Connect with us

Video Stories

ഫലസ്തീന് മുസ്ലിംലീഗിന്റെ ഇടറാത്ത പിന്തുണ

ഇന്ത്യൻ യൂനിയൻ മുസ്ല‌ിംലീഗിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഗസ്സ ഐക്യറാലിയിൽ പതിനായിരങ്ങൾ പങ്കെടുത്തത്, അനീതിക്കെതിരെ കേരളത്തിൻ്റെ മനസ്സ് എത്രമാത്രം ജാഗ്രതയോടെയാണ് നിലകൊള്ളുന്നത് എന്നതിൻ്റെ തെളിവാണ്

Published

on

എറണാകുളം മറൈൻഡ്രൈവിൽ അലയടിച്ച ജനസാഗരം ഒരു രാഷ്ട്രീയ റാലിയുടെ കേവല കാഴ്‌ചയായിരുന്നില്ല, മറിച്ച് ലോക മനസ്സാക്ഷിക്കു മുന്നിൽ ഇസ്രാഈൽ നടത്തു ന്ന ക്രൂരമായ വംശഹത്യയിൽ ഞെരിഞ്ഞമരുന്ന ഫലസ്തീനിലെ നിസ്സഹായരായ മനുഷ്യർക്ക് അയച്ച ഐക്യദാർഢ്യത്തിന്റെ ശക്തമായ സന്ദേശമായിരുന്നു. ഇന്ത്യൻ യൂനിയൻ മുസ്ല‌ിംലീഗിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഗസ്സ ഐക്യറാലിയിൽ പതിനായിരങ്ങൾ പങ്കെടുത്തത്, അനീതിക്കെതിരെ കേരളത്തിൻ്റെ മനസ്സ് എത്രമാത്രം ജാഗ്രതയോടെയാണ് നിലകൊള്ളുന്നത് എന്നതിൻ്റെ തെളിവാണ്. ഇത് കേവലമൊരു സമ്മേളനമല്ല, മറിച്ച് മനുഷ്യത്വത്തിൻ്റെ പക്ഷത്ത് ഉറച്ചു നിൽക്കാനുള്ള ഒരു ജനതയുടെ പ്രഖ്യാപനമാണ്.

ചരിത്രത്തിലുടനീളം പീഡിതർക്കും അടിച്ചമർത്തപ്പെട്ട വർക്കും വേണ്ടി ശബ്ദമുയർത്തിയ പാരമ്പര്യമാണ് മുസ്ലിം ലീഗിനുള്ളത്. ഫലസ്‌തീൻ വിഷയത്തിൽ പതിറ്റാണ്ടുകളാ യി പാർട്ടി സ്വീകരിച്ചുവരുന്ന നിലപാടിൻ്റെ സ്വാഭാവികമായ തുടർച്ചയാണ് മറൈൻഡ്രൈവിലെ ഈ മഹാസംഗമം. സ്വന്തം മണ്ണിൽ അഭയാർത്ഥികളാകേണ്ടി വന്ന ഒരു ജനതയുടെ കണ്ണീരിനൊപ്പം നിൽക്കുകയെന്നത് കേവലം രാഷ്ട്രീയ മുദ്രാവാക്യമല്ല, അതൊരു മാനുഷികമായ ഉത്തരവാദി ത്തമാണെന്ന് മുസ്‌ലിംലീഗ് വീണ്ടും അടിവരയിടുന്നു. കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെയുള്ള സാധാരണക്കാർ ക്കുനേരെ ഇസ്രാഈൽ നടത്തുന്ന മനുഷ്യത്വരഹിതമായ ആക്രമണങ്ങളെ ഒരു പരിഷ്കൃത സമൂഹത്തിനും ന്യായീ കരിക്കാനാവില്ല. ആശുപത്രികളും അഭയാർഥി ക്യാമ്പുക ളും തകർത്തെറിഞ്ഞ്, ഒരു ജനതയെത്തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുമ്പോൾ, ആ ശബ്ദത്തോടൊപ്പം ചേർന്നുനിൽക്കാൻ ഇന്ത്യയിലെ ഒരു പ്രബല രാഷ്ട്രീയ പ്രസ്ഥാനം മുന്നോട്ടുവന്നു എന്നത് ഏറെ ശ്ലാഘനീയമാണ്.

സമീപ വർഷങ്ങളിൽ, പ്രത്യേകിച്ച് ഗസ്സയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഫലസ്‌തീന് പിന്തുണയുമായി കൂടുതൽ രാജ്യങ്ങൾ മുന്നോട്ട് വന്നിട്ടുണ്ട്. ഇതിൽ ഏറ്റ വും പ്രധാനം യൂറോപ്യൻ രാജ്യങ്ങളുടെ നിലപാട് മാറ്റമാണ്. 2024-ൽ സ്പെയിൻ, അയർലൻഡ്, നോർവേ, സ്ലൊവേ നിയ എന്നീ നാല് യൂറോപ്യൻ രാജ്യങ്ങൾ ഫലസ്‌തീനെ ഔ ദ്യോഗികമായി അംഗീകരിച്ചു. ഇത് യൂറോപ്യൻ യൂണിയനി ലെ മറ്റു പ്രമുഖ രാജ്യങ്ങളായ ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ എന്നിവയുടെമേൽ വലിയ സമ്മർദ്ദം ചെലുത്തുന്ന നീക്കമായിരുന്നു. 2024 മെയ് മാസത്തിൽ ഫലസ്തീന് യു.എന്നിൽ പൂർണ്ണ അംഗത്വം നൽകുന്നതിനുള്ള പ്രമേയം പൊതുസഭയിൽ വോട്ടിനിട്ടപ്പോൾ 143 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. വെറും 9 രാജ്യങ്ങൾ മാത്രമാണ് എതിർത്തത്. അമേരിക്കയുടെ വീറ്റോ കാരണം രക്ഷാസമിതിയിൽ ഈ നീക്കം തടസ്സപ്പെട്ടെങ്കിലും ലോക രാജ്യങ്ങളുടെ അഭിപ്രാ യം എങ്ങോട്ടാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ വോട്ടെടുപ്പ്. നിലവിൽ യുഎന്നിൽ ഫലസ്ത‌ീന് ‘അംഗമല്ലാത്ത നിരീക്ഷക രാഷ്ട്രം’ എന്ന പദവിയുണ്ട്. ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ ഒട്ടുമിക്ക രാജ്യങ്ങളും ഫലസ്തീനെ അംഗീകരിക്കുന്നു. ചൈന, റഷ്യ, ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ പ്രമുഖ രാജ്യങ്ങളെല്ലാം ഈ പട്ടികയിലുണ്ട്. ഇന്ത്യ 1988-ൽ തന്നെ ഫലസ്‌തീനെ അംഗീകരിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.

എന്നാൽ, ബി.ജെ.പി ഭരണകാലത്ത് ഇസ്രാഈലിനൊപ്പം നിൽക്കാനാണ് ഇന്ത്യയുടെ നീക്കം. മുസ്‌ലിംലീഗിന്റെ ഐക്യദാർഢ്യ റാലി ഏറ്റവും പ്രസക്തമാകുന്നത് ഇന്ത്യയുടെ നിലവിലെ വിദേശനയത്തിന്റെ പശ്ചാത്തലത്തിലാണ്. സാമ്രാജ്യത്വത്തിനും കോളനിവത്കരണത്തിനുമെതിരെ ശക്തമായ നിലപാടെടുക്കുകയും ചേരിചേരാ പ്രസ്ഥാനത്തിന് നേതൃത്വം നൽകുകയും ചെയ്‌ത ഇന്ത്യയുടെ പാരമ്പര്യത്തിന് കടകവിരുദ്ധമായ നിശബ്ദതയാണ് ഫലസ്തീൻ വിഷയത്തിൽ നിലവിലെ കേന്ദ്ര സർക്കാർ പുലർത്തുന്നത്. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ഇന്ത്യ, ഫലസ്‌തീനി ലെ ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി എന്നും ശക്തമായി വാദിച്ചിരുന്നു. എന്നാൽ, ബി.ജെ.പി സർക്കാർ അധി കാരത്തിൽ വന്നതിനുശേഷം ഈ നയത്തിൽ പ്രകടമായ മാറ്റമുണ്ടായി. ഇസ്രാഈലുമായി വർധിച്ചുവരുന്ന സൈനി ക-സാമ്പത്തിക ബന്ധങ്ങൾ, ഇന്ത്യയുടെ ചരിത്രപരമായ നിലപാടുകളെ ദുർബലപ്പെടുത്തുകയും ഫലസ്തീൻ ജന തയെ തള്ളിപ്പറയുന്നതിലേക്ക് നയിക്കുകയും ചെയ്തു‌. ഈ ലജ്ജാകരമായ മൗനത്തിൻ്റെ വാത്മീകം ഭേദിക്കുന്ന ശബ്ദമാണ് മറൈൻഡ്രൈവിൽ നിന്ന് മുഴങ്ങിക്കേട്ടത്.

അതുകൊണ്ടുതന്നെ, മുസ്‌ലിംലീഗ് നടത്തിയ ഈ ഐക്യദാർഢ്യ സമ്മേളനം കേവലം ഒരു പ്രതിഷേധ പരിപാടിയിൽ ഒതുങ്ങുന്നില്ല. രാജ്യത്തിൻ്റെ വിദേശനയത്തിലെ അപചയങ്ങൾക്കെതിരെയുള്ള ചൂണ്ടുവിരൽ കൂടിയാണത്. ഭരണകൂടങ്ങൾ നിശബ്ദത പാലിക്കുമ്പോഴും അനീതിക്കെതിരെ പ്രതികരിക്കാനുള്ള ജനങ്ങളുടെ അവകാശത്തെയും ആർജവത്തെയുമാണ് ഇത് അടയാളപ്പെടുത്തുന്നത്. മറൈൻഡ്രൈവിലെ ജനസഞ്ചയം ഫലസ്‌തീനിലെ പീഡിതർക്ക് നൽകുന്നത് കേവലം പിന്തുണയുടെ വാക്കുകളല്ല, മറിച്ച് നിങ്ങൾ ഒറ്റയ്ക്കല്ലെന്നും ലോകമെമ്പാടുമുള്ള മനുഷ്യ സ്നേഹികൾ നിങ്ങൾക്കൊപ്പമുണ്ടെന്നുമുള്ള ഉറച്ച പ്രഖ്യാപനമാണ്. ഈ ശബ്ദം ഡൽഹിയിലെ ഭരണസിരാകേന്ദ്രങ്ങളിലും നീതിബോധമുള്ള ഓരോ ഇന്ത്യക്കാരൻ്റെ മനസ്സിലും പ്രതിധ്വനിക്കുക തന്നെ ചെയ്യും.

FinTech

സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു, നിഫ്റ്റി 25,700 ന് താഴെ; രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം

മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു.

Published

on

സെന്‍സെക്‌സും നിഫ്റ്റിയും ശക്തമായ ഒക്ടോബര്‍ റാലിക്ക് ശേഷം പിന്‍വാങ്ങി, സ്വകാര്യ ബാങ്കുകളുടെ ബലഹീനതയും അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉല്‍പ്പന്ന ഓഹരികളും വികാരത്തെ തളര്‍ത്തി. എന്നിരുന്നാലും, ത്രൈമാസ വരുമാനവും പ്രതിമാസ വാഹന വില്‍പ്പന ഡാറ്റയും ഇടിവ് കുറയ്ക്കാന്‍ സഹായിച്ചു.

ഇന്ത്യന്‍ മുന്‍നിര സൂചികകള്‍ നവംബര്‍ 3 ന് തുടര്‍ച്ചയായ രണ്ടാം സെഷനിലും തങ്ങളുടെ നഷ്ടം നീട്ടി. സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയില്‍ പുതിയ ആഴ്ചത്തെ മന്ദഗതിയിലാക്കി. രണ്ടാം പാദത്തിലെ വരുമാനത്തിനൊപ്പം, നിക്ഷേപകര്‍ ഇന്ത്യ-യുഎസ് വ്യാപാര സംഭവവികാസങ്ങളിലും ശ്രദ്ധ പുലര്‍ത്തുന്നു. ഇത് വരും ദിവസങ്ങളില്‍ വിപണികള്‍ക്ക് ടോണ്‍ സജ്ജമാക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.

രാവിലെ സെന്‍സെക്സ് 249.61 പോയിന്റ് അഥവാ 0.30 ശതമാനം താഴ്ന്ന് 83,689.10ലും നിഫ്റ്റി 55.90 പോയിന്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 25,666.20ലും എത്തി. മാര്‍ക്കറ്റ് വീതി പോസിറ്റീവായി, 1,788 ഓഹരികള്‍ മുന്നേറി, 1,206 ഇടിവ്, 213 മാറ്റമില്ലാതെ.

ആദ്യകാല വ്യാപാരത്തില്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനം വരെ ഉയര്‍ന്നതോടെ വിശാലമായ വിപണികള്‍ ഉറച്ചുനിന്നു. ഇന്ത്യ VIX, അസ്ഥിരത സൂചിക, 4 ശതമാനം ഉയര്‍ന്നു, ഇത് വ്യാപാരികള്‍ക്കിടയില്‍ ചില ജാഗ്രത പ്രതിഫലിപ്പിക്കുന്നു.

മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു. 5 ശതമാനം കുതിച്ചുചാട്ടത്തിന് ശേഷവും കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മുന്നേറ്റം തുടര്‍ന്നു. രണ്ട് സൂചികകളും 0.5 ശതമാനം വീതം നേട്ടമുണ്ടാക്കിയതോടെ മെറ്റല്‍, ഫാര്‍മ ഓഹരികളിലും വാങ്ങല്‍ താല്‍പ്പര്യം കണ്ടു. മറുവശത്ത്, എഫ്എംസിജി, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സ്റ്റോക്കുകള്‍ സമ്മര്‍ദ്ദത്തിലായി.

കമ്പനികള്‍ അവരുടെ Q2 വരുമാനം രേഖപ്പെടുത്തുന്നത് തുടര്‍ന്നതിനാല്‍ സ്റ്റോക്ക്-നിര്‍ദ്ദിഷ്ട പ്രവര്‍ത്തനം ദൃശ്യമായിരുന്നു. കുറഞ്ഞ ക്രെഡിറ്റ് ചെലവ് ചൂണ്ടിക്കാട്ടി ബ്രോക്കറേജുകള്‍ പോസിറ്റീവ് വീക്ഷണം നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് ശ്രീറാം ഫിനാന്‍സ് ഓഹരികള്‍ ആദ്യകാല വ്യാപാരത്തില്‍ 5 ശതമാനം ഉയര്‍ന്നു. CLSA അതിന്റെ മികച്ച റേറ്റിംഗ് ആവര്‍ത്തിച്ചു, ടാര്‍ഗെറ്റ് വില ഒരു ഷെയറിന് 735 രൂപയില്‍ നിന്ന് 840 രൂപയായി ഉയര്‍ത്തി, അതിന്റെ FY26-FY28 വരുമാന എസ്റ്റിമേറ്റ് 2-4 ശതമാനം ഉയര്‍ത്തി.

അടുത്തിടെ നടന്ന ട്രംപ്-ഷി ജിന്‍പിംഗ് ഉച്ചകോടി ‘യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ ഒരു താല്‍ക്കാലിക ഉടമ്പടി മാത്രമാണ് നല്‍കിയത്, ഒരു പൂര്‍ണ്ണമായ കരാറല്ല’ എന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. സാധ്യമായ യുഎസ്-ഇന്ത്യ വ്യാപാര കരാറില്‍ ഈ വികസനത്തിന്റെ സ്വാധീനം ”കാണാനിരിക്കുന്നതേയുള്ളൂ” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഓട്ടോമൊബൈലുകള്‍ക്ക്, പ്രത്യേകിച്ച് ചെറുകാറുകളുടെ ആവശ്യം, ശുഭപ്രതീക്ഷകളേക്കാള്‍ ശക്തമാണ്, ഇത് ഓട്ടോ ഷെയറുകളെ പ്രതിരോധശേഷി നിലനിര്‍ത്തും’ എന്ന് വിജയകുമാര്‍ ഓട്ടോ മേഖലയിലെ സ്ഥിരമായ പോസിറ്റീവ് പ്രവണത ചൂണ്ടിക്കാട്ടി.

Continue Reading

Video Stories

തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ വിധി ഒക്ടോബര്‍ 30ന്

മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്

Published

on

ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്തിയ ഭീകര കേസില്‍ പ്രതിക്ക് ശിക്ഷ ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും. മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിയായ ആലിയക്കുന്നേല്‍ ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.

പ്രോസിക്യൂഷന്‍ വാദത്തില്‍ പ്രതി അതിക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയവര്‍ നിഷ്‌കളങ്കരായ രണ്ട് കുട്ടികളുള്‍പ്പെടെ നാലുപേരാണെന്നും പ്രായം ഒഴിച്ചാല്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ അഡ്വ. എം. സുനില്‍ മഹേശ്വര പിള്ള വ്യക്തമാക്കി.

കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്ന് ”എന്തെങ്കിലും പറയാനുണ്ടോ?” എന്ന ചോദ്യത്തിന് ഹമീദ് ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്ന് വ്യക്തമാക്കി. പ്രതിഭാഗം വക്കീല്‍ ഹമീദിന്റെ പ്രായവും ആരോഗ്യനിലയും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.

2022 മാര്‍ച്ച് 18-നാണ് ഈ ക്രൂരക്കൊലപാതകം നടന്നത്. തൊടുപുഴ ചീനിക്കുഴിയിലെ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെയാണ് പിതാവായ ഹമീദ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബവിവാദമാണ് ഈ ഭീകര സംഭവത്തിന് കാരണമായത്.

ശിക്ഷാ വിധി ഒക്ടോബര്‍ 30-ന് പ്രഖ്യാപിക്കാനിരിക്കെ, ഈ കേസിനോടുള്ള സംസ്ഥാനതല ശ്രദ്ധ വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.

Continue Reading

Local Sports

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം

ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും

Published

on

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്‍ തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും.

മുന്‍പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രമായിരുന്നു സ്വര്‍ണ കപ്പ് സമ്മാനിച്ചിരുന്നത്.

Continue Reading

Trending