Connect with us

Culture

ഇ.അഹമ്മദ്: ഫലസ്തീനികളുടെ ലക്ഷ്യത്തിനായി പോരാടിയ നേതാവെന്ന് ഉപരാഷ്ട്രപതി

Published

on

ന്യൂഡല്‍ഹി: അന്തര്‍ദേശീയ തലത്തില്‍ ഫലസ്തീനികളുടെ ലക്ഷ്യത്തിനായി പോരാടിയ നേതാവായിരുന്നു ഇ.അഹമ്മദെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി അനുസ്മരിച്ചു. കെ.എം.സി.സി ഡല്‍ഹി ഘടകം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നയതന്ത്ര തലത്തില്‍ ഉന്നതങ്ങളില്‍ ചെന്ന് ഇടപെടല്‍ നടത്താന്‍ അസാമാന്യ ധൈര്യം പ്രകടിപ്പിച്ച അദ്ദേഹം മാനവികതക്കു ഊന്നല്‍ നല്‍കിയാണ് പ്രവര്‍ത്തിച്ചത്. നിര്‍ണായക ഘട്ടങ്ങളില്‍ അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ എടുത്തുപറയേണ്ടതാണെന്നും ഹാമിദ് അന്‍സാരി പറഞ്ഞു.

1206_1586_1918_2606

ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യന്‍ ബന്ധം ഊഷ്മളമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് ഇ.അഹമ്മദെന്ന് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് അനുസ്മരിച്ചു. വിദേശകാര്യമന്ത്രി എന്ന നിലയില്‍ അഹമ്മദ് നല്‍കിയ സംഭവനകള്‍ക്ക്് രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നതായും മന്‍മോഹന്‍ സിങ് പറഞ്ഞു. രാജ്യത്തിനു പുറത്ത് ഇന്ത്യന്‍ മതനിരപേക്ഷതയുടെ തിളക്കമാര്‍ന്ന മുഖമായി അഹമ്മദ് എല്ലാവരുടെയും മനസ്സുകളിലുണ്ടാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞു. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും ആന്റണി പറഞ്ഞു. പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഇ.അഹമ്മദെന്ന് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

Film

ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റി ഒ.ടി.ടിയിലേക്ക്

Published

on

ടൊവിനോ തോമസ്, തൃഷ കൃഷ്ണൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഖിൽ പോൾ, അനസ് ഖാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണ് ഐഡന്റിറ്റി. ചിത്രം ഒ.ടി.ടിയിൽ എത്തുന്നുന്നു. ജനുവരി 31 ന് സീ 5 ആണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. മലയാളത്തെ കൂടാതെ കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം കാണാം.

രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയ് സി ജെയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.ജനുവരി 2 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്.

തൃഷയായിരുന്നു ചിത്രത്തിലെ നായിക. വിനയ് റോയ്,അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ എന്നിവരാണ് മറ്റുതാരങ്ങൾ.ബോളിവുഡ് താരം മന്ദിര ബേദി ഒരു പ്രധാനകഥാപാത്രത്തെ അവതരപ്പിച്ചിട്ടുണ്ട്.

സംവിധായകരായ അഖിൽ പോൾ -അനസ് ഖാൻ എന്നിവർ ചേർന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്.അഖിൽ ജോർജാണ് ഛായാഗ്രാഹകൻ. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയിയുടെതാണ്.

Continue Reading

Film

സംസ്ഥാന ചലച്ചിത്രപുരസ്കാരം നിരസിച്ച് കിച്ച സുദീപ്

അവാർഡ് ലഭിച്ചത് പയൽവാൻ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്

Published

on

കർണാടക സർക്കാർ 2019ലെ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖാപിച്ചത് ഈയിടെയാണ്. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് കിച്ച സുദീപ് ആണ്. അദ്ദേഹത്തിന് അവാർഡ് ലഭിച്ചത് പയൽവാൻ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്. എന്നാൽ, ഈ പുരസ്‌കാരം നിരസിച്ചിരിക്കുകയാണ് താരം.

തനിക്ക് പകരം അർഹരായ മറ്റാർക്കെങ്കിലും അവാർഡ് നല്കണമെന്നാണ് അദ്ദേഹം സർക്കാരിനോടും ജൂറിയോടും അഭ്യർത്ഥിച്ചിരിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് നടൻ്റെ പ്രതികരണം. പുരസ്കാരങ്ങൾ സ്വീകരിക്കില്ലെന്ന് കുറേ കാലങ്ങളായി തീരുമാനിച്ചിരിക്കുന്നതാണ്. ഭാവിയിലും ഒരു പുരസ്കാരവും സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങൾകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

സിനിമയ്ക്കുവേണ്ടി ഹൃദയം നൽകിയ അർഹരായ മറ്റ് അഭിനേതാക്കൾ ഇൻഡസ്ട്രിയിലുണ്ട്. ഈ പുരസ്കാരം അങ്ങനെ അവർക്ക് നൽകണം. അതുകാണുമ്പോൾ താൻ ഏറെ സന്തോഷിക്കുമെന്ന് അദ്ദേഹം കുറിച്ചു. ജൂറി അംഗങ്ങളോടും സംസ്ഥാന സർക്കാരിനോടും ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു.

എന്റെ തിരഞ്ഞെടുപ്പിനെ നിങ്ങൾ ബഹുമാനിക്കുകയും ഞാൻ തിരഞ്ഞെടുത്ത പാതയിൽ എന്നെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ പ്രവർത്തനത്തെ അംഗീകരിച്ചതിനും ഈ അവാർഡിന് എന്നെ പരിഗണിച്ചതിനും ബഹുമാനപ്പെട്ട ജൂറി അംഗങ്ങൾക്കും സംസ്ഥാന സർക്കാരിനും ഒരിക്കൽ കൂടി നന്ദി പറയുന്നുവെന്ന് സുദീപ് കൂട്ടിച്ചേർത്തു.

Continue Reading

Film

പുഷ്പ വൈൽഡ് ഫയർ ഒടിടിയിലേക്ക്

ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

Published

on

തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ നായകനാക്കി സുകുമാർ സംവിധാനം നിർവഹിച്ച പാൻ ഇന്ത്യൻ ചിത്രമാണ് പുഷ്പ 2 . ഇന്ത്യൻ സിനിമയിലെ സമീപകാല കളക്ഷൻ റെക്കോർഡുകൾ എല്ലാം പഴങ്കഥയാക്കി മുന്നേറുകയാണ് ഈ അല്ലു അർജുൻ ചിത്രം. സിനിമയ്ക്ക് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിൽ പോലും ഇതൊന്നും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചിട്ടില്ല. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രം ആഗോള ബോക്സ്ഓഫീസിൽ 1800 കോടിയിലധികം കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ട്. തിയേറ്ററുകളിൽ വലിയ ആരവം സൃഷ്‌ടിച്ച സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച അപ്ഡേറ്റുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.ജനുവരി 30-31 തീയതികളിൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ സിനിമ ലഭ്യമാകും എന്നാണ് സൂചന.

ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്‌ക്രീനുകളിൽ ഡിസംബര്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിച്ചത്.

 

Continue Reading

Trending