കോട്ടയം: റബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും റബറുല്‍പാദക സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 2016-17 മുതല്‍ നടത്തിവരുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന തേനീച്ച പരിപാലന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് 2020-21 വര്‍ഷവും തുടരുന്നതാണ്.
തേനീച്ചക്കൃഷിയുടെ വിവിധ ഘട്ടങ്ങളിലെ കാലാനുസൃതമായ പരിപാലനമുറകളും പ്രായോഗിക പരിശീലനവും ഉള്‍പ്പെടുന്നതാണ് രണ്ടാഴ്ചയില്‍ ഒരു ദിവസം എന്ന കണക്കില്‍ നടത്തുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പരിശീലനപരിപാടി. മീനച്ചില്‍-പാലാക്കാട് (പാലാ), അരിങ്ങട (പുനലൂര്‍), മേക്കപ്പാല (മൂവാറ്റുപുഴ), മാലൂര്‍ (തലശേരി), ചുണ്ടക്കര, വലിയപറമ്പ എലേറ്റില്‍ (കോഴിക്കോട്), ചോയ്യംകോട്, ഗോക്കടവ് (കാഞ്ഞങ്ങാട്) മുള്ളേരിയ, മൂളിയാര്‍ (കാസര്‍ഗോഡ്), കരുനെച്ചി (നിലമ്പൂര്‍), ചിറ്റാര്‍ (പത്തനംതിട്ട), കാര്‍മല്‍ (ചങ്ങനാശേരി), വെള്ളിയാമറ്റം (തൊടുപുഴ) എന്നീ റബര്‍ ഉല്‍പാദക സംഘങ്ങളിലാണ് പരിശീലനം നടത്തിവരുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് പ്രദേശത്തെ റബര്‍ബോര്‍ഡ് ഓഫീസുമായോ താഴെപ്പറയുന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാമെന്ന് റബര്‍ ബോര്‍ഡ് അറിയിച്ചു.
ഫോണ്‍: 9447662264, 9447048502