ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിന്റെ ദുരിതം തീരും മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇരുട്ടടി വീണ്ടും. ഇത്തവണ മൊബൈല്‍ റീചാര്‍ജിങിന് നിയന്ത്രണമേര്‍പ്പെടുത്തിയാണ് മോദി സര്‍ക്കാര്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നത്.

aadhaar-card-bill-back

ഫോണ്‍ റീചാര്‍ജ് ചെയ്യണമെങ്കില്‍ ആധാര്‍കാര്‍ഡോ തിരിച്ചറിയല്‍ കാര്‍ഡോ നല്‍കണമെന്ന നിബന്ധനയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ പരിഷ്‌കാരം നടപ്പില്‍വരുത്തുമെന്നാണ് വിവരം. സാമ്പത്തിക കുറ്റകൃത്യങ്ങളും ആള്‍മാറാട്ടവും തടയാനാണ് പുത്തന്‍ പരിഷ്‌കാരമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സുപ്രീംകോടതിയിലാണ് കേന്ദ്രം പുതിയ നീക്കം അറിയിച്ചത്. ചീഫ് ജസ്റ്റിസ് ഖേഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കേന്ദ്രത്തിന്റെ മറുപടി.
രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളില്‍ 90 ശതമാനവും പ്രീപെയ്ഡ് കസ്റ്റമേഴ്‌സ് ആണെന്നിരിക്കെയാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.