Connect with us

Sports

ഫുട്‌ബോള്‍ താരം ഡെലെ അല്ലിയുടെ ലൈംഗിക വീഡിയോ ഇന്റര്‍നെറ്റില്‍

Published

on

ഇംഗ്ലീഷ് ഫുട്‌ബോളറും ടോട്ടനം ഹോട്‌സ്പര്‍ താരവുമായ ഡെലെ അല്ലിയുടെ ലൈംഗിക വീഡിയോ ഇന്റര്‍നെറ്റില്‍. 21-കാരനായ മിഡ്ഫീല്‍ഡറും അജ്ഞാത വനിതയും തമ്മിലുള്ള ലൈംഗിക ക്രിയയുടെ 10 സെക്കന്റുള്ള വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മൂന്നാമതൊരാള്‍ ചിത്രീകരിച്ച വീഡിയോ ആണിതെന്നും അല്ലിയുടെ അറിവോടെയാണിതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വളരെ നാളുകള്‍ക്കു മുമ്പുള്ളതാണ് വീഡിയോ എന്നാണ് സൂചന. നിലവില്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അല്ലി ടാറ്റൂ ചെയ്തിട്ടുണ്ട്. എന്നാല്‍, ലീക്കായ വീഡിയോയില്‍ താരത്തിന്റെ ശരീരത്തില്‍ ചിത്രങ്ങളൊന്നുമില്ല.

ബ്രിട്ടീഷ് മ ാേഡല്‍ റൂബി മേയ് ആണ് ഡെലി അല്ലിയുടെ കാമുകി. എന്നാല്‍ വീഡിയോയില്‍ ഉള്ളത് അവര്‍ അല്ല എന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റൂബി മേയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ടോട്ടനം താരം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്.

ഇംഗ്ലണ്ടിന്റെയും ടോട്ടനം ഹോട്‌സ്പറിന്റെയും ഭാവി താരമായി വിലയിരുത്തപ്പെടുന്ന അല്ലിയുടെ വീഡിയോയോട് സോഷ്യല്‍ മീഡിയ ആവേശത്തോടെയാണ് പ്രതികരിക്കുന്നത്.

Cricket

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര; രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 122 റണ്‍സിന്റെ തോല്‍വി

ഓപ്പണര്‍ ജോര്‍ജിയ വോള്‍ (101), എല്ലിസ് പെറി (105) എന്നിവരുടെ സെഞ്ചുറികളുടെ മികവില്‍ ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരായ രണ്ടാം വനിതാ ഏകദിനത്തില്‍ 122 റണ്‍സിന് ബ്രിസ്ബേനില്‍ പരമ്പര സ്വന്തമാക്കി.

Published

on

ഓപ്പണര്‍ ജോര്‍ജിയ വോള്‍ (101), എല്ലിസ് പെറി (105) എന്നിവരുടെ സെഞ്ചുറികളുടെ മികവില്‍ ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരായ രണ്ടാം വനിതാ ഏകദിനത്തില്‍ 122 റണ്‍സിന് ബ്രിസ്ബേനില്‍ പരമ്പര സ്വന്തമാക്കി. ബാറ്റ് ചെയ്യാന്‍ തിരഞ്ഞെടുത്തതിന് ശേഷം ഓസ്ട്രേലിയ ലക്ഷ്യം കണ്ടു. 8 വിക്കറ്റിന് 371 എന്ന കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി. ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്കെതിരായ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. പിന്നീട് ആതിഥേയര്‍ ഇന്ത്യയെ 44.5 ഓവറില്‍ 249 റണ്‍സിന് പുറത്താക്കി മത്സരം അനായാസം അവസാനിപ്പിച്ചു.

”ഞങ്ങള്‍ക്ക് ഇടയില്‍ കുറച്ച് കൂട്ടുകെട്ട് ലഭിച്ചു, ഞങ്ങള്‍ക്ക് പോസിറ്റീവ് മാനസികാവസ്ഥ ഉണ്ടായിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് കുറച്ച് റണ്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ,” മത്സരത്തിന് ശേഷം ഹര്‍മന്‍പ്രീത് പറഞ്ഞു.

‘ഞങ്ങള്‍ കുറച്ച് അവസരങ്ങള്‍ സൃഷ്ടിച്ചു, പക്ഷേ അവ എടുക്കാന്‍ കഴിഞ്ഞില്ല, അവര്‍ എങ്ങനെ ബാറ്റ് ചെയ്തു എന്നതിന്റെ ക്രെഡിറ്റ് ഞങ്ങള്‍ അവര്‍ക്ക് നല്‍കണം. അടുത്ത മത്സരത്തില്‍ ഞങ്ങള്‍ എങ്ങനെ ബൗള്‍ ചെയ്യുമെന്ന് ഞങ്ങളുടെ പദ്ധതികളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഞങ്ങള്‍ക്ക് 50 ഓവറുകള്‍ പൂര്‍ണ്ണമായി ബാറ്റ് ചെയ്യണം, ഞങ്ങള്‍ ചെയ്യണം”.

ആദ്യ ഏകദിനത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് തോറ്റിരുന്നു. മൂന്നാമത്തെയും അവസാനത്തെയും ഏകദിനം ബുധനാഴ്ച പെര്‍ത്തില്‍ നടക്കും.

 

Continue Reading

News

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; പതിനൊന്നാം റൗണ്ടില്‍ ഗുകേഷിന് ജയം

ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് ഗുകേഷ് മുന്നേറിയത്.

Published

on

ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ പതിനൊന്നാം റൗണ്ട് മത്സരത്തില്‍ ഇന്ത്യന്‍ യുവ താരം ഡി ഗുകേഷിന് ജയം. നിലവിലെ ചാംപ്യനായ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് ഗുകേഷ് മുന്നേറിയത്. ചാംപ്യന്‍ഷിപ്പില്‍ ആറു പോയിന്റുമായി ഗുകേഷാണ് ഇപ്പോള്‍ മുന്നില്‍.

ഇതോടെ ആറു പോയിന്റാണ് ഗുകേഷ് നേടിയത്. ഇനി ഒന്നരപോയിന്റാണ് ലോക ചാംപ്യന്‍ പട്ടത്തിലേക്ക് ഗുകേഷിന് ലക്ഷ്യം വെക്കേണ്ടത്. ചാംപ്യന്‍ഷിപ്പില്‍ ഇനി അവശേഷിക്കുന്നത് മൂന്ന് മത്സരങ്ങളാണ്. ഡിങ് ലിറന് നിലവില്‍ അഞ്ച് പോയന്റാണുള്ളത്.

ഡിങ് ലിറനുമായുള്ള കഴിഞ്ഞ റൗണ്ടും സമനിലയിലാണ് അവസാനിച്ചിരുന്നത്. ഒന്നാം റൗണ്ടില്‍ ഡിങ് ലിറനും മൂന്നാം റൗണ്ടില്‍ ഗുകേഷ്ുമാണ് വിജയിച്ചത്. പത്താം മത്സരവും സമനിലയില്‍ പിരിഞ്ഞതോടെ തുടരെ ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പം നിന്നത്.

Continue Reading

Cricket

2024-ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 50 വിക്കറ്റ് തികക്കുന്ന ആദ്യ ബോളറായി ബുംറ

വെറും 11 ടെസ്റ്റുകളിൽ നിന്നാണ് ഇന്ത്യൻ പേസറുടെ നേട്ടം.

Published

on

ടെസ്റ്റ് ക്രിക്കറ്റിൽ ജസ്പ്രീത് ബുംറയുടെ വിക്കറ്റ് വേട്ട തുടരുന്നു. അഡ്‌ലൈഡിൽ അരങ്ങേറുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ഇന്നിങ്‌സിൽ ആസ്‌ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാൻ ഖ്വാജയെ പുറത്താക്കിയതോടെ കലണ്ടർ വർഷം ബുംറ 50 വിക്കറ്റുകൾ തന്റെ പേരിൽ കുറിച്ചു. ഈ വർഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമാണ് ബുംറ. വെറും 11 ടെസ്റ്റുകളിൽ നിന്നാണ് ഇന്ത്യൻ പേസറുടെ നേട്ടം.

ഇന്ത്യൻ ക്രിക്കറ്റിൽ കപിൽ ദേവ്, സഹീർ ഖാൻ എന്നിവർ മാത്രമാണ് മുമ്പ് ഒരു കലണ്ടർ വർഷം 50 വിക്കറ്റ് നേടിയിട്ടുള്ള കളിക്കാർ. 15.14 ആവറേജിലാണ് ബുംറയുടെ ചരിത്ര നേട്ടം. 3 ആണ് താരത്തിന്റെ എക്കോണമി റേറ്റ്. പെർത്തിൽ അരങ്ങേറിയ ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ബുംറയുടെ ചിറകേറിയാണ് ഇന്ത്യം ജയം പിടിച്ചത്. രണ്ട് ഇന്നിങ്‌സിലുമായി എട്ട് വിക്കറ്റാണ് ബുംറ തന്റെ പോക്കറ്റിലാക്കിയത്.

അതേസമയം അഡ്‍ലൈഡ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യന്‍ ബാറ്റിങ് നിര ഓസീസ് ബോളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. മിച്ചൽ സ്റ്റാർക്ക് കൊടുങ്കാറ്റായാവതരിച്ചപ്പോൾ വെറും 180 റൺസിന് സന്ദർശകർ കൂടാരം കയറി. 15 ഓവറിൽ 48 റൺസ് വഴങ്ങി ആറ് വിക്കറ്റ് പിഴുതാണ് മിച്ചൽ സ്റ്റാർക്ക് ഇന്ത്യൻ ബാറ്റിങ് നിരയുടെ ചിറകൊടിച്ചത്‌.

42 റൺസെടുത്ത നിതീഷ് റെഡ്ഡിയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. 37 റൺസെടുത്ത കെ.എൽ രാഹുലും 31 റൺസെടുത്ത ശുഭ്മാൻ ഗില്ലും 22 റൺസെടുത്ത അശ്വിനുമാണ് അൽപമെങ്കിലും പൊരുതി നോക്കിയ മറ്റു ബാറ്റർമാർ. ഇന്ത്യൻ നിരയിൽ മൂന്ന് കളിക്കാർ സംപൂജ്യരായി മടങ്ങി

Continue Reading

Trending