Connect with us

Football

ലെവര്‍കൂസന് അട്ടിമറി തോല്‍വി; യൂറോപ്പലീഗ് കിരീടം അറ്റ്‌ലാന്റക്ക്

യൂറോപ്പ ലീഗ് കലാശപ്പോരില്‍ ഇറ്റാലിയന്‍ ക്ലബ്ബായ അറ്റ്ലാന്റയാണ് ബയര്‍ ലെവര്‍കൂസനെ തകര്‍ത്തെറിഞ്ഞത്.

Published

on

ഡബ്ലിന്‍: യൂറോപ്പില്‍ ഒരു വര്‍ഷത്തോളമായി അപരാജിത കുതിപ്പ് തുടര്‍ന്നിരുന്ന സാബി അലോണ്‍സോയും സംഘവും ഒടുവില്‍ അടിയറിവ് വെച്ചു. യൂറോപ്പ ലീഗ് കലാശപ്പോരില്‍ ഇറ്റാലിയന്‍ ക്ലബ്ബായ അറ്റ്ലാന്റയാണ് ബയര്‍ ലെവര്‍കൂസനെ തകര്‍ത്തെറിഞ്ഞത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അറ്റ്ലാന്റയുടെ വിജയം. അറ്റ്‌ലാന്റക്കായി ഹാട്രിക്കുമായി കളംനിറഞ്ഞ നൈജിരീയന്‍ അഡെമോല ലൂക്മാനാണ് ലെവര്‍കൂസന്റെ പടയോട്ടത്തിന് ഫുള്‍ സ്റ്റോപ്പിട്ടത്.

2023 മെയിന്‍ ബുണ്ടസ് ലീഗയില്‍ വി.എഫ്.എല്‍ ബോച്ചമിനോട് തോറ്റ ശേഷം ഇന്നലെ വരെ ലെവര്‍കൂസണ്‍ പരാജയമെന്താന്നാണ് അറിഞ്ഞിരുന്നില്ല. 51 മത്സരങളില്‍ തോല്‍വിയറിയാതെ നടത്തിയ കുതിപ്പിനാണ് ഇതോടെ വിരാമമായത്. ഇതാദ്യമായാണ് അറ്റ്ലാന്റ യൂറോപ്പ ലീഗ് കിരീടത്തില്‍ മുത്തമിടുന്നത്. സീസണിലെ രണ്ടാം കിരീടത്തിനായിരുന്നു ലെവര്‍കൂസന്‍ ഇറങ്ങിയത്. ഡി.എഫ്.ബി പൊകല്‍ ഫൈനലും ലെവര്‍കൂസന്‍ കളിക്കുന്നുണ്ട്.

Football

യൂറോയില്‍ ഇന്ന് ഇംഗ്ലണ്ട് ഇറങ്ങുന്നു, എതിരാളികള്‍ സെര്‍ബിയ

1966ലെ ​ലോ​ക​കി​രീ​ട​ത്തി​നു​ ശേ​ഷം സു​പ്ര​ധാ​ന ട്രോ​ഫി​ക​ളൊ​ന്നും നേ​ടാ​നാ​കാ​ത്ത ടീം ​കിരീട വരൾച്ചയ്ക്ക് അറുതി വരുത്താനാണ് ഈ യൂറോകപ്പിനെത്തുന്നത്.

Published

on

 ഹാരികെയ്‌നിന്റെയും ബെല്ലിങ്ഹാമിന്റെയും ഇംഗ്ലണ്ട് ഇന്ന് സെർബിയക്കെതിരെ ആദ്യ പോരാട്ടത്തിനിറങ്ങുന്നു. തിങ്കളാഴ്ച്ച പുലർച്ചെ 12:30 നാണ് മത്സരം. എല്ലാ കാലത്തും മികച്ച ടീമുണ്ടായിട്ടും ഇത് വരെയും ഒരിക്കൽ പോലും യൂറോ കപ്പ് കിരീടം നേടാൻ കഴിയാത്ത ടീമാണ് ഇംഗ്ലണ്ട്. 1968ൽ മൂന്നാം സ്ഥാനത്തെത്തിയതാണ് ഏറ്റവും മികച്ച പ്രകടനം.

1966ലെ ​ലോ​ക​കി​രീ​ട​ത്തി​നു​ ശേ​ഷം സു​പ്ര​ധാ​ന ട്രോ​ഫി​ക​ളൊ​ന്നും നേ​ടാ​നാ​കാ​ത്ത ടീം ​കിരീട വരൾച്ചയ്ക്ക് അറുതി വരുത്താനാണ് ഈ യൂറോകപ്പിനെത്തുന്നത്. മറുവശത്ത് എ​ഴു​തി​ത്ത​ള്ളാ​ൻ ക​ഴി​യാ​ത്ത സെ​ർ​ബി​യ​യാ​ണ് എ​തി​രാ​ളി​ക​ൾ.

പ​രി​ശീ​ല​ക​ൻ ഗാ​രെ​ത്ത് സൗ​ത്ഗേ​റ്റി​ന് കി​ഴീ​ൽ ഇം​ഗ്ല​ണ്ടി​ന്റെ അവസാ​ന ടൂ​ർ​ണ​മെ​ന്റാ​ണി​ത്. റ​യ​ൽ മാ​ഡ്രി​ഡിന് ത​ന്റെ അരങ്ങേ​റ്റ സീ​സ​ണി​ൽ​ ത​ന്നെ സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ലും ചാ​മ്പ്യ​ൻ​സ് ലീ​ഗി​ലും ജേ​താ​ക്ക​ളാ​ക്കി​യ ജൂ​ഡ് ബെ​ല്ലി​ങ്ഹാ​മി​ലാ​ണ് പ്ര​ധാ​ന പ്ര​തീ​ക്ഷ.
ബ​യേ​ൺ മ്യൂ​ണി​ക്കി​നാ​യി ജ​ർ​മ​ൻ ബു​ണ്ട​സ് ലി​ഗ​യി​ൽ മി​ന്നും​പ്ര​ക​ട​നം ന​ട​ത്തി‍യ ഇം​ഗ്ലീ​ഷ് നാ​യ​ക​ൻ ഹാ​രി കെ​യ്നും കരുത്തായി കൂടെയുണ്ട്. സൗ​ദി പ്രോ ​ലി​ഗീ​ലും കി​ങ്സ് ക​പ്പി​ലും അ​ൽ ഹി​ലാ​ലി​നെ ജേ​താ​ക്ക​ളാ​ക്കി​യ സ്ട്രൈ​ക്ക​ർ അ​ല​ക്സാ​ണ്ട​ർ മി​ത്രോ​വി​ച് ആണ് സെർബിയൻ നിരയിലെ പ്രധാന താരം.
ഗ്രൂപ്പ് സിയിലെ മറ്റൊരു പോരാട്ടത്തിൽ സ്ലോവേനിയയും ഡെന്മാർക്കും തമ്മിൽ ഏറ്റുമുട്ടും. ഞായാറാഴ്ച്ച രാത്രി 9: 30 നാണ് മത്സരം. ഗ്രൂ​പ് ഡി ​മ​ത്സ​ര​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ പോ​ള​ണ്ട് നേ​രി​ടും. ഞായാറാഴ്ച്ച വൈകുന്നേരം 6:30 നാണ് മത്സരം. പ​രി​ക്കേ​റ്റ നായ​ക​ൻ റോ​ബ​ർ​ട്ട് ലെ​വ​ൻ​ഡോ​വ്സ്കി പോ​ളി​ഷ് സം​ഘ​ത്തി​നാ​യി ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​റ​ങ്ങി​ല്ല. മി​ഡ് ഫീൽ​ഡ​ർ ഫ്രാ​ങ്കി ഡി ​ജോങ്‌ ഇന്ന് ഓറഞ്ച് നിരയിൽ കളിക്കില്ല.

Continue Reading

Football

യൂറോകപ്പ്:ജയത്തോടെ തുടങ്ങാന്‍ ജര്‍മ്മനി, ആതിഥേയരെ വിറപ്പിക്കാന്‍ സ്‌കോട്ട്‌ലാന്റ്

2018, 2022 ലോകകപ്പുകളില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ യൂറോപ്യന്‍ വമ്പന്‍മാര്‍ക്ക് യൂറോകപ്പ് കിരീടം നേടുന്നതിലൂടെ തങ്ങളുടെ പ്രതാപം വീണ്ടെടുക്കുക എന്നതാവും ലക്ഷ്യം.

Published

on

സ്വന്തം നാട്ടില്‍ നടക്കുന്ന യൂറോ കപ്പ് ജയത്തോടെ ആരംഭിക്കാന്‍ ലക്ഷ്യമിട്ട് ജര്‍മ്മനി ഇന്നിറങ്ങുന്നു. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 12.30ന് നടക്കുന്ന മത്സരത്തില്‍ സ്‌കോട്ട്‌ലന്റാണ് ജര്‍മ്മനിയുടെ എതിരാളികള്‍. 2018, 2022 ലോകകപ്പുകളില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ യൂറോപ്യന്‍ വമ്പന്‍മാര്‍ക്ക് യൂറോകപ്പ് കിരീടം നേടുന്നതിലൂടെ തങ്ങളുടെ പ്രതാപം വീണ്ടെടുക്കുക എന്നതാവും ലക്ഷ്യം. 2006 ലെ ലോകകപ്പിന് ശേഷം ജര്‍മനിയില്‍ എത്തുന്ന ആദ്യ മേജര്‍ ടൂര്‍ണമെന്റ് കൂടിയാണ് ഇത്തവണത്തേത്.

അതുകൊണ്ട് തന്നെ വിരമിച്ച മിഡ്ഫീല്‍ഡ് ടോണി ക്രൂസിനെയടക്കം തിരിച്ചുവിളിച്ച് കരുത്തുറ്റ നിരയുമായാണ് ജര്‍മ്മനി ഇറങ്ങുന്നത്. മിഡ്ഫീല്‍ഡാണ് ജര്‍മ്മനിയുടെ കരുത്ത്. റയല്‍ മാഡ്രിഡ് താരം ടോണി ക്രൂസിന് പുറമെ ബാഴ്‌സലോണയുടെ ഇല്‍കായ് ഗുണ്ടോഗന്‍, ബയേണ്‍ മ്യൂണിക് താരങ്ങളായ ജമാല്‍ മുസിയാല, ലിറോയ് സാനെ, ബയേര്‍ ലെവര്‍കുസന്റെ അപരാജിത കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ച ഫ്‌ലോറിയന്‍ വിര്‍ട്‌സ് എന്നിവരെല്ലാം അടങ്ങിയ മധ്യ നിര ഒരേ സമയം മുന്നേറ്റത്തിലേക്ക് പന്ത് ചലിപ്പിക്കാനും എതിര്‍മുന്നേറ്റത്തിന്റെ മുന്നേറ്റത്തിന്റെ മുനയൊടിക്കാനും കഴിയുള്ളവരാണ്. ലിവര്‍പൂള്‍ സൂപ്പര്‍ താരം ആന്‍ഡി റോബര്‍ട്ട്സണ്‍ എന്ന നായകനിലാണ് സ്‌കോട്ട്‌ലാന്‍ഡ് പ്രതീക്ഷ വെക്കുന്നത്. കാല്‍മുട്ടിന് പരിക്കേറ്റ സ്ട്രൈക്കര്‍ ലിന്‍ഡണ്‍ ഡൈക്സ് പുറത്തായത് സ്‌കോട്ട്‌ലാന്ഡിന് തിരിച്ചടിയാണ്.

Continue Reading

Football

യൂറോകപ്പ്; എല്ലാ വമ്പന്മാരും ജര്‍മന്‍ മണ്ണിലെത്തി…

Published

on

സഹീലു റഹ്മാന്‍

യൂറോ കപ്പ് 2024 നു നാളെ രാത്രി 12:30 ഓടെ തിരി തെളിയും. ഉല്‍ഘാടന മത്സരത്തില്‍ ആതിഥേയരായ ജര്‍മനി സ്‌കോട്ട്‌ലന്റിനെ നേരിടും. ശനി ഞായര്‍ തിങ്കള്‍ ദിവസങ്ങളിലായി പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്‌പെയിന്‍ ഹോളണ്ട്, ഇറ്റലി തുടങ്ങിയ കൊലകൊമ്പന്മാര്‍ ഗ്രൂപ്പ് സ്റ്റേജിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങും.

വമ്പന്മാര്‍ അരങ്ങു വാഴാന്‍പോകുന്ന ജര്‍മന്‍ മണ്ണില്‍ നിന്നും ഇത്തവണ ആരായിരിക്കും യൂറോപ്പിന്റെ ഈ സ്വപ്ന കിരീടത്തില്‍ മുത്തമിടുന്നതെന്ന് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ബെര്‍ലിന്‍, കൊളോണ്‍, ഡോര്‍ട്ട്മുണ്ട്, ഡസല്‍ഡോര്‍ഫ്, ഫ്രാങ്ക്ഫര്‍ട്ട്, ഗെല്‍സെന്‍കിര്‍ച്ചന്‍, ഹാംബര്‍ഗ്, ലീപ്‌സിംഗ്, മ്യൂണിക്, സ്റ്റട്ട്ഗാര്‍ട്ട് എന്നീ പത്ത് നഗരങ്ങളിലാണ് യൂറോ കപ്പ് വേദികള്‍ സജ്ജമാക്കിയിരിക്കുന്നത്. 51 മത്സരങ്ങളുള്ള ടൂര്‍ണമെന്റില്‍ ആറ് ഗ്രൂപ്പുകളിലായി 24 ടീമുകള്‍ പങ്കെടുക്കും. ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടം ജൂണ്‍ 26 വരെ നീളും.

തുടര്‍ന്ന് 16 ടീമുകളുടെ നോക്കൗട്ട് മത്സരങ്ങള്‍ ജൂണ്‍ 29 ന് ആരംഭിക്കും. ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്ക് നോക്ക് ഔട്ട് മത്സരങ്ങള്‍ കളിക്കാം. ഇതിന് പുറമെ നാല് മൂന്നാം സ്ഥാനക്കാര്‍ക്കും നോക്ക് ഔട്ടിലെത്താം.

ടീം സ്‌ട്രെങ്ത് എടുത്താല്‍ ഫ്രാന്‍സും ഇംഗ്ലണ്ടും ഒരുപോലെ മികച്ചു നില്‍ക്കുന്നു. ടോപ് സ്‌കോറര്‍ പട്ടം നേടാന്‍ എംബാപ്പെയും ഹാരികെയ്‌നും തയ്യാറായി കഴിഞ്ഞു. പൊതുവെ ആക്രമണ ഫുട്‌ബോളിന് പേരുകേട്ടതാണ് യൂറോ കപ്പ്. നിലവിലെ ജേതാക്കളായ ഇറ്റലി കിരീടം നിലനിര്‍ത്താന്‍ പന്തു തട്ടുമ്പോള്‍, 1966 ശേഷം കിരീടമില്ലാത്ത ഇംഗ്ലണ്ട് ഇത്തവണ കിരീടത്തിന് കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.

കുഞ്ഞന്മാരെ ആരും ചെറുതായി കാണുന്നില്ല.സ്ലോവേനിയ, സെര്‍ബിയ,ഓസ്ട്രിയ,റോമാനിയ എന്നിങ്ങനെയുള്ളവരും മികച്ച സ്‌ക്വാഡുമായി യൂറോയില്‍ പന്തു തട്ടും.

റോണോള്‍ഡോയുടെ ബലത്തിലാണ് പോര്‍ചുഗല്‍ ഇറങ്ങുന്നത്. 2016ല്‍ സാക്ഷാല്‍ പോഗ്ബയുടെ ഫ്രാന്‍സിനെ തകര്‍ത്താണ് അണ്ണനും സംഘവും കിരീടം ചൂടിയത്. എല്ലാ ടീമും ഒന്നിനൊന്ന്് മികച്ചതാണ്. അങ്ങനെ വരുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നല്ലൊരു കാല്‍പന്ത് ആരവം കാണാം. ജൂലൈ 14 ന് ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനില ഒളിമ്പിയ സ്റ്റേഡിയത്തിലായിരിക്കും യൂറോ-2024 ന്റെ ഫൈനല്‍.

ഗ്രൂപ്പും ടീമുകളും

ഗ്രൂപ്പ് എ: ജര്‍മ്മനി, സ്‌കോട്ട്‌ലാന്റ്, ഹംഗറി, സ്വിറ്റ്‌സര്‍ലാന്റ്
ഗ്രൂപ്പ് ബി: സ്‌പെയിന്‍, ക്രൊയേഷ്യ, ഇറ്റലി, അല്‍ബേനിയ
ഗ്രൂപ്പ് സി: സ്ലോവേനിയ, ഡെന്‍മാര്‍ക്, സെര്‍ബിയ, ഇംഗ്ലണ്ട്
ഗ്രൂപ്പ് ഡി: പോളണ്ട്, നെതര്‍ലാന്റ്‌സ്, ഓസ്ട്രിയ, ഫ്രാന്‍സ്
ഗ്രൂപ്പ് ഇ: ബെല്‍ജിയം, സ്ലോവാക്യ, റൊമാനിയ, യുക്രയ്ന്‍
ഗ്രൂപ്പ് എഫ്: തുര്‍ക്കി, ജോര്‍ജിയ, പോര്‍ച്ചുഗല്‍, ചെക്‌റിപബ്ലിക്‌

 

Continue Reading

Trending