വിശാഖപ്പട്ടണം: നിര്‍ണ്ണായക മത്സരത്തില്‍ ടീം ഇന്ത്യ ഗ്രൗണ്ടിലിറങ്ങിയത് സ്വന്തം പേരുകള്‍ ഇല്ലാത്ത ജഴ്‌സിയണഞ്ഞ്. സര്‍നെയിമുകള്‍ക്ക് പകരം സ്വന്തം അമ്മമാരുടെ പേരുകളാണ് ഇക്കുറി കളിക്കാരുടെ ജഴ്‌സിയില്‍. പൊന്നോമനകളുടെ ഐശ്വര്യപൂര്‍ണമായ ഭാവിക്ക് വേണ്ടി ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെച്ചിരിക്കുന്ന അമ്മമാരെ അഭിവാദ്യം ചെയ്യാനുള്ള ഒരുദ്യമം എന്ന നിലക്കാണിതത്. ഒരാളുടെ വളര്‍ച്ചക്ക് പിന്നില്‍ അച്ഛന്മാര്‍ മാത്രമല്ല, അമ്മമാര്‍ കൂടിയുണ്ട്, അവരെ കൂടി അംഗീക്കണം എന്ന നിലക്കാണിത്.

എല്ലാ ഇന്ത്യക്കാരോടും ഒരു കാര്യം അപേക്ഷിക്കുകയാണ്. നമ്മള്‍ എല്ലായ്പ്പോഴും സൈനികരെ കുറിച്ച് സംസാരിക്കാറുണ്ട്. റിപ്ലബിക്ക് ദിനത്തിനും സ്വാതന്ത്ര്യ ദിനത്തിനും മുമ്പുള്ള ദിനങ്ങളില്‍ ദേശസ്നേഹം പ്രകടിപ്പിക്കും. സൈനികരുടെ സേവനത്തിന് എല്ലാ ദിവസവും എഴുന്നേല്‍ക്കുമ്പോള്‍ അവരോട് നന്ദി പറയണം. സമാന രീതിയില്‍ അമ്മമാരുടെ പങ്കിനേയും പ്രശംസിക്കേണ്ടതുണ്ടെന്നും ധോണി പറഞ്ഞു. ആദ്യമായാണ് ഇത്തരത്തിലൊരു പരീക്ഷണത്തിന് ടീം ഇന്ത്യ മുതിരുന്നത്.