Connect with us

kerala

PM-ABHIM പദ്ധതി : മഞ്ചേരി മെഡിക്കൽ കോളേജിന് 23.75 കോടി രൂപയുടെ അംഗീകാരം

PM-ABHIMന് കീഴിൽ 2021-22 സാമ്പത്തിക വർഷത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 584.04 കോടി രൂപയും 2022-23 സാമ്പത്തിക വർഷത്തിൽ 4167.84 കോടിരൂപയും വകയിരുത്തിക്കൊണ്ട് പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കിവരുന്നതായി മന്ത്രി അറിയിച്ചു.

Published

on

പി.എം – ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ മിഷൻ പദ്ധതി പ്രകാരം 2022-23 സാമ്പത്തിക വർഷത്തിൽ മഞ്ചേരി മെഡിക്കൽ കോളെജിൽ 23.75 കോടി രൂപ വിനിയോഗിച്ച് ക്രിട്ടിക്കൽ കെയർ ബ്ലോക്ക് (CCB) സ്ഥാപിക്കുന്നതിന് അംഗീകാരം നൽകിയതായി ആരോഗ്യ കുടുംബ ക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ മലപ്പുറം ലോക് സഭാംഗം ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ അറിയിച്ചു.

PM-ABHIMന് കീഴിൽ 2021-22 സാമ്പത്തിക വർഷത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 584.04 കോടി രൂപയും 2022-23 സാമ്പത്തിക വർഷത്തിൽ 4167.84 കോടിരൂപയും വകയിരുത്തിക്കൊണ്ട് പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കിവരുന്നതായി മന്ത്രി അറിയിച്ചു.

പി.എം – ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ മിഷൻ പദ്ധതി നടത്തിപ്പിനെക്കുറിച്ചും മഞ്ചേരി മെഡിക്കൽ കോളെജിന് ഈ പദ്ധതിയിൽ നിർദ്ദേശിച്ചിരുന്ന ക്രിട്ടിക്കൽ കെയർ ഹോസ്പിറ്റൽ ബ്ലോക്കിന്റെ നിലവിലെ പുരോഗതിയെ സംബന്ധിച്ചും സമദാനി നൽകിയ ചോദ്യത്തിന് ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

kerala

ചാലക്കുടിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെ കല്ലേറ്; മുന്നിലെ ചില്ല് തകര്‍ന്നു

ബസിനെ ബൈക്കില്‍ പിന്തുടര്‍ന്ന യുവാവാണ് കല്ലെറിഞ്ഞത്.

Published

on

തൃശൂര്‍: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെ കല്ലേറ്. കല്ലേറില്‍ ബസിന്റെ മുന്നിലെ ചില്ല് പൂര്‍ണമായി തകര്‍ന്നു. ചാലക്കുടിയിലാണ് സംഭവം.

കെഎസ്ആര്‍ടിസി ബസിനെ ബൈക്കില്‍ പിന്തുടര്‍ന്ന യുവാവാണ് കല്ലെറിഞ്ഞത്. തൃശൂരില്‍ നിന്ന് ചാലക്കുടി വരെ ബൈക്കിലെത്തിയ യുവാവ് ചാലക്കുടിയില്‍ കല്ലുമായി കാത്തുനിന്നു. ബസ് എത്തിയ സമയത്ത് കല്ലെറിഞ്ഞ ശേഷം ബൈക്കില്‍ യുവാവ് രക്ഷപ്പെടുകയായിരുന്നു.

തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെയായിരുന്നു കല്ലേറ് നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പുനഃസംഘടിപ്പിച്ചു: നയിക്കുന്നത് ജനകീയ മുഖങ്ങള്‍

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സംവിധാനം പുനഃസംഘടിപ്പിക്കാന്‍ കെപിസിസി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു

Published

on

തിരുവനന്തപുരം: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പുനഃസംഘടിപ്പിച്ചു. ചെയര്‍മാന്‍ വിടി ബല്‍റാം, ഡോ. പി സരിന്‍ കണ്‍വീനര്‍, ബിആര്‍എം ഷെഫീര്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, നിഷ സോമന്‍, വീണ എസ് നായര്‍, താര ടോജോ അലക്‌സ്, ടിആര്‍ രാജേഷ് എന്നിവരടങ്ങിയ അംഗങ്ങളാണ് പുതുതായി വരുന്നത്.

അനില്‍ ആന്റണി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് മീഡിയ സെല്‍ പുനഃസംഘടിപ്പിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഡിജിറ്റല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സംവിധാനം പുനഃസംഘടിപ്പിക്കാന്‍ കെപിസിസി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

അനില്‍ ആന്റണി ഒഴിഞ്ഞതോടെ പുനഃസംഘടന നേതൃത്വം വേഗത്തിലാക്കുകയായിരുന്നു. തൃശ്ശൂര്‍ തിരുവില്വാമല സ്വദേശിയായ ഡോ. സരിന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് സര്‍വീസില്‍ കര്‍ണാടകയില്‍ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായിരിക്കെയാണ് ജോലി രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു.

Continue Reading

kerala

കാളമ്പാടി അബ്ബാസ് ഫൈസി (55) നിര്യാതനായി

ഒരുവര്‍ഷംമുമ്പാണ ്‌നാട്ടിലെത്തി തിരിച്ചുവന്നത്.

Published

on

സമസ്ത മുന്‍പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ മകന്‍ കാളമ്പാടി അബ്ബാസ് ഫൈസി (55) നിര്യാതനായി. ഹൃദയാഘാതത്തെതുടര്‍ന്ന് മക്കയില്‍ നിര്യാതനായി. 30 വര്‍ഷമായി പ്രവാസിയാണ്.ശറഇയില്‍ പച്ചക്കറി കച്ചവടക്കാരനാണ്. ഒരുവര്‍ഷംമുമ്പാണ ്‌നാട്ടിലെത്തി തിരിച്ചുവന്നത്. ഭാര്യ ഹഫ്‌സത്ത്. നാലുമക്കള്‍. മയ്യിത്ത് മക്കയില്‍ ഖബറടക്കം നടത്തും.

Continue Reading

Trending