ന്യൂഡല്‍ഹി: റിപ്പബ്ലിക് ചാനല്‍ പ്രതിനിധിക്ക് പരസ്യതാക്കീതുമായി ജെഎന്‍യു വിദ്യാര്‍ത്ഥി രംഗത്ത്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഷെഹ്‌ല റാഷിദാണ് റിപ്പബ്ലിക് ടിവി പ്രതിനിധിക്കെതിരെ രംഗത്തുവന്നത്.

സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടിക്കിടെയായിരുന്നു സംഭവം.

പ്രതിഷേധ സംഗമത്തില്‍ ഷെഹ്‌ല സംസാരിക്കവെ മൈക്ക് നീട്ടിയ റിപ്പബ്ലിക് ടി.വി പ്രതിനിധിയോട് കടുത്ത ഭാഷയിലാണ് അവര്‍ പ്രതികരിച്ചത്.

‘സംഘപരിവാറിന്റെ കുഴലൂത്തുകാരായ നിങ്ങളെ ഒരു മാധ്യമമായി കാണാനാകില്ല. നിങ്ങള്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകം മൂടിവെക്കാന്‍ ശ്രമിക്കുന്നവരാണ്. നിങ്ങളെ ഇവിടെ ആവശ്യമില്ല. ഇറങ്ങി പോകൂ പുറത്ത്.

സംഭാവന നല്‍കുന്ന ബിജെപി എം.പിയടെ ആജ്ഞാനുവര്‍ത്തിയാണ് ഈ ചാനലിലെ ആളുകള്‍. ആരെങ്കിലും ഗൗരി ലങ്കേഷിന്റെ മരണം ആഘോഷിക്കുന്നുണ്ടെങ്കില്‍ അതിനെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു’-ഷഹ്‌ല പറഞ്ഞു.

Watch Video: