ധന്‍ബാദ്: ജാര്‍ഖണ്ഡില്‍ സ്ത്രീധനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവതിയെ ഭര്‍തൃവീട്ടുകാര്‍ ചുട്ടുകൊന്നു.  ധന്‍ബാദ് ജില്ലയിലെ മധുഘോരാ ഗ്രാമത്തിലാണ് സംഭവം. ഭര്‍തൃവീട്ടുകാരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് നവവധുവിനെ ചുട്ടുകൊന്നതെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി.

സ്ത്രീധനമായി ഒരു വീട് വേണമെന്ന് യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. വീട് കൂടാതെ മറ്റ് പല ആവശ്യങ്ങളും ഭര്‍തൃവീട്ടുകാര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അതൊന്നും നിറവേറ്റാന്‍ യുവതിയുടെ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. ഇതിനെച്ചൊല്ലി ഭര്‍ത്താവും കുടുംബവും യുവതിയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ബര്‍വാഡ പൊലീസ് പറഞ്ഞു.