ഗസ്സ: ഉപരോധത്തില്‍ വീര്‍പ്പുമുട്ടുന്ന ഗസ്സയെ കൂടുതല്‍ ഒറ്റപ്പെടുത്തി ഇസ്രാഈല്‍ കടലിലും മതില്‍ പണിയുന്നു. ഫലസ്തീനികള്‍ കടല്‍ വഴിയും പുറത്തുകടക്കുന്നത് തടയുകയാണ് മതിലിന്റെ ലക്ഷ്യമെന്ന് ഇസ്രാഈല്‍ പ്രതിരോധ മന്ത്രി അവിദ്‌ഗോര്‍ ലിബര്‍മാന്‍ പറഞ്ഞു. മതിലിന്റെ പണി ആരംഭിച്ചതായും ആദ്യഘട്ടത്തില്‍ സമുദ്രജലത്തിന് അടിയിലാണ് ജോലികള്‍ നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഗസ്സയുടെ അതിര്‍ത്തിയിലും ഇസ്രാഈല്‍ മതില്‍ പണിയുന്നുണ്ട്.