മുസാഫര്‍നഗര്‍: കാറില്‍ നിന്ന് കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ ശേഷം മാതാവിനെ കൂട്ടബലാത്സംഗത്തിനിരയാക്കി. മുസാഫര്‍നഗറില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഡല്‍ഹി-ഡെറാഡൂണ്‍ പാതയിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം 26 കാരിയായ മാതാവിനെ പീഢിപ്പിക്കുകയായിരുന്നു. റോഡില്‍ രക്തത്തില്‍ കുളിച്ചു കിടന്ന മൂന്ന് വയസുള്ള കുഞ്ഞിനെ നാട്ടുകാര്‍ ആസ്പത്രിയിലെത്തിച്ചു. പീഡനത്തിനിരയാക്കിയ ശേഷം യുവതിയെ ചൊവ്വാഴ്ച ചാപ്പാര്‍ പ്രദേശത്തെ ഹൈവെയില്‍ തള്ളുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പീഡനശേഷം അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. അതേസമയം അക്രമികളില്‍ ഒരാളെ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്. ആര്‍. കെ മേത്ത എന്നയാളാണ് പീഡിപ്പിച്ചതെന്ന് യുവതി മൊഴി നല്‍കി. ജോലി വാഗ്ദാനം ചെയ്ത ശേഷമാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. യുവതി വൈദ്യ പരിശോധനയ്ക്കായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.