ലഖ്‌നൗ: കുടുംബ വഴക്കിനെ തുടര്‍ന്ന് തന്റെ നാലു കുട്ടികളെ അഗ്‌നിക്കിരയാക്കിയ സ്ത്രീ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയിലെ അംഗാവ് ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവുമായി വഴക്കുണ്ടായതിന് ശേഷം ഇവര്‍ തന്റെ മക്കളായ സപ്ന (7), പ്രശാന്ത് (5), സ്‌നേഹ (3), ദിവ്യാന്‍ഷ് (1) എന്നിവരെ കൈകാലുകള്‍ ബന്ധിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ഹാമിര്‍പുര്‍ എസ്.പി ഹേംരാജ് മീണ പറഞ്ഞു. പിന്നീട് ഇവര്‍ സ്വയം തീകൊളുത്തിയെന്നും പോലീസ് വ്യക്തമാക്കി.

സംഭവത്തില്‍ മൂന്ന് കുട്ടികള്‍ മരിക്കുകയും ഒരാളെ ഗുരുതരാവസ്ഥയില്‍ ജാന്‍സി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയുമാണ്. അഞ്ച് വയസുകാരന്‍ പ്രശാന്താണ് ഗുരുതരാവസ്ഥയില്‍ തുടരുന്നത്.