ലണ്ടന്‍: ആവേശകരമായ മത്സരത്തില്‍ ടോട്ടനം ഹോട്ട്‌സ്പര്‍സും മാഞ്ചസ്റ്റര്‍ യുനൈറ്റഡും സമനിലയില്‍ പിരിഞ്ഞു. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളില്‍ ഡിഫന്‍ഡര്‍ മതിയ്‌സ് ഡിലിറ്റ് നേടിയ ഹെഡര്‍ ഗോളാണ് യുനൈറ്റഡിന് വിലപ്പെട്ട സമനില ഉറപ്പിച്ചത്.
പോയിന്റ് പട്ടികയില്‍ യുനൈറ്റഡ് ഏഴാമതും ടോട്ടനം മൂന്നാമതുമാണ് തുടരുന്നത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ എംബ്യുമോ (32′) നേടിയ ഗോളിലൂടെ യുനൈറ്റഡ് ലീഡ് നേടി. എന്നാല്‍ അവസാന പത്ത് മിനിറ്റില്‍ ടോട്ടനം തിരിച്ചടിച്ചു മതിയാസ് ടെല്‍ (84′) റിചാര്‍ലിസണ്‍ (90+1′) എന്നിവര്‍ ഗോള്‍ നേടി ലീഡ് സ്വന്തമാക്കി. പിന്നീടാണ് ഡിലിറ്റ് (90+6′) നേടിയ ഹെഡര്‍ ഗോളിലൂടെ യുനൈറ്റഡ് സമനില പിടിച്ചത്.
മത്സരത്തിനിടെ സ്ട്രൈക്കര്‍ ഷെസ്‌കോയ്ക്ക് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് പുറത്തായി. എല്ലാ സബ്സ്‌റിട്യൂഷനും കഴിഞ്ഞതോടെ അവസാന പത്ത് മിനിറ്റ് യുനൈറ്റഡ് പത്ത് പേരുമായി കളിക്കേണ്ടിവന്നു.
പ്രീമിയര്‍ ലീഗിലെ മറ്റ് മത്സരങ്ങളില്‍ എവര്‍ട്ടണ്‍ ഫുള്‍ഹാമിനെ തോല്‍പ്പിക്കുകയും വെസ്റ്റ് ഹാം ബേണ്‍ലിയെ മറികടക്കുകയും ചെയ്തു. എവര്‍ട്ടണിനായി ഇദ്രിസ്സ ഗ്വയ (45+4′), മിഷേല്‍ കീനു (81′) എന്നിവര്‍ ഗോളുകള്‍ നേടി. വെസ്റ്റ് ഹാമിനായി കല്ലം വില്‍സണ്‍ (44′), തോമസ് സൂസെക് (77′), കൈല്‍ വാള്‍ക്കര്‍ പീറ്റേഴ്സ് (87′) എന്നിവര്‍ ഗോള്‍ നേടി. ബേണ്‍ലിക്കായി സീന്‍ ഫ്‌ലെമിങ് (35′), ജോഷ് കല്ലന്‍ (90+7′) എന്നിവര്‍ ഗോള്‍ നേടി.