Connect with us

EDUCATION

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വിവിധ തസ്തികകളില്‍ നിയമനം

Published

on

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന വൈറോളജി ലാബിലേക്ക് സയന്റിസ്റ്റ് (മെഡിക്കല്‍, നോണ്‍ മെഡിക്കല്‍), റിസര്‍ച്ച് അസിസ്റ്റന്റ്, ലാബ് ടെക്നിഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു.

കരാര്‍ അടിസ്ഥാനത്തില്‍ പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമനം. എല്ലാ തസ്തികകളിലേക്കും 45 വയസ്സിനു താഴെ പ്രായമുള്ളവര്‍ അപേക്ഷിച്ചാല്‍ മതി. യോഗ്യതകള്‍:- സയന്റിസ്റ്റ് (മെഡിക്കല്‍): എം.ബി.ബി.എസ്/ ബി.ഡ‍ി.എസ്/ ബി.വി.എസ്.സി & എ.എച്ച് ബിരുദം.

സയന്റിസ്റ്റ് (നോണ്‍ മെഡിക്കല്‍): ബി.ഇ/ ബി.ടെക് / തതുല്യ യോഗ്യതയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൈക്രോബയോളജി/ ബയോടെക്നോളജിയില്‍ ഫസ്റ്റ് ക്ലാസോടെയുള്ള ബിരുദാനന്തര ബിരുദവും പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബയോ ടെക്നോളജി/ മൈക്രോബയോളജിയില്‍ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും. റിസര്‍ച്ച് അസിസ്റ്റന്റ്: മൈക്രോബയോളജി/ ബയോടെക്നോളജിയിലുള്ള ബി.എസ്.സി/ എം.എസ്.സി ബിരുദവും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും. മോളിക്യുലാര്‍ ലാബില്‍ പ്രവ‍ൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ലാബ് ടെക്നീഷ്യന്‍: ഡി.എം.എല്‍.ടി/ ബി.എസ്.സി എം.എല്‍.ടി/ എം.എസ്.സി എം.എല്‍.ടിയും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും.

മോളിക്യുലാര്‍ ലാബില്‍ പ്രവ‍ൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: ബിരുദവും സര്‍ക്കാര്‍ അംഗീകൃത ഡാറ്റാ എന്‍ട്രി കോഴ്സ് സര്‍ട്ടിഫിക്കറ്റും. മള്‍ട്ടി ടാസ്കിങ് സ്റ്റാഫ്: പത്താം ക്ലാസ് വിജയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും എല്ലാ തസ്തികകളിലും നിയമനത്തിന് മുന്‍ഗണന ലഭിക്കും.

പ്രതിമാസ വേതനം: സയന്റിസ്റ്റ് (മെഡിക്കല്‍, നോണ്‍ മെഡിക്കല്‍): 56,000 രൂപയും എച്ച്.ആര്‍.എയും, റിസര്‍ച്ച് അസിസ്റ്റന്റ്: 35,000 രൂപ, ലാബ് ടെക്നിഷ്യന്‍: 20,000 രൂപയും എച്ച്.ആര്‍.എയും, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: 20,000 രൂപ, മള്‍ട്ടി ടാസ്കിങ് സ്റ്റാഫ്: 18,000 രൂപ. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മൊബൈല്‍ നമ്പറും അപേക്ഷിക്കുന്ന തസ്തികയും രേഖപ്പെടുത്തിയ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സെപ്റ്റംബര്‍ 18 ന് വൈകീട്ട് അഞ്ചിനു മുമ്പായി vrdlgmcm@gmail.com എന്ന ഇ.മെയില്‍ വിലാസത്തിലേക്ക് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ കോളേജ് വെബ്‍സൈറ്റായ http://www.govtmedicalcollegemanjeri.ac.in ല്‍ ലഭിക്കും. ഫോണ്‍: 0483 2764056.

EDUCATION

കോഴിക്കോട്ടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തിങ്കള്‍ മുതല്‍ സാധാരണനിലയില്‍, കണ്ടെയിന്‍മെന്റ് സോണില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരും

സ്ഥാപനങ്ങള്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

Published

on

നിപ ഭീഷണി ഒഴിഞ്ഞതോടെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണ നിലയിലേക്ക്. തിങ്കളാഴ്ച മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവ് പോലെ പ്രവര്‍ത്തിക്കും.കണ്ടെയിന്‍മെന്റ് സോണിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരണം. സ്ഥാപനങ്ങള്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

സംസ്ഥാനത്ത് നിപയില്‍ ഇന്നും ആശ്വാസം. പുതിയ പോസിറ്റീവ് കേസുകളില്ല. ഇന്നലെ രാത്രിയും ഇന്നുമായി വന്ന എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവായി. സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേരാണ് നിലവില്‍ ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള ഒമ്പത് വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തിലും ജില്ലയിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവ്  അനുവദിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും.

അതേസമയം,പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ ഉള്‍പ്പെടെയുള്ള സ്‌റ്റേറ്റ്, ജില്ലാതല ലാബുകളില്‍ ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും അതത് ജില്ലയിലെ ആര്‍.ടി.പി.സി.ആര്‍, ട്രൂനാറ്റ് പരിശോധനകള്‍ നടത്താന്‍ സൗകര്യങ്ങളുള്ള ലാബുകളുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

crime

പാറശാലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ചു; സഹപാഠികള്‍ക്കെതിരെ പരാതി

പാറശ്ശാല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സുകാരന്റെ കൈയ്യാണ് സഹപാഠികള്‍ തല്ലി ഒടിച്ചത്.

Published

on

തിരുവനന്തപുരം പാറശ്ശാലയില്‍ രണ്ട് വ്യത്യസ്ത സംഘര്‍ഷങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം. പാറശ്ശാല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സുകാരന്റെ കൈയ്യാണ് സഹപാഠികള്‍ തല്ലി ഒടിച്ചത്. അതേസമയം കാരോട്ട് ബൈപാസ്സിന്റെ പാലത്തിന് താഴെ വിദ്യാര്‍ഥിയെ സഹപാഠികള്‍ ചേര്‍ന്ന് ആക്രമിക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കാരോട് സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെ സഹപാഠികള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് സംഭവം അന്വേഷിച്ചു. എന്നാല്‍, ഇരു കൂട്ടര്‍ക്കും പരാതിയില്ലാത്തതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തില്ല. അതേസമയം പാറശ്ശാല ഹയര്‍സെക്കന്ററി സ്‌കൂളിലുണ്ടായ സംഘര്‍ഷത്തിലാണ് പതിനാല് വയസ്സുകാരനായ കൃഷ്ണകുമാറിന് പരിക്കേറ്റത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്‌കൂളിലുണ്ടായ സംഘര്‍ഷത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ പോയ മകന്റെ കൈ വിദ്യാര്‍ഥികള്‍ തല്ലിയൊടിച്ചെന്നാണ് മാതാപിതാക്കളുടെ പരാതി.

പാറശ്ശാല പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് കൃഷ്ണകുമാറിന്റെ മാതാപിതാക്കളുടെ ആരോപണം. എന്നാല്‍ സംഭവത്തില്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും വിശദമായ വിവരങ്ങള്‍ അറിയാനായി സംഘര്‍ഷത്തിലുള്‍പ്പെട്ട കുട്ടികളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

 

Continue Reading

EDUCATION

സി.എച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസ് സീസണ്‍ അഞ്ച് 22ന് തുടങ്ങും

Published

on

കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ പ്രതിഭകളെ കണ്ടെത്തുന്നതിനായി കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ.എസ്.ടി.യു) വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ നടത്തിവരുന്ന സി.എച്ച് മുഹമ്മദ് കോയപ്രതിഭാ ക്വിസ് സീസണ്‍ അഞ്ച് 22ന് ആരംഭിക്കും. 22ന് പ്രാഥമിക മത്സരം ഓണ്‍ലൈന്‍ ആയിട്ടായിരിക്കും.

എല്‍.പി വിഭാഗം രാവിലെ 11നും യു.പി മൂന്നു മണിക്കും ഹൈസ്‌കൂള്‍ നാലു മണിക്കും ഹയര്‍സെക്കണ്ടറി രാത്രി 7:30 ഓണ്‍ലൈനായും സബ്ജില്ലാ തല മത്സരം ഒക്ടോബര്‍ 8ന് സബ്ജില്ലാ കേന്ദ്രങ്ങളിലും ജില്ലാ മത്സരം 15ന് ജില്ലാ കേന്ദ്രങ്ങളിലും സംസ്ഥാന തല മത്സരം 29ന് കോഴിക്കോട്ടും നടക്കും. പ്രാഥമിക തലത്തില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന നിശ്ചിത എണ്ണം കുട്ടികളാണ് സബ് ജില്ലാതല മത്സരത്തിന് യോഗ്യത നേടുക.സംസ്ഥാന തല വിജയികള്‍ക്ക് ലാപ്‌ടോപ്പ്, ടാബ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ സമ്മാനങ്ങളും സര്‍ട്ടിഫിക്കര്‌റും നല്‍കും.സംസ്ഥാന തല വിജയികള്‍ക്ക് waytonikah.com എന്ന സ്ഥാപനമാണ് സമ്മാനങ്ങല്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

Continue Reading

Trending