Connect with us

Video Stories

കണ്ണൂര്‍ ജില്ലാ കലക്ടറുടെ ഉത്തരവ് ഏശിയില്ല സമരത്തിന് രക്ഷിതാക്കളും

Published

on

 

നഴ്‌സുമാര്‍ സമരം നടത്തുന്ന സ്വകാര്യ ആസ്പത്രിയിലേക്ക് നഴ്‌സിങ് വിദ്യാര്‍ത്ഥികളെ സേവനത്തിനു നിയോഗിച്ച കണ്ണൂര്‍ ജില്ലാ കലക്ടറുടെ നടപടിക്കെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കലക്ടറുടെ ഉത്തരവ് തള്ളി പരിയാരം മെഡിക്കല്‍ കോളജിലെ നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ ജോലിക്ക് ഹാജരായില്ല. ഇതിനിടെ വേതന വര്‍ധന ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തില്‍ പങ്കാളികളാകുമെന്ന് ഇവരുടെ രക്ഷിതാക്കളും അറിയിച്ചു. സമരം ഒത്തുതീര്‍പ്പക്കണമെന്നാവശ്യപ്പെട്ട് 29ന് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമിരിക്കുമെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കി. ഇതോടെ സമരം സര്‍ക്കാറിന് കൂടുതല്‍ തലവേദനയായി മാറും.
ഇന്നലെ രാവിലെ പരിയാരം നഴ്‌സിങ് കോളജിനു മുന്നില്‍ 300ഓളം വിദ്യാര്‍ത്ഥികള്‍ നഴ്‌സുമാരുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു പ്രകടനം നടത്തി. വിദ്യാര്‍ത്ഥികളെ ജോലിക്ക് നിയോഗിച്ചുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ് നിയമവിരുദ്ധമാണെന്നും നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ ജോലി ചെയ്യാന്‍ കഴിയില്ലെന്നും വിദ്യാത്ഥികള്‍ പറഞ്ഞു.
പത്തു വീതം വിദ്യാര്‍ത്ഥികളെ
പയ്യന്നൂര്‍ സബ, തളിപ്പറമ്പ ലൂര്‍ദ് എന്നീ ആസ്പത്രികളിലേക്കാണ് നിയോഗിച്ചിരുന്നത്. കുട്ടികളെ കൂട്ടാന്‍ ആസ്പത്രി വാഹനം എത്തിയപ്പോഴാണ് പോകാന്‍ വിസമ്മതിച്ചത്. അവധിയായതിനാല്‍ വിദ്യാര്‍ത്ഥികള്‍ കോളജിനുമുന്നില്‍ സംഘടിച്ചു പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ സമരം നേരിടാനുള്ള സര്‍ക്കാര്‍ തീരുമാനം തുടക്കത്തിലേ പാളി. എന്നാല്‍ മറ്റു സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ജോലിക്ക് ഹാജരായി.
നഴ്‌സുമാരുടെ സമരം നടക്കുന്ന ജില്ലയിലെ ഒന്‍പത് ആസ്പത്രികളിലും പൊലീസ് സ്ഥിതിഗതികള്‍ വിലയിരുത്തി. കലക്ടറുടെ തീരുമാനത്തെ നിയമപരമായി നേരിടുമെന്ന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. സമരത്തെ നേരിടാന്‍ കലക്ടര്‍ കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥികളെ ജോലിക്ക് നിയോഗിച്ച് ഉത്തരവിറക്കിയത്. ജില്ലയിലെ ഏഴു നഴ്‌സിങ് കോളജില്‍ നിന്നായി 200ഓളം വിദ്യാര്‍ത്ഥികളെയാണ് ജോലിക്കായി തെരഞ്ഞെടുത്തത്. എന്നാല്‍ ആദ്യ ദിവസം തന്നെ വിദ്യാര്‍ത്ഥികള്‍ കലക്ടറുടെ ഉത്തരവ് തള്ളുകയായിരുന്നു. ഇന്ന് മറ്റു സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ജോലിക്ക് ഹാജരാകില്ലെന്നാണ് വിവരം.
കണ്ണൂരിലെ ധനലക്ഷ്മി, ആശിര്‍വാദ്, കൊയിലി, അശോക, കിംസ്റ്റ്, താണ സ്‌പെഷ്യാലിറ്റി, തളിപ്പറമ്പ് ലൂര്‍ദ്ദ്, പയ്യന്നൂരിലെ സബ, അനാമിക എന്നീ ആസ്പത്രികളിലാണ് സമരം തുടരുന്നത്. ഇതിനിടെ സമരം പൊളിക്കുന്നതിന് പുതിയ തന്ത്രമെന്ന നിലയില്‍ വിരമിച്ച നഴ്‌സുമാരുടെ സേവനം തേടാനുള്ള നീക്കം സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്.
സമരം എത്രയും വേഗം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഇടതുമുന്നണിയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള അടിസ്ഥാന ശമ്പളം കിട്ടാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും (യു.എന്‍.എ) ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷനും (ഐ.എന്‍.എ) നിലപാട് കടുപ്പിച്ചു. സമരക്കാരുടെയും മാനേജ്മന്റിന്റേയും നിലപാട് സങ്കീര്‍ണമായതോടെ നഴ്‌സിങ് സമരം കൂടുതല്‍ കലുഷമാകുമെന്ന് ഉറപ്പായി.
ഇതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടര്‍ന്ന് പണിമുടക്ക് തിങ്കളാഴ്ചയില്‍ നിന്ന് ബുധനാഴ്ചയിലേക്ക് മാറ്റിയ യു.എന്‍.എ, ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ പണിമുടക്ക് ആരംഭിക്കുമെന്ന് അറിയിച്ചു. സമരം കൂടുതല്‍ ശക്തമായതോടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച നാലുമണിക്ക് നഴ്‌സുമാരുടെ യൂണിയനുകളുമായി ചര്‍ച്ചക്ക് സമയം നല്‍കിയിട്ടുണ്ട്. അന്നുതന്നെ രാവിലെ മിനിമം വേജസ് കമ്മിറ്റിയും വ്യവസായ ബന്ധസമിതിയും (ഐ.ആര്‍.സി) യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പിക്കും. അതുകൂടി വെച്ചാകും മുഖ്യമന്ത്രി ചര്‍ച്ചയില്‍ നഴ്‌സിങ് യൂണിയനുകളെ കാണുന്നത്.
ഇതിനിടെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ജില്ലാ ഭരണകൂടം സ്വീകരിച്ച അസാധാരണ നടപടിക്കെതിരെ തലസ്ഥാനത്ത് നഴ്‌സിങ് കൗണ്‍സില്‍ ആസ്ഥാനത്തേക്ക് യു.എന്‍.എയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ മാര്‍ച്ച് നടത്തി. ജില്ലാ കലക്ടര്‍മാരുടെ തീരുമാനം ആലോചനയില്ലാത്തതാണെന്നും നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കാരണവശാലും രോഗികളെ ശുശ്രൂഷിക്കാന്‍ കഴിയില്ലെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

Trending