തിരുവനന്തപുരം: മാഹി ഇരട്ടക്കൊലപാതകത്തില്‍ സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ്. രണ്ട് കൊലപാതകങ്ങള്‍ നടന്നിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിയുന്നില്ല. ആര്‍.എസ്.എസും സി.പി.എമ്മും ചേര്‍ന്ന് നാടിനെ കൊലക്കളമാക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ന് ചേരുന്ന സര്‍വകക്ഷിയോഗത്തിന് പ്രസക്തിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി വിചാരിച്ചാല്‍ ഒരു മിനിറ്റ് കൊണ്ട് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാനാവും. കൊലപാതകം അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ആത്മാര്‍ഥതയില്ല. പൊലീസ് സേനയെ രാഷ്ട്രീയവത്കരിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.