Connect with us

kerala

ഇ.അഹമ്മദ് ഫൗണ്ടേഷന്‍ ഉദ്ഘാടനം നാളെ; പി.എം.എ.സലാം, കെ.മുരളീധരന്‍ എം.പി. പങ്കെടുക്കും

ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി എം എ സലാം നിര്‍വഹിക്കും.

Published

on

കണ്ണൂര്‍: ആഗോള പ്രശസ്തനും നയതന്ത്രജ്ഞനും കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ടുമായിരുന്ന ഇ.അഹമ്മദ് സാഹിബിന്റെ സ്മരണ നിലനിര്‍ത്തുന്നതിനും അദ്ദേഹത്തിന്റെ ആശയാദര്‍ശങ്ങളും മാനവിക ധാര്‍മ്മിക മൂല്യങ്ങളപ്രചരിപ്പിക്കുന്നതിന് വേണ്ടി കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഇ.അഹമ്മദ് ഫൗണ്ടേഷന്റെ ഔപചാരികമായ ഉദ്ഘാടനം നാളെ (ശനി) വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ നടക്കും.
ഫൗണ്ടേഷന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി എം എ സലാം നിര്‍വഹിക്കും.

ഇ .അഹമ്മദ് ഒരു പുനര്‍വായന എന്ന പേരില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. ചന്ദ്രിക ദിനപത്രത്തിന്റെ മുന്‍ ചീഫ് എഡിറ്ററും ഇ. അഹമദ് സ്മരണികയുടെ എഡിറ്ററുമായ സി.പി സൈതലവി അനുസ്മരണ പ്രഭാഷണം നടത്തും.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി പ്രസംഗിക്കും. വിശ്വ പൗരന്റെ ദീപ്ത സ്മരണകള്‍ അക്ഷരങ്ങളിലൂടെ സമ്പന്നമാക്കിയ ഇ. അഹമ്മദ് സ്മരണിക ജില്ലയിലെ 100 വ്യക്തിത്വങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചടങ്ങില്‍ കൈമാറും.

ജില്ലാ മുസ്ലിം ലീഗ് കൗണ്‍സിലര്‍മാര്‍, മണ്ഡലം ഭാരവാഹികള്‍, പോഷക സംഘടനകളുടെ ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ തുടങ്ങിയ പാര്‍ട്ടി പ്രവര്‍ത്തകന്മാര്‍ പരിപാടിയില്‍ സംബന്ധിക്കണമെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പി കുഞ്ഞിമുഹമ്മദും ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരിയും അഭ്യര്‍ത്ഥിച്ചു.

kerala

കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഇന്ന് കൂടുതല്‍ ജലം തുറന്ന് വിടും

നിലവില്‍ രണ്ട്, മൂന്ന് ഷട്ടറുകള്‍ 85 സെന്റീമീറ്ററായി ഉയര്‍ത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്.

Published

on

ബാണാസുരസാഗര്‍ അണക്കെട്ടില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതിനാല്‍ ഇന്ന് രാവിലെ ഏട്ടിന് സ്പില്‍വെ ഷട്ടറുകളിലൂടെ 100 ക്യുബിക് മീറ്റര്‍ അധികം ജലം തുറന്ന് വിടുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവില്‍ രണ്ട്, മൂന്ന് ഷട്ടറുകള്‍ 85 സെന്റീമീറ്ററായി ഉയര്‍ത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്. കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. അതേസമയം, വയനാട്ടില്‍ ഇന്നും മഴ മുന്നറിയിപ്പുണ്ട്.

Continue Reading

kerala

ചാവക്കാട് ദേശീയപാത 66ല്‍ വിള്ളല്‍

പത്ത് മീറ്ററിലേറെ നീളത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്.

Published

on

ചാവക്കാട് അത്താണി ദേശീയപാത 66ല്‍ പാലത്തിനു മുകളില്‍ വിള്ളല്‍. പത്ത് മീറ്ററിലേറെ നീളത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്. വിള്ളല്‍ കാണപ്പെട്ട ഭാഗത്ത് സിമന്റ് ഉപയോഗിച്ച് താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. എന്നാല്‍ മഴയില്‍ ഇതെല്ലാം ഒലിച്ചുപോയ നിലയിലാണ്. ഇതുവഴി നടക്കാന്‍ ഇറങ്ങിയ യുവാക്കളാണ് വിള്ളല്‍ കണ്ടത്. മാസങ്ങള്‍ക്കു മുന്‍പ് ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിനു സമീപം റോഡില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നു.

Continue Reading

kerala

പത്തനംതിട്ടയില്‍ പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് മരിച്ചു

നാല്ലിക്കല്‍ സ്വദേശി മിഥുന്‍, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്.

Published

on

പത്തനംതിട്ട നെല്ലിക്കലില്‍ പമ്പയാറിനോട് ചേര്‍ന്ന പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് മരിച്ചു. നാല്ലിക്കല്‍ സ്വദേശി മിഥുന്‍, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്.

ഇവരുടെ സുഹൃത്തായ ഒരാള്‍ കൂടി അപകടത്തില്‍പ്പെട്ടതായാണ് വിവരം. തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ കണ്ടെത്താന്‍ അഗ്‌നിരക്ഷാ സേന തിരച്ചില്‍ നടത്തുകയാണ്. വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.

Continue Reading

Trending