Video Stories
മോദി യുഗത്തിലെ സാമ്പത്തിക നൊബേല്‍

സതീഷ്ബാബു കൊല്ലമ്പലത്ത്
നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തിന് മറ്റൊരു നാമമുണ്ട്, പൈശാചികവത്കരണം. പറഞ്ഞത് മറ്റാരുമല്ല. ധനതത്വശാസ്ത്രത്തിന് നൊബേല്‍ സമ്മാനം നേടിയ അഭിജിത് ബാനര്‍ജിയാണ് ഇങ്ങിനെയൊരു വിശേഷണം നന്‍കിയത്. ജാതി മത വിശ്വാസങ്ങളെയും ആചാരങ്ങളെയും കൂട്ടുപിടിച്ചുകൊണ്ടുള്ള സാമ്പത്തികനയം ബി.ജെ.പി നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ക്ക് പ്രതികരിക്കാന്‍ പോലും ഭയമായി എന്നു അഭിജിത്ത് തുടന്നടിച്ചു. കല്‍ക്കത്തയില്‍ ജനിച്ച് ഇപ്പോള്‍ അമേരിക്കന്‍ പൗരനായ അഭിജിത്ത് നോട്ട് നിരോധനം ഇന്ത്യയില്‍ ഉണ്ടാക്കാന്‍ പോകുന്ന ദുരന്തം മുന്നില്‍ കണ്ട പ്രതിഭാശാലിയാണ്. അഭിജിത് ബാനര്‍ജിയും ഭാര്യ എസ്തര്‍ ദു#ോയും ഒരുമിച്ചു നടത്തിയ ഗവേഷണങ്ങള്‍ക്ക് രണ്ടുകൂട്ടര്‍ക്കും ഒരേ വിഷയത്തില്‍ ഒരേവര്‍ഷം നൊബേല്‍ സമ്മാനം കിട്ടുന്നത് ചരിത്രത്തിലാദ്യം. വികസന സാമ്പത്തികശാസ്ത്രവും ദാരിദ്ര്യലഘൂകരണ വിഭാഗമായ അബ്ദുല്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബ് നടത്തിയ ഗവേഷണവും ഈ ദമ്പതികളുടെ കീഴിലായിരുന്നു. മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറായ എസ്തര്‍ ദു#ോ സമ്പദ്‌വ്യവസ്ഥയെ വലിയ പരീക്ഷണ ലാബായാണ് കണ്ടത്. ദമ്പതിമാര്‍ക്കെപ്പം നൊബേല്‍ സമ്മാനം ലഭിച്ച, മൈക്കല്‍ ക്രെമെര്‍ ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിന് സ്വതന്ത്ര പരീക്ഷണത്തിലൂടെ ലാബ് ധനതത്വശാസ്ത്രത്തെ ശക്തിപ്പടുത്തുകയാണ് ചെയ്തത്. പരീക്ഷണശാലയില്‍ ഗവേഷണം നടത്തുന്നതുപോലെ പരീക്ഷണ ലാബായി കണ്ട് ജനങ്ങളുടെ പ്രതികരണം വിശകലനം ചെയ്ത് മുംബൈയിലും ബംഗളൂരിലും കൊല്‍ക്കത്തയിലും വന്ന് തെളിവെടുപ്പ് നടത്തിയാണ് ഇന്ത്യയെപ്പറ്റി നിഗമനത്തിലെത്തിയത്. എം.ഐ. ടിയിലെ ദാരിദ്ര്യ നിര്‍മാര്‍ജ്ജന ലാബില്‍ (Povtery Action Lab in MIT) നിന്ന് കിട്ടുന്ന വിവരമനുസരിച്ച് ആഗോള നയങ്ങള്‍ രൂപീകരിക്കയാണ് വേണ്ടത്.
നിലവിലെ ഇന്ത്യന്‍ സാമ്പത്തിക സമ്മര്‍ദ്ദത്തിന് പൈശാചികവത്കരണത്തിന്റെ വേരുകളുണ്ടെന്ന് പല ലേഖനങ്ങളും പറയുന്നുണ്ട്. ഒന്നാമതായി, നോട്ടു നിരോധനത്തിന്‌ശേഷം ഉണ്ടായ അപര്യാപ്തമായ പണമിടപാട് സാമ്പത്തിക ഇടപാടുകളുടെ എണ്ണം കുറച്ചു. ഇത് വരുമാനവും കുറച്ചു. വിനിമയം കുറയുമ്പോഴുള്ള ജി.എസ്.ടി വര്‍ധിപ്പിക്കുമ്പോഴുള്ള ദുരന്തത്തിന്റെ ചിലവ് ഇന്ത്യന്‍ തൊഴിലാളികളില്‍ 85 ശതമാനം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജോലി ചെയ്യുന്ന അനൗപചാരിക മേഖലയാണ് ഭാരം വഹിക്കുന്നത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയും ലാബും സംയുക്തമായി ഗവേഷണം ലോകമെമ്പാടും നടത്തി പൊതുനിഗമനത്തിലെത്തുകാണ് ചെയ്തതെന്ന് ഒരു പ്രബന്ധത്തില്‍ ബാനര്‍ജി തന്നെ പറയുന്നുണ്ട്. എണ്ണവില ഉയരുകയും അതിന്റെ ഫലമായി പണപ്പെരുപ്പം കൂടുകയും ചെയ്താല്‍ കയറ്റുമതി നിരോധിച്ച് കാര്‍ഷിക വില കുറച്ച് എലിയെ കൊല്ലാന്‍ തറവാട് തീയിടുന്ന പോലെ വിലക്കയറ്റം തടയുക എന്ന തലതിരിഞ്ഞ നയമാണ് ഗവണ്‍മെന്റ് സ്വീകരിച്ചതെന്ന് ബാനര്‍ജി ഒരു ലേഖനത്തില്‍ പറയുന്നുണ്ട്. ഡീസലിന്റെ വില ഉയര്‍ത്തി ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ലാഭം ഉണ്ടാക്കുമ്പോള്‍, ഇതിന്റെ ഫലമായി ഉണ്ടായ വിലക്കയറ്റം കുറയ്ക്കുന്നത് കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വില കുറച്ചാണ്. എല്ലാ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും വില കുറക്കുന്ന ഭ്രാന്തന്‍ നയം വ്യാപകമാക്കിയതോടുകൂടി വില കിട്ടാതെ ഉത്പന്നങ്ങള്‍ കഴിച്ചുമൂടി (ഉള്ളിയും മറ്റും കര്‍ഷകര്‍ റോഡില്‍ വിതറി പ്രതിഷേധിച്ചത്) പ്രതിഷേധിച്ച സാഹചര്യം അടക്കം പഠനവിധേയമാക്കിയിരുന്നു.
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വികല കാര്‍ഷിക വ്യവസായനയം രൂപീകരിച്ചപ്പോള്‍ കൂടുതല്‍ വില കൊടുക്കേണ്ടിവന്നത് ഇന്ത്യയിലെ ഭൂരിപക്ഷം കര്‍ഷകരാണ്. അതിനാല്‍ അതിനെക്കുറിച്ച് ചിന്തിക്കാനുള്ള ശരിയായ മാര്‍ഗം നഷ്ടപരിഹാരമാണ്. കര്‍ഷകര്‍ സമ്പദ്‌വ്യവസ്ഥയുടെ മറ്റ് ഭാഗങ്ങളെപോലെ തെറ്റായ നയത്തിന്റെ ഇരകളായി മാറിയപ്പോള്‍ അവര്‍ നഷ്ടപരിഹാരം അര്‍ഹിക്കുന്നു എന്നതാണ് അഭിജിത്തിന്റെ കണ്ടെത്തല്‍. ഇതുതന്നെയാണ് ഏറ്റവും ചുരുങ്ങിയ പരിഹാര മാര്‍ഗവും. സ്ഥിരമായ പണപ്പെരുപ്പം നാല് ശതമാനമായി നിലനിര്‍ത്താന്‍ കഴിയാത്തപക്ഷം കൃഷിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള സംവിധാനം വേണം- ബാനര്‍ജി പറഞ്ഞു. ഈ വലിയ സാമ്പത്തിക സ്ഥാനമാറ്റത്തിനെതിരെ വ്യാപാരികളുടെ പ്രഖ്യാപിത പ്രതികരണങ്ങള്‍ എന്തായിരുന്നു. അവരുടെ യഥാര്‍ത്ഥ വില്‍പ്പന നഷ്ടത്തിന്റെ വലുപ്പത്തില്‍നിന്ന് തികച്ചും വ്യത്യസ്തമായി, സാമ്പിളിന്റെ 73 ശതമാനം ഇത് രാജ്യത്തിനും സമ്പദ്‌വ്യവസ്ഥക്കും ഒരു നല്ല കാര്യമാണെന്ന് ജനങ്ങള്‍ പറഞ്ഞത് തികച്ചും വിചിത്രമാണന്ന് ബാനര്‍ജി എഴുതി. അതേസമയം ആറ് ശതമാനം പേര്‍ മാത്രമാണ് ഇത് രാജ്യത്തിന് ദോഷകരമാണെന്ന് പറഞ്ഞത്.
സ്വന്തം വരുമാനത്തെ വല്ലാതെ പ്രതികൂലമായി ബാധിക്കുന്നതായി തോന്നുന്ന കാര്യങ്ങളെക്കുറിച്ച് വ്യാപാരികള്‍ക്ക് ഇത്ര നല്ല അഭിപ്രായം ഉണ്ടാകാതിരിക്കുന്നത് എന്തുകൊണ്ട്? ഒരു സാധ്യത, അവര്‍ അത് മോദിയുടെ ഉദ്ദേശ്യശുദ്ധിയായി ഈ ഉദ്യമത്തെ തെറ്റിദ്ധരിക്കുകയും അതുവഴി രാജ്യത്തിന്റെ ഭാവിക്കുവേണ്ടി സ്വയം നഷ്ടം ഏറ്റെടുക്കാനും തയ്യാറായി എന്നതാണ് ഏറ്റവും വിചിത്രം. തൊഴിലില്ലായ്മ വര്‍ധിച്ചു, ദാരിദ്ര്യം കൂടി. ഇതെല്ലാം സാമ്പത്തിക പ്രതിഭാസത്തിന്റെ ഭാഗമാണെന്നും സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമുള്ള വിശ്വാസമാണ് 76 ശതമാനം ആളുകള്‍ക്കും ഉണ്ടായിരുന്നത്. വില കുറയുമ്പോള്‍ കഷ്ടപ്പെടുന്നത് അഴിമതിക്കാരായ ആളുകളാണെന്ന തോന്നല്‍ പ്രതികാരബുദ്ധിയോടുകൂടി ജനങ്ങളില്‍ വളര്‍ന്ന്‌വരികയും അഴിമതിക്കെതിരെയാണ് മോദിയുടെ നയമെന്ന് വിശ്വസിച്ച് നിശബ്ദരാവുകയും ചെയ്തു. വലിയ അളവിലുള്ള പണമുള്ള ആളുകള്‍ക്ക് (അഴിമതിക്കാരായ സമ്പന്നര്‍) നഷ്ടം സംഭവിക്കുന്നതിന് എന്തു ത്യാഗവും ചെയ്യാന്‍ തയ്യാറായപ്പോള്‍ ഇരിക്കുന്ന മരം വെട്ടിമുറിക്കുന്നതുപോലെയുള്ളതാണെന്ന് അഭിജിത് വിലയിരുത്തി.
മതവിശ്വാസവും ജാതിയും വര്‍ഗീയതയും കൂട്ടിപ്പിടിച്ചുകൊണ്ട് വികസനത്തെ പൈശാചികവത്കരിക്കപ്പെടുകയാണ് മോദി ചെയ്തത്. വോട്ടര്‍മാര്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെ പ്രതികരിച്ചുവെന്ന് കാണാന്‍, ഇവര്‍ യു.പി തെരഞ്ഞെടുപ്പില്‍ മത-ജാതിവത്കരണം ഉപയോഗിച്ചപ്പോള്‍ സാമ്പത്തിക പൈശാചികത്വം ചിത്രത്തില്‍ വരാതെയായി. യു.പിയില്‍ പൈശാചികവത്കരണത്തിന്റെ നെഗറ്റീവ് സാമ്പത്തിക ആഘാതം ആദ്യം വിശകലനം ചെയ്തു. യുപിയിലെ ‘മാന്‍ഡിസി’ (മൊത്തക്കച്ചവട മാര്‍ക്കറ്റുകള്‍) ന്റെ സഹായം ഉപയോഗപ്പെടുത്തിയാണ് ജാതിമത ബ്രാക്കറ്റുകളുടെ സാമ്പത്തിക സ്വാധീനം ഇവര്‍ പഠിച്ചത്. യു.പിയില്‍ അത്തരം 131 മാന്‍ഡിമാരുണ്ട്. പൈശാചികവതേകരണത്തിന് മുമ്പും ശേഷവും ഉണ്ടായ വില്‍പനയും അതേപ്പറ്റിയുള്ള ജനങ്ങളുടെ പ്രതിരെണവും വിശകലനം ചെയ്തു. ബി.ജെ.പിക്കായി ആ നിയോജക മണ്ഡലത്തിലെ വോട്ട് വിഹിതത്തില്‍ പൈശായികവത്കരണത്തിന്‌ശേഷം വലിയ മാറ്റംവന്നതാണ് ഈ ഗവേഷകരെ അത്ഭുതപ്പെടുത്തിയത്.
നിയോജകമണ്ഡലത്തിന് ഏറ്റവും അടുത്തുള്ള മാണ്ഡിയില്‍ നേരിട്ട വലിയതോതിലുള്ള വില്‍പ്പന കുറവിനെയും വോട്ടിങ് പാറ്റേണിനെയും വിലയിരുത്തുകയാണ് ഇവര്‍ ചെയ്തത്. വില്‍പ്പനയുടെ കുറവ് നേരിട്ടോ അല്ലാതെയോ ആയ പൈശാചികവത്കരണത്തിന്റെ ഫലമാണെന്നും വോട്ടര്‍മാര്‍ക്ക് അറിയാം. ഈ മണ്ഡലത്തിലെല്ലാം ബി.ജെ.പിക്ക് വോട്ടിങ് കൂടിയത് സാമ്പത്തിക നയത്തോടുള്ള ജനങ്ങളുടെ നിസ്സംഗതയും അതേ അവസരത്തില്‍ മതം ജാതി തുടങ്ങിയവക്ക് പ്രാധാന്യം കൊടുക്കുന്ന ഗവണ്‍മെന്റിനോടുള്ള അനുഭാവവുമായിരുന്നു, ബി.ജെ.പിക്ക് ഉന്നതവിജയം സമ്മാനിച്ചത്. ബി.ജെ.പി അധികാരത്തിലേറുമ്പോള്‍ പ്രതീക്ഷിച്ചിരുന്ന നേട്ടവും യഥാര്‍ത്ഥത്തില്‍ ലഭ്യമായിട്ടുള്ള നേട്ടവും തമ്മിലുള്ള വ്യത്യാസം സാധാരണക്കാര്‍ക്ക് അനുകൂലമല്ല. 77 ശതമാനത്തോളം 2017 ഡിസംബര്‍ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള കാലത്ത് 77 ശതമാനത്തോളം വില്‍പ്പനയില്‍ കുറവ് വന്നപ്പോള്‍ മാണ്ഡിയിലെ വോട്ടര്‍മാര്‍ ഒരു ശതമാനം ബി.ജെ.പിക്കെതിരെ തിരിഞ്ഞു. പക്ഷേ ഈ ഒരു ശതമാനത്തിലെ കുറവ് വോട്ടെടുപ്പിന് 10 ദിവസം മുമ്പെയാണ് കണ്ടത്. എന്നാല്‍ വോട്ടിങ് പാറ്റേണ്‍ പിന്നീട് വലിയ തോതില്‍ മാറി 17 ശതമാനത്തോളം കൂടുതല്‍ വോട്ട് കിട്ടി. മതവും രാഷ്ട്രീയവും ബിസിനസ്സും കൂട്ടിക്കുഴച്ചപ്പോള്‍ ആചാരപരവും മതപരവുമായ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ജനതയാണ് ഇന്ത്യയിലുള്ളതെന്നും അതുകൊണ്ട് സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ഗീയതയുടെയും ജാതി പ്രീണനത്തിന്റെയും മുന്നില്‍ നിഷ്പ്രഭമാകുന്നുവെന്ന വിലയിരുത്തലാണ് അഭിജിത്തിനും കൂട്ടര്‍ക്കും ഉണ്ടായത്.
ആഗോള ദാരിദ്ര്യത്തിനുള്ള മാര്‍ക്കറ്റ് അധിഷ്ഠിത പരിഹാര മാര്‍ഗമാണ് ഇവര്‍ നിര്‍ദ്ദേശിച്ചത്. ‘മഹത്തായ വികസന പദ്ധതികള്‍’ എന്ന പേരില്‍ ഇവര്‍ മുന്നോട്ട്‌വെച്ച ആശയം ആസൂത്രണത്തിന് കുറഞ്ഞ പ്രാധാന്യം മാത്രമേ നല്‍കിയിട്ടുള്ളു. വിശാലമായ സാമാന്യവത്കരണവും സൂത്രവാക്യ ചിന്തയും ഇത് നിരസിക്കുന്നു. പകരം, വിദ്യാഭ്യാസം, ആരോഗ്യം, സമ്പാദ്യം, സംരംഭകത്വം, തുടങ്ങി മറ്റ് പല വിഷയങ്ങള്‍ക്ക് പ്രാധാനം നല്‍കി. ദരിദ്രര്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെ ചിന്തിക്കുന്നുവെന്ന് ഇവര്‍ വിലയിരുത്തുന്നു. അഞ്ച് ഭൂഖണ്ഡങ്ങളിലും കര്‍ശനമായ അതേ അവസരത്തില്‍ ക്രമരഹിതമായ നിയന്ത്രിത പരിശോധനയാണ് അവര്‍ നടത്തിയത്. ഏറ്റവും പ്രധാനമായി ദരിദ്രര്‍ക്ക് പറയാനുള്ളതാണ് അവര്‍ ശ്രദ്ധിച്ചത്. ഈ അനുഭവപരമായ സമീപനത്തില്‍നിന്നാണ്, ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള ഏറ്റവും മികച്ച തന്ത്രങ്ങള്‍ ഉയര്‍ന്നുവരികയെന്ന് രചയിതാക്കള്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും, വിശാലമായ നിഗമനങ്ങളില്‍ ഏര്‍പ്പെടുന്നതിനെ അവര്‍ എതിര്‍ക്കുന്നു. പകരം അവ ലളിതവും ശക്തവുമായ ചില പാഠങ്ങള്‍ വരയ്ക്കുന്നു, ചെറിയ മാറ്റങ്ങള്‍ വലിയ ഫലങ്ങള്‍ ഉളവാക്കുമെന്ന് വിശ്വസിക്കുന്നു. സാമ്പത്തിക പ്രവര്‍ത്തനത്തെ മതപരമായ ചങ്ങലക്കുള്ളില്‍ തളച്ചിടുന്ന കാലത്തോളം തൊഴിലില്ലായ്മയും ദാരിദ്ര്യവും രാജ്യത്തെ കീഴടക്കുമെന്ന് വിശ്വസിക്കുന്നു.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
News
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’
മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
-
kerala3 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം
-
kerala2 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്
-
kerala2 days ago
സൂംബ വിവാദം: ടി.കെ അഷ്റഫിന്റെ സസ്പെന്ഷന് പിന്‍വലിക്കണം; മുസ്ലിം സംഘടനാ നേതാക്കള്‍
-
india2 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
പൊട്ടിപ്പൊളിഞ്ഞ റൂമുകള്‍; അടര്‍ന്ന് വീണ് കോണ്‍ക്രീറ്റ് പാളികള്‍; കോട്ടയം മെഡിക്കല്‍ കോളജിലെ മെന്‍സ് ഹോസ്റ്റലും അപകടാവസ്ഥയില്‍
-
kerala3 days ago
സംസ്ഥാനത്ത് നാളെയും മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്
-
kerala3 days ago
ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആര്‍ക്കുമില്ല
-
kerala2 days ago
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സര്‍ക്കാര്‍