Connect with us

Food

ദിവസവും വെറും വയറ്റില്‍ ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിക്കാം; ഗുണങ്ങള്‍ ഏറെ

മുളപ്പിച്ച ഉലുവയാണ് കഴിക്കുന്നതെങ്കില്‍ പോഷകങ്ങള്‍ ഇനിയും കൂടും.

Published

on

ധാരാളം പോഷകഗുണങ്ങള്‍ ഉലുവയില്‍ അടങ്ങിയിരിക്കുന്നു. ഉലുവ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരേ പോലെ ഗുണകരമാണ്.ദിവസവും വെറും വയറ്റില്‍ ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഇതില്‍ ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ ഉലുവ വെള്ളം സഹായിക്കും. പ്രകൃതിദത്തമായ ലയിക്കുന്ന ഫൈബറായ ഗാലക്ടോമാനന്‍ രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്‍സുലിന്റെ ഉത്പാദനത്തിന് പ്രേരിപ്പിക്കുന്ന അമിനോ ആസിഡുകളും ഉലുവയില്‍ അടങ്ങിയിട്ടുണ്ട്. ഉലുവ മുളപ്പിച്ചും കഴിക്കാം. മുളപ്പിച്ച ഉലുവയാണ് കഴിക്കുന്നതെങ്കില്‍ പോഷകങ്ങള്‍ ഇനിയും കൂടും.

ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ഉലുവ വെള്ളത്തിന് സാധിക്കുമെന്നാണ് 2015ല്‍ ഇന്റര്‍നാഷണല്‍ ജേണല്‍ ഫോര്‍ വിറ്റാമിന്‍ ആന്‍ഡ് ന്യൂട്രീഷന്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ മികച്ച പരിഹാരമാണ് ഉലുവ. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍ തീര്‍ച്ചയായും ഉലുവ വെള്ളം കുടിക്കാന്‍ ശ്രമിക്കുക. ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് നല്ല കോളസ്‌ട്രോള്‍ ഉദ്പാദനം നിലനിര്‍ത്താന്‍ ഉലുവയ്ക്ക് കഴിയും.

വൈറ്റമിന്‍ കെ, വൈറ്റമിന്‍ സി എന്നിവ അടങ്ങിയ ഉലുവ ചര്‍മത്തിലെ തിണര്‍പ്പുകളും കറുത്ത പാടുകളും മാറാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം നീക്കി ദഹനത്തെ സഹായിക്കുന്ന ഉലുവ ചര്‍മത്തിന്റെയും ആരോഗ്യം സംരക്ഷിക്കുന്നു.

 

Food

കടുത്ത ഭക്ഷ്യക്ഷാമത്തിനിടെ പാക്കിസ്താന്‍ രൂപ വിലകുത്തനെയിടിഞ്ഞു

പലയിടത്തും ഭക്ഷണത്തിനായിആളുകള്‍ ക്യൂവിലാണ്. ശ്രീലങ്കയിലെയും പാക്കിസ്താനിലെയും പോലെ ഇന്ത്യന്‍ രൂപയുടെ മൂല്യവും കുത്തനെ ഇടിയുന്നത് ആശങ്കയുയര്‍ത്തുന്നുണ്ടെന്ന ്‌സാമ്പത്തികവിദഗ്ധര്‍ പറഞ്ഞു.

Published

on

കടുത്ത ഭക്ഷ്യക്ഷാമത്തിനിടെ പാക്കിസ്താനില്‍ രൂപയുടെ വില കുത്തനെ കൂപ്പുകുത്തി. ഇന്നലെ മാത്രം 24 രൂപയാണ് ഇടിഞ്ഞത്. ഇതോടെ ഭക്ഷ്യക്ഷാമം രൂക്ഷമായി. ആട്ടയുടെ വില 300 രൂപവരെയായി. ആട്ടയാണ് പ്രധാന ഭക്ഷണഇനം. കഴിഞ്ഞ ഏതാനും മാസമായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരാറിലാണ്.ഇമ്രാന്‍ ഖാനെ ഒഴിവാക്കി പുതിയ സര്‍ക്കാര്‍ വന്നെങ്കിലും സംവിധാനങ്ങളില്‍കാര്യമായമാറ്റമൊന്നു വന്നിട്ടില്ല. ഐ.എം.എഫ് ധനസഹായം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് വൈകുകയാണ്.പലയിടത്തും ഭക്ഷണത്തിനായിആളുകള്‍ ക്യൂവിലാണ്. ശ്രീലങ്കയിലെയും പാക്കിസ്താനിലെയും പോലെ ഇന്ത്യന്‍ രൂപയുടെ മൂല്യവും കുത്തനെ ഇടിയുന്നത് ആശങ്കയുയര്‍ത്തുന്നുണ്ടെന്ന ്‌സാമ്പത്തികവിദഗ്ധര്‍ പറഞ്ഞു.

Continue Reading

Food

കഴിച്ചുകൊണ്ടിരുന്ന മസാല ദോശയില്‍ തേരട്ട; പറവൂരില്‍ ഹോട്ടല്‍ പൂട്ടിച്ചു

ദോശമാവ് ഉള്‍പ്പടെ സൂക്ഷിച്ചത് അഴുകിയ പാത്രങ്ങളിലാണ്

Published

on

കൊച്ചി: പറവൂരില്‍ കഴിച്ച് കൊണ്ടിരുന്ന മസാല ദോശയില്‍ തേരട്ട. വസന്തവിഹാര്‍ എന്ന വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്ന് കഴിച്ചുകൊണ്ടിരുന്ന മസാലദോശയില്‍ നിന്നാണ് തേരട്ടയെ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നഗരസഭാ അധികൃതര്‍ ഹോട്ടല്‍ അടപ്പിച്ചു.

രാവിലെ പത്തുമണിയോടെ മാഞ്ഞാലി സ്വദേശികളായ കുടുംബം മസാല ദോശ ഓര്‍ഡര്‍ ചെയ്തു. കഴിച്ച് കൊണ്ടിരിക്കവെയാണ് ദോശയിലെ മസാലയില്‍ തേരട്ടയെ കണ്ടത്. തുടര്‍ന്ന് ഇവര്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കി. അതിന് പിന്നാലെ പറവൂര്‍ നഗരസഭാ വിഭാഗം പരിശോധന നടത്തി.

വൃത്തിഹീനമായ നിലയിലാണ് അടുക്കള പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. ദോശമാവ് ഉള്‍പ്പടെ സൂക്ഷിച്ചത് അഴുകിയ പാത്രങ്ങളിലാണ്. തുടര്‍ന്ന് നഗരസഭാ ആരോഗ്യവിഭാഗം ഹോട്ടല്‍ അടപ്പിച്ചു. കഴിഞ്ഞ ദിവസം പറവൂരിലെ മജ്‌ലിസ് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് വ്യാപകമായി ഭക്ഷ്യവിഷബാധയേറ്റിരുന്നു.

Continue Reading

Food

കോവിഡ് പ്രതിരോധ കുത്തിവെപ്പ്; ‘ഇന്‍കോവാക്’ മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്‍ ഇന്നുമുതല്‍

കോവിഡ് പ്രതിരോധത്തിനായി മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്‍ ലോകത്തു തന്നെ ആദ്യമാണ്

Published

on

കോറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്‍ രാജ്യത്ത് ഇന്ന് പുറത്തിറങ്ങും. വാക്‌സിന്‍ ഇന്ന് മുതല്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് വാക്‌സിന്‍ പുറത്തിറക്കുന്നത്.

കോവിഡ് പ്രതിരോധത്തിനായി മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്‍ ലോകത്തു തന്നെ ആദ്യമാണ്. നിലവില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഇതിന് മുന്‍പ് കോവാക്‌സിന്‍, കോവഷീല്‍ഡ് എന്നിവ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എന്ന നിലയിലാണ് വാക്‌സിന്‍ നല്‍കുക. ‘ഇന്‍കോവാക്’ എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്‍ തദ്ദേശീയ മരുന്ന് കമ്പനിയായ ഭാരത് ബയോടെക് ആണ് വികസിപ്പിച്ചത്.

Continue Reading

Trending