ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ തലപ്പത്തു തന്നെ തുടരണമെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്. ജന്മദിനം പ്രമാണിച്ച് രാഹുല്‍ ഗാന്ധിക്ക്് ആശംസ അറിയിച്ച കൂട്ടത്തിലാണ് ഗെഹ്ലോട്ടിന്റെ പരാമര്‍ശം.

കോണ്‍ഗ്രസ് ഓഫീസില്‍ വച്ച് രാഹുല്‍ ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗെഹ്ലോട്ട്. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പര്യം മാനിച്ച് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ തലപ്പത്തു ഇനിയും ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.

ലോക്‌സഭയിലേറ്റ പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചിരുന്നു.