന്നിവ ബാധിച്ചവര്‍ക്കുള്ള വാട്ടര്‍ തെറാപ്പി, സ്വിമ്മിംഗ് പൂള്‍, പൂര്‍ണ്ണമായും ഡിജിറ്റലൈസേഷന്‍, പൂജ്യം മുതല്‍ 6 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വൈകല്യങ്ങള്‍ ലഘൂകരിക്കുന്നതിന് വേണ്ടിയുള്ള ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങിയവ ഭാവി പദ്ധതികളാണെന്ന് പ്രധാനാധ്യാപകന്‍ പി.അബ്ദുല്‍ കരീം പറഞ്ഞു. 25000 രൂപയും പ്രശസ്തിപത്രവും, സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന അവാര്‍ഡ് ഭിന്നശേഷി ദിനമായ ഡിസംബര്‍ 3 ന് സമ്മാനിക്കും

Continue Reading

Trending